Kerala
-
പത്തനംതിട്ടയില്‍ കനാലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചത് എസ്പിസി കേഡറ്റുകള്‍
പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഇന്നലെ കാണാതായ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പിഎപി കനാലില്‍ നിന്ന് കണ്ടുകിട്ടിയത്. കിടങ്ങന്നൂര്‍ നാക്കാലിയ്ക്കല്‍ എസ്വിജിഎച്ച്എസ് വിദ്യാര്‍ത്ഥികളാണ്. ഇന്ന് റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലില്‍ ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. രാവിലെ അഗ്‌നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് 200 മീറ്റര്‍ അകലെ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാന്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടതോടെ മറ്റെയാള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു.
Read More » -
ഡി.എഫ്.ഒയുടെ വാര്‍ത്താ സമ്മേളനം എസ്.എച്ച്.ഒ തടഞ്ഞു; പഞ്ചാരക്കൊല്ലിയില്‍ വാക്കുതര്‍ക്കം
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ തടഞ്ഞ് എസ്.എച്ച്.ഒ. രംഗത്തെത്തിയത് തര്‍ക്കങ്ങള്‍ക്കിടയാക്കി. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു. ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല. കടുവാ ദൗത്യം ഇന്നും തുടരുന്നുണ്ടെന്നാണ് ഡി.എഫ്.ഒ മാധ്യമങ്ങളോട് അറിയിച്ചത്. കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാണ് പരിഗണന നല്‍കുന്നത്. ഇന്നലെ കടുവയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സാന്നിധ്യം…
Read More » -
സംവിധായകൻ ഷാഫി വിട പറഞ്ഞു: ചിരിയുടെ തമ്പുരാന് പക്ഷേ മലയാളികളുടെ മനസിൽ മരണമില്ല
മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) വിട പറഞ്ഞു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു വിയോഗം. എറണാംകുളം പുല്ലേപ്പടിയിൽ 1968 ഫെബ്രുവരിയിൽ റഷീദ് എം.എച്ച് എന്ന ഷാഫി ജനിച്ചു. പിതാവ് എം.പി ഹംസ, മാതാവ് നബീസുമ്മ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. റാഫി മെക്കാർട്ടിൻ ടീമിലെ റാഫി സഹോദരനും. കുട്ടിക്കാലത്തു തന്നെ മനസിൽ സിനിമാ മോഹമുദിച്ച ഷാഫി സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചു. അമ്മാവൻ സിദ്ദീഖ് സിനിമയിൽ എത്തിയതോടെ സിനിമാ മോഹം ശക്തവുമായി. രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാര’നിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി. 2001ല്‍ സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് രചന നിര്‍വഹിച്ച ‘വണ്‍മാന്‍ഷോ’ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാന സംരംഭം. ജയറാമും ലാലും സംയുക്ത വർമ്മയും…
Read More » -
അൻവർ കുടുങ്ങും: വിവാദ ഭൂമിയിൽ വിശദ പരിശോധന നടത്തി വിജിലൻസ്, കെട്ടിടം അനധികൃതമെന്നും പഞ്ചായത്ത്
പി.വി അന്‍വറിനെതിരായ നടപടികളുടെ വേഗം കൂട്ടി വിജിലന്‍സ്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. തിരുവനന്തപുരത്തു നിന്നെത്തിയ വിജിലന്‍സ് സംഘം ആദ്യം എടത്തല പഞ്ചായത്ത് ഓഫിസിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്. പിന്നീട് വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുളള റവന്യു ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി വിവാദ സ്ഥലത്തെ നിര്‍മാണങ്ങളും വിലയിരുത്തി. ഈ ഭൂമിയിലെ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മാണം അനുമതിയില്ലാതെയാണെന്ന് കാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് സമീപമുളള നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്‍റെ എന്‍ ഒ സിയില്ല എന്ന കാര്യവും പഞ്ചായത്ത് വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് സംഘം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. പാട്ടാവകാശം മാത്രമുളള 12 ഏക്കറോളം ഭൂമി അന്‍വറിന്‍റെ ഉടമസ്ഥതയിലുളള പി.വി റിയല്‍ട്ടേഴ്സ് നിയമവിരുദ്ധമായി…
Read More » -
മീറ്റർ നിർബന്ധം: ഇല്ലെങ്കിൽ ഓട്ടോറിക്ഷയിൽ യാത്ര സൗജന്യമെന്ന് എംവിഡി, ഉത്തരവ് ഉടൻ
മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ ഇനി യാത്രക്കൂലി നൽകേണ്ട. മാത്രമല്ല അമിതക്കൂലിയും മീറ്റർ പ്രവർത്തിപ്പിക്കാത്തതുമായ പ്രശ്നങ്ങൾക്കും ഒടുവിൽ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇനി മീറ്റർ ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ചാൽ യാത്രക്കാർ പണം നൽകേണ്ടി വരില്ല. ഇത് സംബന്ധിച്ചുള്ള സുപ്രധാന ഉത്തരവ് ഉടൻ തന്നെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കും. എല്ലാ ഓട്ടോറിക്ഷകളിലും ‘മീറ്റർ ഇല്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന് ഉത്തരവിൽ ഉണ്ടാകുമത്രേ. ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത്. മീറ്റർ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത് വഴി യാത്രക്കാർക്ക് അവരുടെ അവകാശത്തെക്കുറിച്ച് ബോധ്യം നൽകാനും അമിത ചാർജ് ഈടാക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ…
Read More » -
മോര്‍ച്ചറിയിലെ രണ്ടാം ജന്മം; മരിച്ചെന്നു കരുതിയ പവിത്രന്‍ 11 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു
കണ്ണൂര്‍: മരിച്ചെന്നു കരുതി കണ്ണൂരില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രന്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവില്‍ പവിത്രന്‍ ആളുകളെ തിരിച്ചറിഞ്ഞു. ചെറുതായി സംസാരിക്കുന്നുമുണ്ട്. ഇതോടെ വീട്ടിലേക്ക് മടങ്ങി. മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും മരിച്ചെന്നു കരുതിയാണ് പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനെ വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രന്‍ ‘മരിച്ചു’ ജീവിച്ച സംഭം. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രന്‍ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് പറഞ്ഞയച്ചു. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ അനക്കമില്ലാതായതോടെ ബന്ധുക്കളും മരിച്ചെന്നുറപ്പിച്ചു. തുടര്‍ന്ന് മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചു. മാര്‍ച്ചറിയിലേക്ക് മാറ്റാന്‍ സ്ട്രെച്ചറുമായി ആംബുലന്‍സില്‍ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡോ. പൂര്‍ണിമ റാവുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍…
Read More » -
കോട്ടയത്ത് പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം; തലയ്ക്ക് പരുക്കേറ്റ 17കാരന്‍ ആശുപത്രിയില്‍
കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ?ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് യന്ത്ര ഊഞ്ഞാലിന്റെ പ്രവര്‍ത്തനം പൊലീസ് താല്ക്കാലികമായി നിര്‍ത്തിവപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാല്‍ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
മിമിക്രി താരവും നര്‍ത്തകനുമായ അവ്വൈ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: മിമിക്രി താരം സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്. കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ്. മികച്ച രീതിയില്‍ നൃത്തം ചെയ്തതിന് കമല്‍ ഹാസന്‍ സന്തോഷിനെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. ഇതോടെ സന്തോഷ് അവ്വൈ സന്തോഷ് എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. 20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭന്‍, സ്പാനിഷ് മസാല, അപരന്‍മാര്‍ നഗരത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. ജയറാം, നാദിര്‍ഷ, കലാഭവന്‍ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളില്‍ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍…
Read More » -
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റില്ല; കെ.സിയുമായി ഇന്ന് കൂടിക്കാഴ്ച
തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന…
Read More » -
സംവിധായകന്‍ ഷാഫി വെന്റിലേറ്ററില്‍; നില അതീവ ഗുരുതരം
കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിച്ചു. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, മായാവി, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ് തുടങ്ങിയവ ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. 2018ല്‍ റിലീസ് ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.
Read More »