Breaking NewsKeralaLead NewsNEWS

സര്‍ക്കാര്‍ കെട്ടിവച്ചത് 26.56 കോടി; എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആവശ്യപ്പെട്ടത് 546 കോടി; വയനാട് ടൗണ്‍ഷിപ്പിലെ സ്ഥലം ഏറ്റെടുപ്പില്‍ അനിശ്ചിതത്വം; കോടതി വ്യവഹാരം നീളും; ശിലാ സ്ഥാപനത്തിന് ഭൂമി നല്‍കിയത് പ്രതീകാത്മകമായി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കു ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടെങ്കിലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലാണു പ്രതിസന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശി ലാസ്ഥാപനം മാര്‍ച്ച് 27ന് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചെങ്കിലും ഭവനങ്ങളുടെയും അനുബ ന്ധ നിര്‍മിതികളുടെയും പ്രവൃത്തി തുടങ്ങുന്നതിനു തടസമുണ്ടെന്നു നിയമരംഗ ത്തുള്ളവര്‍ പറയുന്നു.

എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64.4075 ഹെക്ടര്‍ ഭൂമി ക്കു നഷ്ടപരിഹാരമാ യി മന്ത്രിസഭ തീരുമാ നിച്ചത് 26.56 കോടി രൂപയാണ്. ഈ തുക സര്‍ക്കാര്‍ കോടതിയി ല്‍ കെട്ടിവച്ചിട്ടുമുണ്ട്. എന്നാല്‍, ഇത്രയും ഭൂ മിക്കു വിലയും ആസ്തി നഷ്ടപരിഹാരവുമായി 546 കോടി രൂപയാണ് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെ ടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ മൂന്നിനു പരിഗണി ക്കാനിരിക്കയാണ്.

Signature-ad

ഭൂമിവിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നു ഇച്ഛിക്കുന്ന വിധത്തില്‍ ഉത്തരവ് ഉണ്ടാ കുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് തീരുമാനം, ഭൂമി സര്‍ക്കാരിനു കൈമാറിയിട്ടി ല്ലെന്നും ശിലാസ്ഥാപനത്തിനു മുമ്പ് പ്രതീകാത്മക കൈമാറ്റം മാത്രമാണ് നടത്തിയതെ ന്നും എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതി നിധികളില്‍ ഒരാള്‍ പറഞ്ഞു. മാനേജ്മെന്റി ന്റെ ആവശ്യത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പി ക്കുന്നതുവരെ പുനരധിവാസം തടസപ്പെടാ ന്‍ ഇടയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത ഭൂമിക്ക് 26.56 കോടി രൂപ നഷ്ടപരിഹാരം എങ്ങനെയാ ണു കണക്കാക്കിയതെന്നു മാനേജ്‌മെന്റ്റിനെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. നഷ്ടപരിഹാരം ക ണക്കാക്കിയതു സംബന്ധിച്ച ഹൈക്കോടതി യുടെ ചോദ്യത്തിന് അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയിട്ടുമില്ല.

2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് എല്‍സ്റ്റന്‍ എസ്റ്റേറ്റിന്റെയും ഹാരിസണ്‍സ് മലയാളം കമ്പനിയുടെയും കൈവശത്തില്‍ നെടുമ്പാലയിലുള്ള തോട്ടത്തിന്റെയും ഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തത്. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം 430ല്‍ അധികരിക്കില്ലെന്നു കണ്ട സാഹചര്യ ത്തില്‍ ടൗണ്‍ഷിപ്പ് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ മാത്രമാക്കാന്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കു കയായിരുന്നു. ദുരന്ത നിവാര ണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിനെതിരേ എല്‍സ്റ്റന്‍, ഹാ രിസണ്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചി രുന്നു. 2013ലെ എല്‍എആര്‍ആര്‍ നിയമം അനു സരിച്ച് ഭൂമിവില നല്‍കി ഏറ്റെടുക്കണമെന്നായിരുന്നു തോട്ടം മാനേജ്‌മെന്റുകളുടെ ആവശ്യം.

എന്നാല്‍, ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടു ആ നടപടി കോടതി ശരിവയ്ക്കുകയും 2013ലെ നിയമവ്യവസ്ഥകള്‍ പ്രകാരം നഷ്ടപ രിഹാരത്തിനു നിര്‍ദേശം നല്‍കുകയുമായിരുന്നു. ഭൂമിയുടെ ഉടമാവകാശത്തില്‍ സര്‍ക്കാര്‍ സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളില്‍ വിധി തോട്ടം ഉടമകള്‍ക്ക് എതിരായാല്‍ തുക തിരികെ നല്‍കണമെന്ന വ്യവസ്ഥ യോടെയായിരുന്നു ഇത്. നഷ്ടപരിഹാരം പര്യാപ്തമല്ലെങ്കില്‍ അധിക തുകയ്ക്കു നിയമത്തിന്റെ വഴി തേടാമെന്നും കോടതി വ്യക്ത മാക്കിയിരുന്നു.

ദുരന്ത നിവാരണ നിയപ്രകാരം ഭൂമി ഏറ്റെ ടുക്കുന്നതിനെതിരായ അപ്പീലുകളാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ യുള്ളത്. നഷ്ടപരിഹാരം സംബന്ധിച്ച വ്യവഹാരം തുടര്‍ന്നാലും പുനരധിവാസത്തെ ബാധിക്കില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ പൊതു രംഗത്തുണ്ട്. ദുരന്ത നിവാരണ നിയമപ്രകാ രം ഏറ്റെടുത്ത ഭൂമി സര്‍ക്കാരിന്റേതാണെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ മാത്രമാ ണു തര്‍ക്കമുള്ളതെന്നും പുനരധിവാസം ത ടസപ്പെടരുതെന്നു കോടതി പരാമര്‍ശം ഉള്ള തായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: