Kerala

    • നമ്മൾ ഒരുമിച്ച് നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും, അല്ലാതെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർ​ഗത്തിലെത്താമെന്ന് കരുതുന്നില്ല- മാർ ജോസഫ് കല്ലറങ്ങാട്ട്

      കോട്ടയം: ക്രൈസ്തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർ​ഗത്തിലെത്താമെന്ന് താൻ കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രസം​ഗം.

      Read More »
    • എംബിബിഎസ് വിദ്യാർഥിനി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവം പിതാവ് പെൺകുട്ടിയെ സൈക്യാട്രി വിഭാ​ഗത്തിൽ കാണിച്ച് മടങ്ങിയതിനു പിന്നാലെ

      കൊച്ചി; കളമശേരി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളേജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 3 വർഷമായി മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു അമ്പിളി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.

      Read More »
    • വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വെടിവെച്ച് കൊല്ലുമെന്ന് ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്, ഓണററി പദവി റദ്ദാക്കി സർക്കാർ, പകരം അധികാരം പഞ്ചായത്ത് സെക്രട്ടറിക്ക്

      കോഴിക്കോട്: മനുഷ്യന് ജീവിക്കാൻ അവസരം നൽകാതെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റെ കെ സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. പകരം ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. കഴിഞ്ഞ മാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്ത് വീഡിയോയിലൂടെ പൊതുസമൂഹത്തെ പ്രസിഡന്റ് അറിയിച്ചത്. ഇത് പിന്നീട് വാർത്തയാവുകയും ചെയ്തിരുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ നൽകിയിരുന്നത്. ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന…

      Read More »
    • ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ- പികെ കുഞ്ഞാലിക്കുട്ടി

      മലപ്പുറം: വെളളാപ്പളളി നടേശന്റെ മലപ്പുറത്തേക്കുറിച്ചുളള വിദ്വേഷ പ്രസംഗത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി രം​ഗത്ത്. ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, ഇത് കേരളമാണ്, വെളളാപ്പളളിയുടെ പരാമർശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടില്ല, പൊതുസമൂഹം തളളിക്കളഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ. ഈ വൃത്തികെട്ട പ്രസ്താവനയ്ക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും ലഭിക്കില്ല. ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ പറയുന്നവർക്ക് വയനാട്ടിൽ നോട്ടയ്ക്ക് കിട്ടിയ വോട്ടുപോലും കിട്ടില്ല. അവരുടെ പ്രസ്താവനയ്ക്ക് ഒരു വിലയുമില്ല. ആ പ്രസ്താവന പൊതുസമൂഹം തന്നെ തളളിക്കളഞ്ഞതാണ്. ഇനി അതേപ്പറ്റി ചർച്ച ചെയ്യേണ്ട കാര്യമില്ല’- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ ഒരു വിഭാഗത്തിന്റെ സ്വത്തിൽ കണ്ണുവെച്ചവർ നാളെ ഏത് വിഭാഗത്തിന്റെ പേരിലും വരുമെന്നും സഭയുടെ സ്വത്ത് സംബന്ധിച്ച് അവരുടെ ഉളളിലിരിപ്പ് അവർ പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതേസമയം…

      Read More »
    • വീട്ടില്‍ പ്രസവം, മലപ്പുറത്ത് യുവതി മരിച്ചു

      മലപ്പുറം: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു. അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

      Read More »
    • ബൈക്ക് കുറുകെവെച്ച് ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം തടഞ്ഞുനിര്‍ത്തി തര്‍ക്കം; ദമ്പതിമാര്‍ അറസ്റ്റില്‍

      ആലപ്പുഴ: വള്ളികുന്നം കെ.പി. റോഡിലൂടെ പോകുന്നതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഔദ്യോഗിക വാഹനത്തിനുമുന്നില്‍ ബൈക്ക് കുറുകെവെച്ച് തടസ്സമുണ്ടാക്കിയ ദമ്പതിമാര്‍ അറസ്റ്റില്‍. കറ്റാനം വെട്ടിക്കോട് ഉദയഭവനത്തില്‍ ആദിത്യന്‍ (23), ഭാര്യ ശ്രുതി (21) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കറ്റാനം ജങ്ഷനു കിഴക്കായിരുന്നു സംഭവം. കായംകുളത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം ഡെപ്യൂട്ടി സ്പീക്കര്‍, അടൂര്‍ വഴി കോട്ടയത്തേക്കു പോകുകയായിരുന്നു. കായംകുളം ഭാഗത്തുനിന്ന് ഭാര്യയുമായി ബൈക്കില്‍വന്ന ആദിത്യന്‍, കറ്റാനം ജങ്ഷനിലെത്തിയപ്പോള്‍ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനം അതിവേഗത്തിലായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ ചിറ്റയം ഗോപകുമാര്‍, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരുമായി ആദിത്യനും ഭാര്യയും തര്‍ക്കിച്ചു. വാഹനം കറ്റാനം ജങ്ഷനു പടിഞ്ഞാറുള്ള ഹമ്പില്‍ കയറിയപ്പോള്‍ ഇവരുടെ ബൈക്കിലിടിക്കാന്‍ പോയെന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഭവമറിഞ്ഞ് വള്ളികുന്നം പോലീസെത്തെത്തി ആദിത്യനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത് ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം അതിവേഗത്തിലായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

      Read More »
    • തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പുകള്‍; മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കി വീണ്ടും തുന്നലിട്ടു

      പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് ഉറുമ്പുകളെ കണ്ടെത്തി. പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ റാന്നി ബ്ലോക്കുപടി മൂഴിക്കല്‍ സുനില്‍ ഏബ്രഹാമിന്റെ (52) നെറ്റിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. മൂന്നര മണിക്കൂറിനു ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്ത് വീണ്ടും തുന്നലിട്ടു. ഞായറാഴ്ച വൈകിട്ട് 7ന് ആണ് വാഹനം ഓടിക്കുന്നതിനിടെ രക്ത സമ്മര്‍ദം കുറഞ്ഞ് സുനിലിന്റെ നെറ്റി സ്റ്റിയറിങ്ങില്‍ ഇടിച്ചാണു മുറിവുണ്ടായത്. മുറിവുമായി വാഹനത്തിലിരുന്ന സുനിലിനെ ഇതുവഴിയെത്തിയ ആളുകളാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മുറിവ് പരിശോധിച്ചശേഷം 5 തുന്നലിട്ട് മരുന്നും വച്ച് വിട്ടു. വീട്ടിലെത്തിയപ്പോള്‍ മുറിവില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനാല്‍ രാത്രി പത്തരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി. അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഉറുമ്പുകളെ മുറിവില്‍ കണ്ടതെന്നു സുനില്‍ ഏബ്രഹാം പറഞ്ഞു. തുടര്‍ന്ന് മുറിവ് അഴിച്ച് വീണ്ടും തുന്നലിട്ടു. ആശുപത്രിയില്‍ വിശ്രമിച്ച ശേഷം പുലര്‍ച്ചെ ഒന്നരയോടെയാണ് മടങ്ങിയത്.അടുത്ത ദിവസം ഇഎന്‍ടി ഡോക്ടറെ കാണാന്‍…

      Read More »
    • സ്‌നേഹം നടിച്ചു വഞ്ചിച്ചു; ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു; ഇല്ലായ്മ മുതലെടുത്ത് തളര്‍ത്തുന്നത് അമ്മയുടെയും മകന്റെയും രീതി; നിരവധി സ്ത്രീകളെ വഞ്ചിച്ചു: തൊപ്പിയുടെ അച്ചായനെതിരേ പെണ്‍സുഹൃത്ത്

      കൊച്ചി: വിവാദ യൂട്യൂബര്‍ തൊപ്പിയുടെ സന്തത സഹചാരിയായ ‘അച്ചായന്‍’ എന്ന സോജന്‍ വര്‍ഗീസിന്റെ വിവാഹവും ഭാര്യയുടെ പ്രായം വെളിപ്പെടുത്തിയതും വന്‍ ട്രോളുകള്‍ക്കു വഴിവച്ചിരുന്നു. ആതിര റോയ് എന്ന പെണ്‍കുട്ടിയാണ് സോജന്റെ വധു. ഭാര്യക്ക് 25 വയസ് മാത്രമാണു പ്രായമെന്നു പറഞ്ഞത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. സ്വയം കിളവന്‍ എന്നു പറഞ്ഞായിരുന്നു അച്ചായന്റെ വെളിപ്പെടുത്ത. ‘ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം’ എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോഴെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കല്യാണത്തിന് പിന്നാലെ സോജന്‍ വര്‍ഗീസിന്റെ മുന്‍ സുഹൃത്ത് എന്ന് അവകാശപ്പെട്ട് ഒരു പെണ്‍കുട്ടി യുട്യൂബ് ചാനലിനു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സോജന്‍…

      Read More »
    • തൃശൂര്‍ വേണം, അതെനിക്കു തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നു ചോദിക്കുന്നു! പ്രസംഗത്തില്‍ സുരേഷ് ഗോപിയെ ട്രോളി ടിനി ടോമിന്റെ മിമിക്രി; വിവാദമായതോടെ വിശദീകരണം

      തൃശൂര്‍: ജബല്‍പുര്‍ വിഷയത്തില്‍ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ച സുരേഷ് ഗോപിയെ ട്രോളി നടന്‍ ടിനി ടോം. ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത്. ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇതിനു പിന്നാലെയാണു ടിനി ടോം വേദിയില്‍ അദ്ദേഹത്തെ അനുകരിച്ചു മിമിക്രി നടത്തിയത്. ‘തൃശൂര്‍ വേണം, അതെനിക്ക് തരണം എന്ന് പറഞ്ഞു കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നതെന്നും, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും’ ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ മിമിക്രി ട്രോള്‍. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്ത് എത്തി. സുരേഷേട്ടനെ അനുകരിച്ചത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത് , സുരേഷേട്ടന്‍ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും എന്നാണ് ടിനിയുടെ…

      Read More »
    • തൊഴില്‍ പീഡനമല്ലെന്ന് യുവാക്കള്‍, സ്ഥാപന ഉടമയെ കുടുക്കാന്‍ ശ്രമം? പീഡനമല്ലെന്ന വിലയിരുത്തലില്‍ തൊഴില്‍വകുപ്പും

      എറണാകുളം: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നതു തൊഴില്‍പീഡനമല്ലെന്നാണ് തൊഴില്‍വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയില്‍ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട യുവാക്കളില്‍നിന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ മൊഴിയെടുത്തിരുന്നു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തെ തൊഴില്‍ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴില്‍വകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴില്‍വകുപ്പ് പരിശോധിക്കുകയാണ്. സ്ഥാപനത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മനാഫ് മനഃപൂര്‍വം വീഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തല്‍. ”ജനറല്‍ മാനേജരായ ഉബൈല്‍ ലീവിന് പോയ സമയത്താണ് വീഡിയോ എടുത്തത്. അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നില്‍. സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാന്‍ ബെല്‍റ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വീഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ മനാഫിനെ…

      Read More »
    Back to top button
    error: