Kerala
-
ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട; പാര്‍ട്ടി പരിപാടികള്‍ക്ക് പ്രോട്ടോക്കോളുമായി കെപിസിസി
തിരുവനന്തപുരം: ഉദ്ഘാടന ചിത്രത്തില്‍ മുഖം കിട്ടാന്‍ തിരക്കു കൂട്ടിയാല്‍, സ്റ്റേജിന്റെ പിന്നില്‍ കിടന്ന് തള്ളിയാല്‍, കസേരയ്ക്കായി അടിപിടി കൂടിയാല്‍ ഇനി കയ്യും കെട്ടി നോക്കിയിരിക്കേണ്ടെന്ന് കെപിസിസി. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേളയില്‍ പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ ഉന്തും തള്ളും ക്ഷീണമായതോടെയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന പ്രോട്ടോക്കോള്‍ തയാറാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മാര്‍ഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളില്‍ തയാറാകും. മുതിര്‍ന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാര്‍ഗരേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. മേയ് മുതല്‍ പാര്‍ട്ടി പരിപാടികള്‍ ഈ പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളില്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കരട് മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ നേതാക്കളില്‍നിന്നു സ്വീകരിക്കുകയാണ്. താഴെത്തട്ട് മുതല്‍ കെപിസിസി വരെയുള്ള പരിപാടികളില്‍ സ്റ്റേജില്‍ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും പാര്‍ട്ടി തയാറാക്കും. കഴിഞ്ഞ ദിവസം നടന്ന കെപിസിസി നേതൃയോഗത്തില്‍ കോഴിക്കോട് ഡിസിസി ഓഫിസ്…
Read More » -
അക്ഷര നഗരമേ കരയരുതേ…! ജിസ്മോളുടെയും മക്കളുടെയും അന്ത്യയാത്ര ഇന്ന് 3.30 ന്: മൃതദേഹങ്ങൾ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോകില്ല
കോട്ടയം ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങൾ രാവിലെ 9 മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ പൊതുദർശനമുണ്ടാകും. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല. ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ പൊതുദർശനം നടത്താൻ ധാരണയായത്. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം…
Read More » -
ഇനി ‘സൈലന്റ് മോഡി’ല്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടപെടലില്‍ യുഡിഎഫില്‍ അതൃപ്തി; പ്രതികരണം നിര്‍ത്തിവച്ച് പി.വി. അന്‍വര്‍; കനഗോലു ഷൗക്കത്തിനൊപ്പം; കീറാമുട്ടിയായി സ്ഥാനാര്‍ഥി നിര്‍ണയം
നിലമ്പൂര്‍: താല്‍ക്കാലത്തേക്ക് മാധ്യമങ്ങളുമായി ആശയവിനിമയം നിര്‍ത്തിവയ്ക്കുന്നതായി പി.വി. അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെയാണ് തീരുമാനമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ മനസ് ആര്‍ക്കൊപ്പമാണന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുളള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എ സ്ഥാനാനം രാജിവച്ച വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട പി.വി. അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളോട് അതേ നിലപാട് ആവര്‍ത്തിച്ചു. മലയോര മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് വി.എസ്. ജോയിയെ പിന്തുണച്ചതെന്നും ഇനി സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസിനു തീരുമാനിക്കാമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ അന്‍വറിന്റെ ഇടപെടല്‍ യുഡിഎഫില്‍ ഉണ്ടാക്കിയ അസ്വാരസ്യമാണ് താത്കാലികമായ മൗനത്തിലേക്ക് നയിക്കുന്നതെന്നാണു വിവരം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ നിലമ്പൂരില്‍ രണ്ടുവട്ടം നടത്തിയ സര്‍വേയില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിനെയാണു നിര്‍ദേശിച്ചത്.…
Read More » -
പുകഴ്ത്തല്‍ പുലിവാലായി! ദിവ്യ എസ് അയ്യര്‍ സര്‍വീസ് ചട്ടം ലംഘിച്ചു; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കേ ഇന്ത്യയില്‍ മന്ത്രിയുടെ ഷൂ ലേസ് കെട്ടിക്കിടക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മള്‍ പത്രമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ഇവിടെ പരോക്ഷമായി വാക്കു കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ…
Read More » -
വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു, പിന്നില്‍ അധ്യാപകരെന്ന് ആരോപണം; പരാതി നല്‍കി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു; പിന്നില്‍ അധ്യാപകരെന്നാണ് ആരോപണം. കണ്ണൂര്‍ സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കി. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന് കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ രണ്ടിന് നടന്ന അവസാന പരീക്ഷയില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.
Read More » -
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലു വയസ്സുകാരന്‍ മരിച്ചു. അടൂര്‍ കടമ്പനാട് അജിയുടെയും ശാരിയുടെയും മകന്‍ അഭിറാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണില്‍ പിടിച്ചപ്പോള്‍ തൂണ്‍ ഇളകി കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം കല്ലേരി അപ്പൂപ്പന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഫോട്ടോയെടുക്കാനായി തൂണില്‍ പിടിച്ച് കളിച്ചപ്പോഴാണ് തൂണ്‍ കുട്ടിയുടെ ദേഹത്തേക്കു വീണത്. ആനത്താവള സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. തൂണ്‍ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആനക്കോട്ട താല്‍കാലികമായി അടച്ചു. സംഭവത്തില്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
Read More » -
തിരുവനന്തപുരത്തെ റോഡിന് ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍; വെളിപ്പെടുത്തി പ്രമേയം അതരിപ്പിച്ച ബിജെപി നേതാവ്; ബോര്‍ഡ് മാറ്റിയത് അടുത്തിടെ
തിരുവനന്തപുരം: പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി, അവര്‍ നിര്‍മിച്ച കെട്ടിടത്തിന് ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കത്തിനെതിരേ വന്‍ പ്രക്ഷോഭമാണു കോണ്‍ഗ്രസു യൂത്ത് കോണ്‍ഗ്രസും ഇടതുമുന്നണിയും നടത്തിയത്. എന്നാല്‍, മൂന്നു പതിറ്റാണ്ടുമുമ്പ് തിരുവനന്തപുരത്തെ പ്രധാന റോഡിന് ഹെഡ്‌ഗേവാറിന്റെ പേരുനല്‍കാന്‍ മുന്‍പന്തിയില്‍ നിന്നത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുസ്ലിം ലീഗിലെ കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചു. 1992-93 കാലത്ത് കോര്‍പറേഷന്‍ കൗണ്‍സിലിലാണ് ഈ റോഡിന് ഗെഡ്‌ഗേവാറിന്റെ പേര് നല്‍കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ്, മുസ്ലിംലീഗ് കൗണ്‍സിലര്‍മാരും പ്രമേയത്തെ പിന്തുണച്ചിരുന്നുവെന്ന് അന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ എം.എസ്. കുമാര്‍ ഒരു ചാനലിനോടു പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയക്ക് മുന്നിലെ വാഴപ്പിള്ളിഫോര്‍ട്ട് ഹൈസ്‌കൂള്‍ റോഡിനാണ് ഹെഡ്‌ഗേവാറിന്റെ പേര്. ഈ റോഡിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കണമെന്ന പ്രമേയം അവതരിപ്പിച്ചത് തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലറും മുന്‍ സംസ്ഥാന വക്താവുമായ എം.എസ്. കുമാറാണ്. 1988ല്‍ 50 വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന…
Read More » -
തൊടുപുഴയില്‍ കുരിശ് സ്ഥാപിച്ചതിന് വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയില്‍
ഇടുക്കി: തൊടുപുഴ നാരങ്ങാനത്ത് പള്ളിയുടെ സ്ഥലത്തു കുരിശു സ്ഥാപിച്ച സംഭവത്തില്‍ വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തു വനംവകുപ്പ് കേസെടുത്തു. വികാരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്നാരോപിച്ചാണു കേസെടുത്തത്. എന്നാല്‍, വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 700 മീറ്റര്‍ പുറത്തുള്ള കൈവശഭൂമിയിലാണു കുരിശു സ്ഥാപിച്ചതെന്നു നാട്ടുകാരും ഇടവകക്കാരും പ്രതികരിച്ചു. കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതുമാറ്റിയിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ, പിഴുതെടുത്ത കുരിശ് തൊണ്ടിമുതലായി മാറി. നിലവില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് കുരിശ്.
Read More » -
വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത മൂന്ന് പേര്‍ ഉള്‍പ്പടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ
തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു.സമരം ചെയ്ത മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് അഡൈ്വസ് ലഭിച്ചത്. പോക്‌സോ വിഭാഗത്തില്‍ വന്ന 300 ല്‍ 28 ഉം പൊലീസ് അക്കാദമിയില്‍ നിന്നും പോയ 13 ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്. വനിത സിപിഒ റാങ്ക് ഹോള്‍ഡര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ 17 ദിവസമായിഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണിവര്‍. അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 500 ലധികം ആളുകളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.
Read More »
