Kerala

    • സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ; പിന്തുണയുമായി യുഡിഎഫ്, രാമങ്കരിയില്‍ രമ്യാമോള്‍ വൈസ് പ്രസിഡന്റ്

      ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ. സിപിഎമ്മിലെ മോള്‍ജി രാജേഷിനെ തോല്‍പ്പിച്ച് സിപിഐയിലെ രമ്യാമോള്‍ സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യാ സജീവിന് ഏഴു വോട്ടും മോള്‍ജി രാജേഷിന് അഞ്ചു വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. യുഡിഎഫിലെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം നല്‍കാനായിരുന്നു രാജി. സിപിഐ സ്ഥാനാര്‍ഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് നാല് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം നേടിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങള്‍ സിപിഎമ്മിനുണ്ടായിരുന്നു. എന്നാല്‍, നേതൃത്വവുമായി തെറ്റിയ രാജേന്ദ്രകുമാറിനൊപ്പം ഒരു വിഭാഗം നിലകൊണ്ടു. രാജേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം…

      Read More »
    • ആൻറി ഡോപ്പിംഗ് ടെസ്റ്റ് നിർണയിക്കും!! ഡ്രഗ് ഡീലർ സജീറിനെ അറിയില്ലെന്ന് ആദ്യം മൊഴി, കോൾ ലോഗ് വന്നതോടെ പരിചയമുണ്ടെന്നു മറുപടി, ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം ഷൈൻ സജീറുമായി നടത്തിയത് 20,000 രൂപയുടെ ഇടപാട്

      കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനുള്ള തീരുമാനത്തിൽ പോലീസ്. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന. എസിപിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിൻറെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്നേ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയിൽ നിന്ന് വ്യക്തമാകും. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആൻറി ഡോപ്പിംഗ് ടെസ്റ്റിൻറെ ഫലം കേസിൽ നിർണായകമാകും. ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. തുടക്കത്തിൽ പിടിച്ച് നിന്നെങ്കിലും പോലീസിൻറെ തുടർ ചോദ്യങ്ങൾക്ക് മുന്നിൽ ഷൈൻ അടിപതറുകയായിരുന്നു. ഒപ്പം ഷൈൻറെ ഫോൺ കോളുകളും നിർണായകമായി. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയതുമായി…

      Read More »
    •  ഇടനിലക്കാരൻ സജീറിനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ, ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്, ഫോണിൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ പോലീസിന്- നടൻ അറസ്റ്റിൽ

      കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അ്റസ്റ്റിൽ. ഇന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. അതേസമയം ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. കൂടാതെ ഷൈനിന്റെ ഫോണിൽ‌നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്. നടനു സ്റ്റേഷൻ ജാമ്യം ലഭിക്കും. അതേസമയം രാസലഹരി ഉപയോഗിക്കാറില്ലെന്നായിരുന്നു ഷൈൻ പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടൻ പതറി പോയെന്നാണ് വിവരം. ഷൈൻ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ ഔദ്യോഗികമായി കോടതിക്ക് മുൻപിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി. മാത്രമല്ല ലഹരി…

      Read More »
    • അന്‍വര്‍ കീറാമുട്ടിയാക്കുന്ന നിലമ്പൂര്‍: സാമുദായിക പരിഗണനയില്‍ കുഴഞ്ഞ് യുഡിഎഫ്; ഷൗക്കത്തിനു പകരം ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ 55 ശതമാനം മുസ്ലിം വോട്ട് എങ്ങോട്ട്? വഖഫിലെ സഭയുടെ നിലപാടും ചര്‍ച്ചയാകും; തോറ്റാല്‍ പിവിക്ക് സെല്‍വരാജിന്റെ ഗതിയെന്ന് മുന്നറിയിപ്പ്

      നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമെടുക്കണമെന്ന് പി.വി. അന്‍വര്‍. അന്‍വര്‍ യുഡിഎഫിന്റെ സഹയാത്രികനാകുമെന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത് അംഗീകരിക്കുന്നു. ഒമ്പതുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ പരാജയഭീതിയിലാണെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എം. സ്വരാജ് മത്സരിക്കാത്തത് എന്തുകൊണ്ട്. ആര്യാടന്‍ ഷൗക്കത്ത് തന്റെ സുഹൃത്തും ബന്ധുവുമാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എന്നാല്‍, അന്‍വര്‍ ധൃതിപിടിച്ചു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് യുഡിഎഫ് പ്രവേശനത്തിനു വിലക്കാകുന്നത്. ദേശീയതലത്തില്‍ യുഡിഎഫ് വിരുദ്ധ ചേരിയിലാണ് തൃണമൂല്‍. അന്‍വര്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരു മിനുട്ടു കൊണ്ടു തീരുമാനമെടുക്കാമായിരുന്നു എന്നു കെ. മുരളീധരന്‍ പറഞ്ഞതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം അന്‍വറിനും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യുഡിഎഫിന്റെ പരാജയം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അവസാനമാണ്. മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന വി.ഡി. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചതു മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായി. അന്‍വറിനെ…

      Read More »
    • ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; പൊതുദര്‍ശനത്തില്‍ വന്‍ ജനസഞ്ചയം

      കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ മക്കളുമായി ആറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിസ്മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കി ജിസ്മോളുടെ കുടുംബം. ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റുതോമസ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. അമ്മായിയമ്മയില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നുമാണ് അതിക്രൂരപീഡനങ്ങള്‍ ജിസ്മോള്‍ നേരിടേണ്ടി വന്നത്. പലപ്പോഴും ഇരുണ്ട നിറത്തിന്റെ പേരിലായിരുന്നു കുത്തുവാക്കുകള്‍ ജിസ്മോള്‍ കേള്‍ക്കേണ്ടി വന്നത്. ജിമ്മി ജിസ്മോളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പലതവണ ജിസ്‌മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു…

      Read More »
    • ദിവ്യയെ അധിക്ഷേപിച്ച് മതിവരാതെ സൈബറിടം; ‘കര്‍ത്താവ് ചുമക്കുന്നതിലും വലിയ കുരിശെന്ന്’ ശബരീനാഥിന് ഉപദേശം; നിലപാടില്‍ കടുകിട മാറാതെ ദിവ്യ എസ്. അയ്യര്‍; ‘കസേരയെ എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചല്ല തീരുമാനമെടുക്കുന്നത്’

      കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ദിവ്യ എസ്. അയ്യര്‍ ഐഎഎസിന്റെ നടപടിയില്‍ രാഷ്ട്രീയ വാക്ക്പോര് കനക്കുന്നതിനിടെ സാമുഹ്യമാധ്യങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിടുന്നു. ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥന്റെ ഫെയ്സ്ബുക്ക് പേജില്‍ ഉള്‍പ്പെടെയാണ് ദിവ്യക്കെതിരായ പരാമര്‍ശങ്ങള്‍ നിറയുന്നത്.     ദുഃഖവെള്ളി ദിനത്തില്‍ ശബരിനാഥന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് കമന്റായി പോലും നിരവധി പേരാണ് അതിരുവിട്ട അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ദിവ്യ ശബരിനാഥനെയും തള്ളിപ്പറയുന്ന കാലം വിദൂരത്തല്ലെന്നുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന നിലയിലാണ് മിക്ക കമന്റുകളും. ശബരിനാഥന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്റെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും കമന്റുകള്‍ പറയുന്നു. ‘ദിവ്യ എസ്. അയ്യര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് പാദസേവ ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന…

      Read More »
    • ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട; പാര്‍ട്ടി പരിപാടികള്‍ക്ക് പ്രോട്ടോക്കോളുമായി കെപിസിസി

      തിരുവനന്തപുരം: ഉദ്ഘാടന ചിത്രത്തില്‍ മുഖം കിട്ടാന്‍ തിരക്കു കൂട്ടിയാല്‍, സ്റ്റേജിന്റെ പിന്നില്‍ കിടന്ന് തള്ളിയാല്‍, കസേരയ്ക്കായി അടിപിടി കൂടിയാല്‍ ഇനി കയ്യും കെട്ടി നോക്കിയിരിക്കേണ്ടെന്ന് കെപിസിസി. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേളയില്‍ പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ ഉന്തും തള്ളും ക്ഷീണമായതോടെയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന പ്രോട്ടോക്കോള്‍ തയാറാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മാര്‍ഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളില്‍ തയാറാകും. മുതിര്‍ന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാര്‍ഗരേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. മേയ് മുതല്‍ പാര്‍ട്ടി പരിപാടികള്‍ ഈ പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളില്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കരട് മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ നേതാക്കളില്‍നിന്നു സ്വീകരിക്കുകയാണ്. താഴെത്തട്ട് മുതല്‍ കെപിസിസി വരെയുള്ള പരിപാടികളില്‍ സ്റ്റേജില്‍ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും പാര്‍ട്ടി തയാറാക്കും. കഴിഞ്ഞ ദിവസം നടന്ന കെപിസിസി നേതൃയോഗത്തില്‍ കോഴിക്കോട് ഡിസിസി ഓഫിസ്…

      Read More »
    • അക്ഷര നഗരമേ കരയരുതേ…! ജിസ്മോളുടെയും മക്കളുടെയും അന്ത്യയാത്ര ഇന്ന് 3.30 ന്: മൃതദേഹങ്ങൾ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോകില്ല

          കോട്ടയം  ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങൾ രാവിലെ 9 മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ പൊതുദർശനമുണ്ടാകും. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല. ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ പൊതുദർശനം നടത്താൻ ധാരണയായത്. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം…

      Read More »
    • ഇനി ‘സൈലന്റ് മോഡി’ല്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടപെടലില്‍ യുഡിഎഫില്‍ അതൃപ്തി; പ്രതികരണം നിര്‍ത്തിവച്ച് പി.വി. അന്‍വര്‍; കനഗോലു ഷൗക്കത്തിനൊപ്പം; കീറാമുട്ടിയായി സ്ഥാനാര്‍ഥി നിര്‍ണയം

      നിലമ്പൂര്‍: താല്‍ക്കാലത്തേക്ക് മാധ്യമങ്ങളുമായി ആശയവിനിമയം നിര്‍ത്തിവയ്ക്കുന്നതായി പി.വി. അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെയാണ് തീരുമാനമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ മനസ് ആര്‍ക്കൊപ്പമാണന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുളള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എ സ്ഥാനാനം രാജിവച്ച വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട പി.വി. അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളോട് അതേ നിലപാട് ആവര്‍ത്തിച്ചു. മലയോര മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് വി.എസ്. ജോയിയെ പിന്തുണച്ചതെന്നും ഇനി സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസിനു തീരുമാനിക്കാമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.   നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ അന്‍വറിന്റെ ഇടപെടല്‍ യുഡിഎഫില്‍ ഉണ്ടാക്കിയ അസ്വാരസ്യമാണ് താത്കാലികമായ മൗനത്തിലേക്ക് നയിക്കുന്നതെന്നാണു വിവരം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ നിലമ്പൂരില്‍ രണ്ടുവട്ടം നടത്തിയ സര്‍വേയില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിനെയാണു നിര്‍ദേശിച്ചത്.…

      Read More »
    • രാജുവേട്ടാ…! മേയറുടെ വിളിയില്‍ നിറചിരിയുമായി പൃഥ്വിരാജ്; സൗഹൃദവും വാത്സല്യവും നിറഞ്ഞ രംഗത്തിനു കൈയടിച്ച് സൈബര്‍ ലോകം; വീഡിയോ പങ്കുവച്ച് ആര്യ

      തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലെ ഹൃദയഹാരിയായ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൃഥ്വിരാജും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമാണ് വിഡിയോയിലുളളത്. മികച്ച നടനുള്ള അവാര്‍ഡ് നേടിയ പൃഥ്വിരാജിനോട് ആര്യ തമാശ പറയുന്നതും അതുകേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആര്യ തന്നെയാണ് തന്റെ ഫെയ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. രാജുവേട്ടന്‍ എന്ന അടിക്കുറിപ്പോടെയാണ് ആര്യ വിഡിയോ പങ്കുവച്ചത്. ദീര്‍ഘനാളത്തെ സൗഹൃദവും വാത്സല്യവും നിറഞ്ഞ മുഹൂര്‍ത്തം വളരെ പെട്ടെന്ന് തന്നെ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങി. മുന്‍പ് തിരുവനന്തപുരത്തുവച്ചു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. അന്ന് ആര്യയുമായുളള രസകരമായ സൗഹൃദസംഭാഷണത്തെ പറ്റി പൃഥ്വിരാജ് വേദിയില്‍ പറഞ്ഞു. ‘ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ വരണം എന്ന് പറഞ്ഞു ക്ഷണിക്കുന്നത്’ എന്നായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. പീന്നീട് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ആ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കുന്ന കാഴ്ച്ചയാണു വീഡിയോയില്‍. അതേസമയം പൃഥ്വിയുടെ മനംനിറഞ്ഞുളള ചിരിക്കുമുണ്ട്…

      Read More »
    Back to top button
    error: