KeralaNEWS

വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കും! പഞ്ചായത്ത് സെക്രട്ടറിയെ വിരട്ടി പട്ടാമ്പി എംഎല്‍എ

പാലക്കാട്: സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എംഎല്‍എയുടെ സഹോദരി ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജഗദീഷിന് മുമ്പാകെയെത്തിയത്.

എന്നാല്‍, വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എല്‍ എ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാന്‍ അറിയാമെന്നും എം എല്‍ എ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഞാന്‍ നിയമസഭയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വരാത്തതെന്നും മുഹ്‌സിന്‍ ഫോണിലൂടെ പറയുന്നുണ്ട്.

Signature-ad

പെണ്‍കുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വര്‍ത്താനം ഇനി പറഞ്ഞാല്‍ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്‌സീന്‍ പറയുന്നുണ്ട്. വനിതാ മെമ്പര്‍മാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎല്‍എ ഫോണിലൂടെ വിവരിക്കുന്നുണ്ട്.

ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. സെക്രട്ടറിക്കെതിരെ നിരന്തരം പരാതികള്‍ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയില്‍ സംസാരിച്ചതെന്നുമാണ് എംഎല്‍എ വിശദീകരിക്കുന്നത്.

Back to top button
error: