Kerala
-
കണ്ണീർക്കടൽ: തിക്കോടി ബീച്ചിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്
കോഴിക്കോട് തിക്കോടിയിലെ ബീച്ചിൽ കുളിക്കാൻ ബറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ (ഞായർ) വൈകീട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽ പെട്ട് മരിച്ചത്.തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. കൽപറ്റയിലെ ജിനേഷ്യത്തിൽ നിന്നുള്ള ട്രെയിനർമാർ ഉൾപ്പെടെ 26 അംഗ സംഘം വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി കല്ലകത്ത് ബീച്ചിൽ എത്തിയതായിരുന്നു. കൽപ്പറ്റ സ്വദേശി കളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ജിൻഷ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ബീച്ചിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്ത് എത്തി. തിരയിൽപെട്ടവരെ പുറത്ത് എത്തിച്ചെങ്കിലും നാല് പേർ മുങ്ങിമരിച്ചു. അവധി ദിവസമായത് കൊണ്ട് തന്നെ ബീച്ചിൽ…
Read More » -
‘മേരിക്കുണ്ടൊരു കുഞ്ഞാടി’ലെ ബാലതാരം നികിത വിടവാങ്ങി, മരണശേഷവും ആ കണ്ണുകൾ 2 പേർക്ക് വെളിച്ചമേകും
എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപേഴ്സണും, ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ലെ ബാലതാരവുമായ നികിത നയ്യാറുടെ (21) കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഞയാറാഴ്ച നികിത വിടവാങ്ങിയത്. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. ”എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ശരീരത്തിലെ പ്രവർത്തനക്ഷമമായ അവയവങ്ങളെല്ലാം ദാനം ചെയ്യണം.” ചികിത്സയ്ക്കിടെ നികിത ഡോക്ടർമാരോട് പറഞ്ഞിരുന്നു. നികിത വിധിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും, അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ച നൽകുകയും അവരിലൂടെ ജീവിക്കുകയും ചെയ്യും. രോഗം ബാധിച്ച ശേഷം രണ്ടുതവണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നികിത വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ ജീവൻ നഷ്ടപ്പെടുന്നത്. ചികിത്സയുടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തീവ്രമായി ശ്രമിച്ചെങ്കിലും വിധി നികിതയെ കവർന്നെടുത്തു. ഡോണി തോമസ് (യുഎസ്എ) – നമിതാ മാധവൻകുട്ടി (കപ്പാ ടിവി) ദമ്പതികളുടെ മകളാണ്. പൊതുദർശനം…
Read More » -
അടൂരിൽ 17കാരിയെ പതിവായി ലൈംഗികമായി പീഡിപ്പിച്ചു, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: 4 പ്രതികൾക്കു പിന്നാലെ മന്ത്രവാദിയും അറസ്റ്റിൽ
അടൂരിൽ 17കാരിയെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. 7ാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മന്ത്രവാദി ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമനെ (62) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം 9 കേസാണ് രജിസ്റ്റർ ചെയ്തത്. ഒരു കേസ് നൂറനാട് പൊലീസിന് കൈമാറി. ഈ കേസിൽ നേരത്തെ 4 പേരെ അടൂർ പൊലീസ് പിടികൂടിയിരുന്നു. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിടികൂടിയ 4 പ്രതികളിൽ 2 പേരെ വെള്ളി രാത്രിയും മറ്റുള്ളവരെ ശനിയാഴ്ചയുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25)…
Read More » -
തിക്കോടി ബീച്ചില്‍ അപകടം; കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു, ഒരാള്‍ ചികിത്സയില്‍
കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അം?ഗ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
മലയാളികൾ സിംഹങ്ങൾ, മുഖ്യമന്ത്രി ദീർഘവീക്ഷണമുള്ള വ്യക്തി: റിപ്പബ്ലിക് ദിനത്തിൽ കേരളത്തെയും പിണറായിയെയും പ്രശംസിച്ച് ഗവർണർ
റിപ്പബ്ലിക് ദിനത്തിൽ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളം ഒന്നിനും പിന്നിലല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരതം’ എന്ന ആശയം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാൻ കഴിയാല്ലെന്നും തിരുവനതപുരത്ത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയാണ് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകിയത് എന്നത് ശ്രദ്ധേയമായിരുന്നു. ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെക്കുറിച്ച് വ്യക്തമായ ദീർഘവീക്ഷണമുണ്ടെന്നും, വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളതെന്നും ഗവർണർ കൂട്ടിച്ചേർത്തു. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണെന്നും, അത് മനുഷ്യസഹജമാണെന്നും, കൃത്രിമ യന്ത്രങ്ങളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും ഗവർണർ ഊന്നിപ്പറഞ്ഞു. കേരളം ഒട്ടനവധി കാര്യങ്ങളിൽ മുൻപന്തിയിലാണെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിനാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്, മലയാളികൾ സിംഹങ്ങളാണ്. കേരളം…
Read More » -
വയനാട്ടില്‍ ദൗത്യസംഘത്തിന് നേരെ കടുവയുടെ ആക്രമണം; ആര്‍ആര്‍ടി ഉദ്യോഗസ്ഥന് പരിക്ക്
മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തിയതായി സൂചന. പഞ്ചാരക്കൊല്ലിക്ക് സമീപം തറാട്ടിലാണ് കടുവയെ കണ്ടതായി സംശയമുള്ളത്. ഇതിനിടെ കടുവയെ കണ്ടെത്താനുള്ള ദൗത്യസംഘത്തിലെ ആര്‍.ആര്‍.ടി ഉദ്യോഗസ്ഥന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കടുവയെ കണ്ടെത്താന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്. കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ വെടിവെക്കുമെന്നും മന്ത്രി ഒ.ആര്‍. കേളു വ്യക്തമാക്കി.
Read More » -
റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. കമ്മിഷണറെ ഉടന്‍ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി. ഗവര്‍ണര്‍ പരേഡ് വീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമീപത്തു നില്‍ക്കുകയായിരുന്നു കമ്മിഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണര്‍ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.
Read More » -
പത്തനംതിട്ടയില്‍ കനാലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചത് എസ്പിസി കേഡറ്റുകള്‍
പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഇന്നലെ കാണാതായ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പിഎപി കനാലില്‍ നിന്ന് കണ്ടുകിട്ടിയത്. കിടങ്ങന്നൂര്‍ നാക്കാലിയ്ക്കല്‍ എസ്വിജിഎച്ച്എസ് വിദ്യാര്‍ത്ഥികളാണ്. ഇന്ന് റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലില്‍ ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. രാവിലെ അഗ്‌നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് 200 മീറ്റര്‍ അകലെ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാന്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതോടെ മറ്റെയാള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു.
Read More » -
ഡി.എഫ്.ഒയുടെ വാര്‍ത്താ സമ്മേളനം എസ്.എച്ച്.ഒ തടഞ്ഞു; പഞ്ചാരക്കൊല്ലിയില്‍ വാക്കുതര്‍ക്കം
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ തടഞ്ഞ് എസ്.എച്ച്.ഒ. രംഗത്തെത്തിയത് തര്‍ക്കങ്ങള്‍ക്കിടയാക്കി. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു. ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല. കടുവാ ദൗത്യം ഇന്നും തുടരുന്നുണ്ടെന്നാണ് ഡി.എഫ്.ഒ മാധ്യമങ്ങളോട് അറിയിച്ചത്. കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാണ് പരിഗണന നല്‍കുന്നത്. ഇന്നലെ കടുവയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സാന്നിധ്യം…
Read More » -
സംവിധായകൻ ഷാഫി വിട പറഞ്ഞു: ചിരിയുടെ തമ്പുരാന് പക്ഷേ മലയാളികളുടെ മനസിൽ മരണമില്ല
മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) വിട പറഞ്ഞു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു വിയോഗം. എറണാംകുളം പുല്ലേപ്പടിയിൽ 1968 ഫെബ്രുവരിയിൽ റഷീദ് എം.എച്ച് എന്ന ഷാഫി ജനിച്ചു. പിതാവ് എം.പി ഹംസ, മാതാവ് നബീസുമ്മ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. റാഫി മെക്കാർട്ടിൻ ടീമിലെ റാഫി സഹോദരനും. കുട്ടിക്കാലത്തു തന്നെ മനസിൽ സിനിമാ മോഹമുദിച്ച ഷാഫി സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചു. അമ്മാവൻ സിദ്ദീഖ് സിനിമയിൽ എത്തിയതോടെ സിനിമാ മോഹം ശക്തവുമായി. രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാര’നിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി. 2001ല്‍ സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് രചന നിര്‍വഹിച്ച ‘വണ്‍മാന്‍ഷോ’ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാന സംരംഭം. ജയറാമും ലാലും സംയുക്ത വർമ്മയും…
Read More »