Kerala
-
പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷമരവിപ്പിച്ച പ്രതികള് ജയിലിന് പുറത്തിറങ്ങി, സിപിഎമ്മിന്റെ വന്സ്വീകരണം
കണ്ണൂര്: പെരിയ ഇരട്ടക്കൊലക്കേസില് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികള് ജയിലില്നിന്ന് മോചിതരമായി. മുന് എംഎല്എ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികള്ക്ക് കണ്ണൂര് സെന്ട്രല് ജയിലിന് പുറത്ത് പാര്ട്ടിയുടെ വന്സ്വീകരണം ലഭിച്ചു. കണ്ണൂര്-കാസര്കോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുള്പ്പടെയുള്ള പാര്ട്ടിയുടെ മുതിര്ന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലില്നിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. കേസില് കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ബുധനാഴ്ച മരവിപ്പിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയില്നിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുന് എം.എല്.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്, ഉദുമ ഏരിയ മുന് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്, പാക്കം ലോക്കല് മുന് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുന് ജില്ലാ സെക്രട്ടറിയുമായ രാഘവന് വെളുത്തോളി, പനയാല് ബാങ്ക് മുന് സെക്രട്ടറി കെ.വി. ഭാസ്കരന്…
Read More » -
പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന് എസ്പി കുഴഞ്ഞ് വീണ് മരിച്ചു
ഇടുക്കി: മുന് ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില് വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില് ഉണ്ടായിരുന്നവര് ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം, സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കെഎസ്ആര്ടിസി എംപ്ലോയീസ് യൂണിയന് (എഐടിയുസി) സംസ്ഥാന സെക്രട്ടറിയുമായ ടി ആര് ബിജു ഹൈദരാബാദില് കുഴഞ്ഞ് വീണ് മരിച്ചു. വിശ്വേശ്വരയ്യ ഭവനില് നടക്കുന്ന ഓള് ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് (എഐഡിആര്എം) ദേശീയ സമ്മേളനത്തില് പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
Read More » -
അയിഷാ പോറ്റിയെ ചാക്കിലാക്കാന് രണ്ടും കല്പിച്ച് കോണ്ഗ്രസ്, മറുകണ്ടം ചാടുമോ മുന് എംഎല്എ…?
സി.പി.എം കമ്മിറ്റികളില് നിന്ന് ഒഴിവായ കൊട്ടാരക്കര മുന് എംഎല്എ അയിഷ പോറ്റിയെ ചാക്കിലാക്കാൻ രണ്ടും കല്പിച്ച് കോണ്ഗ്രസ് കളത്തിലിറങ്ങി. അയിഷ പോറ്റിയെ പാര്ട്ടിയിൽ എത്തിക്കാനുള്ള നേതൃത്വത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി കൊട്ടാരക്കര നഗരസഭ പ്രവര്ത്തക ക്യാംപില് മുന് എംഎല്എയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പാര്ട്ടിയുടെ വാതിലുകള് അയിഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണ് എന്ന് രാഷ്ട്രീയ പ്രമേയത്തില് പറയുന്നു. സിപിഎമ്മിനെയും മന്ത്രി കെ എന് ബാലഗോപാലിനെയും വിമര്ശിച്ചുകൊണ്ടാണ് പ്രമേയം. സിപിഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണ്. അയിഷ പോറ്റിയുടെ ജനകീയ മുഖത്തെ മന്ത്രി ഭയക്കുന്നു. സിപിഎം നിര്ബന്ധത്തിന് വഴങ്ങി. ശബരിമല ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞതിലും ഈശ്വരനാമം ഒഴിവാക്കി സത്യപ്രതിജ്ഞ ചെയ്തതിലും അയിഷാപോറ്റി പശ്ചാത്തിക്കുന്നുണ്ടാകാമെന്നും പ്രമേയത്തില് പറയുന്നു. എം കെ മുരളീധരനാണ് പ്രമേയം അവതരിപ്പിച്ചത്. കൊട്ടാരക്കര മണ്ഡലത്തെ 3 തവണ പ്രതിനീധീകരിച്ച എംഎല്എയാണ് അയിഷ പോറ്റി. വര്ഷങ്ങളോളം കൊട്ടാരക്കരയെ പ്രതിനീധികരിച്ച ആര് ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി…
Read More » -
സ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്ഗാമിയായി ഐടി പ്രൊഫഷണലായ മകന് തന്നെ; യുഡിഎഫ് അധികാരത്തില് എത്തിയാല് അപു മന്ത്രിയാകും
കൊച്ചി: കേരളാ കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് അപു ജോണ് ജോസഫ് എത്തിയതോടെ പി.ജെ. ജോസഫിന്റെ രാഷ്ട്രീയ പിന്ഗാമി മകനാകുമെന്ന് ഉറപ്പായി. പാര്ട്ടിയുടെ സംസ്ഥാന ചീഫ് കോഡിനേറ്റര് ആയി അപു ജോണ് ജോസഫിനെ തെരഞ്ഞെടുത്തു. കേരള കോണ്ഗ്രസ് പരമോന്നത സമിതിയായ ഹൈ പവര് കമ്മിറ്റിയിലും അപു ജോണ് ജോസഫിനെ ഉള്പ്പെടുത്തി. കോട്ടയത്ത് നടന്ന ഹൈപ്പവര് കമ്മിറ്റിയില് പുതിയ നിയോഗത്തിന് നേതാക്കളും കൈകൊടുത്തതോടെ മുതിര്ന്ന നേതാവ് ടി യു കുരുവിള വഹിച്ചിരുന്ന സ്ഥാനത്തേക്ക് ആണ് അപു ജോണ് ജോസഫ് എത്തുന്നത്.ഇതോടെ ചെയര്മാനും വര്ക്കിങ് ചെയര്മാനും എക്സിക്യൂട്ടീവ് ചെയര്മാനും കഴിഞ്ഞാലുള്ള സുപ്രധാന പദവിയാകും അപുവിന്റേത്. മക്കള് രാഷ്ട്രീയമെന്ന വിമര്ശനങ്ങളോട് പത്തുവര്ഷത്തിലധികമായി പാര്ട്ടിയുടെ അടിത്തട്ടില് പ്രവര്ത്തിച്ച ശേഷമാണ് ഉയര്ന്ന പദവിയിലേക്ക് എത്തുന്നത് എന്നാണ് അപു ജോണ് ജോസഫിന്റെ മറുപടി. താന് മക്കള്രാഷ്ട്രീയത്തിന്റെ ഉല്പന്നമല്ലെന്നും പാര്ട്ടി സംവിധാനങ്ങള് ഹൈടെക് ആക്കുകയാണു ലക്ഷ്യമെന്നും അപു പറയുന്നു. ‘രണ്ടു പതിറ്റാണ്ടോളമായി പാര്ട്ടിയിലുണ്ട്. താഴെത്തട്ടില് നിന്നു പ്രവര്ത്തിച്ചു മികവു തെളിയിച്ചാല് മാത്രം…
Read More » -
നായയെ കണ്ട് പേടിച്ചോടി കിണറ്റില് വീണു; കണ്ണൂരില് ഒമ്പത് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഓടുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില് വീഴുകയായിരുന്നു. കണ്ണൂര് തുവ്വക്കുന്നിലെ മുഹമ്മദ് ഫസല് (9) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാര്ക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് ഭയന്ന് ഓടിയത്. രക്ഷപ്പെടാനായി ഓടുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്. മുഹമ്മദ് ഫസലിനായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവക്കുന്ന് ഗവ. എല്പി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാര്ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാര് അറിയുന്നത് 7 മണിയോടെയാണ്. കുട്ടിക്കായുള്ള തിരച്ചിലിനിടെ കിണറ്റില്നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Read More » -
അന്വറിന്റെ യുഡിഎഫ് പ്രവേശനം വൈകും; കൂടുതല് ചര്ച്ചകള് അനിവാര്യമെന്ന് കോണ്ഗ്രസ്
തിരുവനന്തപുരം: പി.വി അന്വറിന്റെ മുന്നണിപ്രവേശനത്തില് യുഡിഎഫ് തിരക്കിട്ട് തീരുമാനം എടുക്കില്ല. കൂടുതല് ചര്ച്ചകള് അനിവാര്യമെന്നാണ് കോണ്ഗ്രസ് നേതാക്കള്ക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചര്ച്ചയാവും. യുഡിഎഫില് ഏതെങ്കിലും ഘടകക്ഷികള് വിഷയം ഉന്നയിച്ചാല് ചര്ച്ച ചെയ്യും. അതേസമയം അന്വര് ഇന്ന് തിരുവനന്തപുരത്തെത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ചു പ്രവര്ത്തിക്കാന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അടുത്ത യുഡിഎഫ് യോഗത്തിന് മുന്പായി അന്വര് നല്കും. യുഡിഎഫുമായി സഹകരിക്കുന്നതിന് നിലമ്പൂര് സീറ്റ് തടസ്സമായി നില്ക്കില്ലെന്നാണ് അന്വറിന്റെ നിലപാട്. വന നിയമത്തില് ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില് നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്കണമെന്നും അന്വര് പറഞ്ഞിരുന്നു. അതിനിടെ അന്വറിന്റെ നീക്കങ്ങളില് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കെപിസിസി ജനറല് സെക്രട്ടറി ആര്യാടന് ഷൗക്കത്ത് രംഗത്തെത്തിയിട്ടുണ്ട്. ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. ഒമ്പത് കൊല്ലം എംഎല്എയായിരുന്ന പി.വി അന്വര് കര്ഷകര്ക്കും ആദിവാസികള്ക്കും വേണ്ടി ഒന്നും ചെയ്തില്ല. അന്വറിന്റെ വരവോടെ ജില്ലയിലെ…
Read More » -
തിരൂരില് നേര്ച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേര്ക്ക് പരിക്ക്
മലപ്പുറം: തിരൂര് ബി പി അങ്ങാടി നേര്ച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കല് മിംസ് ആശുപത്രിയില് പ്രവേശിപ്പിച്ചു. നേര്ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്ക്ക് പരിക്കേറ്റു. പിന്നീട് പുലര്ച്ചെ 2.15 ഓടെ പാപ്പാന്മാര് ആനയെ തളച്ചു.
Read More » -
യൂട്യൂബ് വഴി മോശം ദൃശ്യങ്ങള് പ്രചരിപ്പിച്ചു; മാലാ പാര്വതിയുടെ പരാതിയില് കേസെടുത്തു
തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്വതി സൈബര് പൊലീസില് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില് കേസെടുത്ത് സൈബര് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്പാണ് മാലാ പാര്വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കിയത്. സിനിമയില് നിന്നുള്ള ദൃശ്യങ്ങള് എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില് ദൃശ്യങ്ങള് ചില യൂട്യൂബര്മാര് പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില് പറയുന്നത്. ഇത്തരത്തില് പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള് പരാതിക്കാരി തന്നെ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില് തിരുവനന്തപുരം സൈബര് പൊലീസ് സ്റ്റേഷന് കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില് രേഖപ്പെടുത്തുകയും ചെയ്തു. കേസില് അന്വേഷണം ആരംഭിച്ചതായി സൈബര് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില് ദൃശ്യങ്ങള് നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള് അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. എന്നാല് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More » -
ഗുജറാത്തില് വാഹനാപകടം; തുറവൂര് സ്വദേശികളായ ദമ്പതികള് മരിച്ചു, അപകടം നാളെ മടങ്ങാനിരിക്കെ
അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വാഹനാപകടത്തില് മലയാളി ദമ്പതികള് മരിച്ചു. ആലപ്പുഴ തുറവൂര് സ്വദേശികളായ വാസുദേവന് – യാമിനി ദമ്പതിമാരാണു മരിച്ചതു. ഇവര് സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില് മരിച്ചു. ദ്വാരക ക്ഷേത്ര ദര്ശനത്തിനായി എത്തിയതായിരുന്നു ദമ്പതികള്. ദ്വാരകയില്നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്സി കാറില് മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വാസുദേവന് സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയില് വച്ചുമാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു. ബന്ധുക്കള് നാട്ടില്നിന്നും പുറപ്പെട്ടു.
Read More » -
മട്ടന്നൂരില് കാര് ബസിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം, പരിക്കേറ്റവരെ പുറത്തെടുത്തത് അഗ്നിരക്ഷാസേന
കണ്ണൂര്: മട്ടന്നൂര് ഉളിയില് കാര് സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില് രണ്ടുപേര് മരിച്ചു. ഉളിക്കല് സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേര്ക്ക് പരിക്ക്. കര്ണാടക രജിസ്ട്രേഷന് കാറാണ് അപകടത്തില് പെട്ടത്. ഉളിക്കല് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര് പൂര്ണമായും തകര്ന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്. ഇന്ന് രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില് മട്ടന്നൂര് – ഇരിട്ടി റൂട്ടില് ഉളിയില് പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കാര് ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്റ്റോപ്പില് നിര്ത്തിയ സമയത്ത് നിയന്ത്രണംവിട്ടുവന്ന കാര് ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള് പറയുന്നത്. കാറില് ആറുപേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. അഗ്നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളില് ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂര് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »