Breaking NewsKeralaNEWS

എംബിബിഎസ് വിദ്യാർഥിനി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവം പിതാവ് പെൺകുട്ടിയെ സൈക്യാട്രി വിഭാ​ഗത്തിൽ കാണിച്ച് മടങ്ങിയതിനു പിന്നാലെ

കൊച്ചി; കളമശേരി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളേജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പെൺകുട്ടി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 3 വർഷമായി മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു അമ്പിളി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.

Back to top button
error: