Kerala

    • ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; ലൂസിഫര്‍ അടക്കമുള്ള സിനിമകളുടെ സാമ്പത്തിക ഇടപാടില്‍ അവ്യക്തത; എമ്പുരാന്‍ വിവാദത്തിനു പിന്നാലെ നോട്ടീസ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തി

      എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. നേരത്തേ കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നല്‍കിയത്. അതിനിടെ ‘എമ്പുരാന്‍’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി…

      Read More »
    • എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറി; ശിപാര്‍ശ അംഗീകരിച്ച് പോളിറ്റ് ബ്യൂറോ; മത്സരമുണ്ടാകില്ല; ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് പദവിയിലേക്ക്; ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ല

      മധുര: എം.എ.ബേബിയെ സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാക്കാന്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും. 16 അംഗ പിബിയില്‍ 5 പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബംഗാളില്‍നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍നിന്നുള്ള അശോക് ധാവ്‌ളെ എന്നിവരാണ് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തത്. മറിയം ധാവ്‌ളെ, ജിതേന്‍ ചൗധരി, അംറാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോര്‍ട്ടുണ്ട്. പിബിയില്‍നിന്നു വിരമിക്കുന്നവരില്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവരില്‍ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്‌നാട്ടില്‍നിന്ന് പിബിയില്‍ ആരുമുണ്ടാവില്ല.…

      Read More »
    • ദുരിതങ്ങൾ ചവിട്ടിക്കയറി വിജയത്തിൻ്റെ കളക്ടർ കസേരയിൽ

      പടവുകൾ വയനാട്ടിലെ വൈത്തിയിലുള്ള ഒരു ചെറിയ കൂരയിലാണ് അവള്‍ ജനിച്ചതും ജീവിച്ചതും. കേവലം 3 പേർക്ക് കഷ്ടിച്ച് അന്തിയുറങ്ങാം. മഴപെയ്താല്‍ വീട്ടില്‍ നിന്നും ഇറങ്ങി മഴകൊള്ളാത്ത എവിടെയെങ്കിലും പോയി നില്‍ക്കണം. രാവിലെ കഞ്ഞിവെള്ളം, ഉച്ചക്ക് കഞ്ഞി, വൈകീട്ടും കഞ്ഞി ഇതാണ് മെനു, പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍. സ്‌കൂളില്‍ പോകാന്‍ 4 കിലോമീറ്ററിലധികം നടക്കണം. അസുഖം വന്നാലും റോഡിലൂടെ ചുമന്ന് കൊണ്ട് വേണം ആശുപത്രിയില്‍ പോകാന്‍. അച്ഛന്‍ വെള്ളന്‍ അമ്പെയ്ത്തുകാരനാണ്. പഠിക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന് 10-ാം ക്ലാസ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മക്കളെയെങ്കിലും പഠിപ്പിക്കണം എന്നായിരുന്നു ആ പിതാവിൻ്റെ വാശി. ആദിവാസി പെണ്‍കുട്ടികളെ 18 വയസ്സാകുമ്പോഴേക്കും കെട്ടിക്കും. പക്ഷേ, അവള്‍ സമ്മതിച്ചില്ല. സ്വന്തം കാലില്‍ നില്‍ക്കണം. അതായിരുന്നു ആഗ്രഹം. അതിന് അച്ഛന്‍ കൂട്ടായി. മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി അവള്‍ സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ജോലി ചെയ്തു. ഒപ്പം ആദിവാസി വിദ്യാര്‍ത്ഥികളുടെ ഹോസ്‌ററലില്‍ വാര്‍ഡനുമായി. പിജി കഴിഞ്ഞതിന് ശേഷം വൈത്തിയില്‍ ട്രൈബല്‍ ടൂറിസം ഡെവലപ്‌മെന്റ്…

      Read More »
    • ഓഫർ 6 മാസത്തെ പരിശീലനവും തുടർന്ന് അസി. മാനേജർ പോസ്റ്റും 35,000 ശമ്പളവും, ചെന്നുപെട്ടാലോ 20 രൂപ വഴിച്ചെലവിന്, ബാക്കി പാത്രവും തേയിലപ്പൊടിയും വിറ്റുണ്ടാക്കണം, 30 പേർക്ക് ഒരു വീട്, രണ്ടാം ഘട്ടം ടാർ​ഗറ്റ് തികഞ്ഞവരെ വച്ച് സഹപ്രവർത്തകരെ പീഡിപ്പിക്കും’

      കൊച്ചി: കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ സ്ഥാപനത്തിൽ നടന്നത് അതി ക്രൂരമായ തൊഴിൽ പീഡനമെന്ന് സഹികെട്ട് ജീവനുംകൊണ്ട് രക്ഷപ്പെട്ട മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. പരസ്യം കണ്ട് ജോലിക്കുകയറിയ തങ്ങൾ കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ, മനുഷ്യത്വപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിടുകയായിരുന്നു. പിന്നീട് ഇവർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാ​ഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. പിന്നീടാണ് സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ നായ്ക്കൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്നതടക്കമുള്ള ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാന രീതിയിൽ അനുഭവങ്ങൾ പങ്കുവച്ച് പലരും രം​ഗത്തെത്തിയിരുന്നു, ഇങ്ങനെ പരസ്യം കണ്ട് പെട്ടുപോയ ഒരു…

      Read More »
    • വഖഫ് ബില്ലില്‍ പിന്തുണ: മെത്രാന്‍ സമിതിയുടേത് സാമൂഹിക ധ്രുവീകരണ നിലപാട്; കത്തോലിക്ക സഭയ്ക്കു രാഷ്ട്രീയ നിരക്ഷരത; രൂക്ഷ വിമര്‍ശനവുമായി ഫാ. അജി പുതിയപറമ്പില്‍; നിലപാട് വ്യക്തമാക്കിയത് സഭയില്‍ നവീകരണം ആവശ്യപ്പെട്ടതിനു നടപടി നേരിട്ട വൈദികന്‍

      കോഴിക്കോട്: വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എം.പി. മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നതെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും ഫാദര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചര്‍ച്ച് ബില്‍ ആയിരുന്നു എന്ന് കരുതുക. മെത്രാന്‍ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്‌ലിം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുക? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആ ബില്ലില്‍ സഭാ സ്വത്തുക്കളുടെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അക്രൈസ്തവരായ രണ്ടു പേര്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്‌ലിം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാല്‍ അവരോട് ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് സൗഹൃദം തോന്നുമോയെന്നും ഫാദര്‍ ചോദിച്ചു. ഇനി മുതല്‍ അക്രൈസ്തവരായ ആരും ക്രൈസ്തവര്‍ക്ക് സ്വത്ത് ദാനം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ആ നിയമത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും അവര്‍ അതിനെ പിന്തുണച്ചാല്‍ എന്തായിരിക്കും…

      Read More »
    • കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം പിന്‍വലിച്ചതിനു പിന്നാലെ ‘മീഡിയ വണി’നെതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍; ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കുന്നു; ചര്‍ച്ച് ആക്ട് വരുമെന്ന് ചാനല്‍ പരിപാടിയില്‍ പ്രചരിപ്പിച്ചെന്നും ആരോപണം

      ന്യൂഡല്‍ഹി: കത്തോലിക്ക സഭയ്‌ക്കെതിരേ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ലേഖനം വന്നതു പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ കേരളത്തിലെ പ്രമുഖ ചാനലായ മീഡിയ വണിനെതിരേ രൂക്ഷ വിമര്‍ശനം. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ ചാനല്‍ വഖഫ് ബില്ലില്‍ പിന്തുണ ലക്ഷ്യമിട്ട് ‘ചര്‍ച്ച് ആക്ടി’ന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നെന്നും ലേഖനത്തില്‍ പറയുന്നു. ചാനല്‍ അടുത്തിടെ സംപ്രേഷണം ചെയ്ത ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെന്നും ക്രിസ്ത്യാനികളുടെ ഭൂമികള്‍ പിടിച്ചെടുക്കുമെന്നും പറഞ്ഞെന്നാണു ലേഖനത്തില്‍ ആരോപിക്കുന്നത്. ഈ പറയുന്ന ചര്‍ച്ച് ആക്ടും വഖഫ് ബില്ലും ഒരുപോലെയാണെന്നു വരുത്തി തീര്‍ക്കുകയാണെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കു സമാനമായ അവസ്ഥയുണ്ടാകുമെന്നും ചര്‍ച്ചയില്‍ പറയുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനുമുമ്പുള്ള പോളിസി പ്രൊപ്പോസലുകള്‍ ആരംഭിച്ചെന്നും പറയുന്നു. ‘ക്രിസ്ത്യാനികള്‍ക്കിടയില്‍ ഹിന്ദു വിഭാഗക്കാരോടുള്ള അടുപ്പകൂടുതല്‍ കൊണ്ടുള്ള ഭയമാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള അനുഭാവം കൂടുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനു കാരണം.…

      Read More »
    • ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് വൃത്തികേടു കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങും; ജബല്‍പൂരില്‍ കത്തോലിക്ക വൈദികരെ സംഘപരിവാര്‍ ആക്രമിച്ചതു ന്യായീകരിച്ച് പി.സി. ജോര്‍ജ്; എംപുരാന് അനുമതി കിട്ടിയത് എങ്ങനെയെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും ആവശ്യം

      കോട്ടയം: ജബൽപൂരിൽ ക്രിസ്ത്യൻ വൈദികന് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. ക്ഷേത്രത്തിനു മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ് ജോർജിന്‍റെ ന്യായീകരണം. ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് എമ്പുരാൻ സിനിമയെ പരാമര്‍ശിച്ച് പി.സി ജോര്‍ജ് പറഞ്ഞു. സെൻസർ ബോർഡ് നടപടി ശരിയായില്ല. കേന്ദ്രസർക്കാർ പരിശോധിക്കണം. കുഴപ്പമുണ്ടെന്ന് സംവിധായകനും നിർമാതാവും തന്നെ സമ്മതിച്ചത് കൊണ്ടാണ് വെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി.ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്. 2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക…

      Read More »
    • ഗോകുലം ഗ്രൂപ്പ് 593 കോടി സമാഹരിച്ചു; നടന്നത് ചട്ട ലംഘനമെന്നും ഇ.ഡി

      കൊച്ചി: ചിട്ടിക്ക് എന്ന പേരില്‍ ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളില്‍നിന്നു നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമാണ്. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫിസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയില്‍ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡിയുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇന്നലെ കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫിസ്, ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫിസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിലെ റെയ്ഡ് ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലുമാണ് ഗോകുലം ഗോപാലനെ ഏഴര മണിക്കൂറിലേറെ ചോദ്യം ചെയ്തത്. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ)…

      Read More »
    • ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന് എതിരേ നടപടിയെടുക്കുമെന്ന് കെ. സുധകരന്‍; വി.ഡി. സതീശനും അതൃപ്തി; നേതാവിനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഭയം; ആശ സമരത്തില്‍ യഥാര്‍ഥ പ്രതിസന്ധി കോണ്‍ഗ്രസില്‍

      കണ്ണൂര്‍: ആശാ സമരത്തിനെതിരെ നിലാപടെടുത്ത ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്് ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചന്ദ്രശേഖരന്റെ നിലപാട് പാര്‍ട്ടിയുടേതോ ഐഎന്‍ടിയുസിയുടെതോ അല്ലെന്നും ആശമാരുടെ സമരത്തോട് സര്‍ക്കാരിന് നിഷ്‌ക്രിയത്വമാണെന്നും സുധാകരന്‍ പറഞ്ഞു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് പഠിക്കാന്‍ കമ്മിറ്റി ആകാമെന്ന ചന്ദ്രശേഖരന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കമ്മറ്റി വേണം എന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സമരത്തോട് ഐഎന്‍ടിയുസി അനീതി കാണിക്കുന്നതായി ആശമാര്‍ കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തോട് അനീതി കാണിച്ചു എന്നാണ് സെക്രട്ടറിയേറ്റ് മെഡിക്കല്‍ സമരം നടത്തുന്ന ആശ മാരുടെ പൊതുവികാരം. ഓണറേറിയം വര്‍ധിപ്പിക്കുന്നത് പഠിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ പിന്തുണച്ചത് വഞ്ചനാപരമാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഉചിതമായ മാര്‍ഗം വരുമ്പോള്‍ അത് സ്വീകരിക്കാന്‍ ആശമാര്‍ തയാറാകണം എന്നായിരുന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. സര്‍ക്കാര്‍ നിര്‍ദേശമായ പഠനസമിതി എന്ന ആവശ്യത്തെ ഐഎന്‍ടിയുസി പിന്തുണച്ചതിനോട്…

      Read More »
    • ബസൂക്കയ്ക്ക് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്

      തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കുംമലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക .ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…

      Read More »
    Back to top button
    error: