Kerala
-
‘നമ്മള്‍’ ചെയ്യുന്ന കാലത്ത് ഷൈനിനു പുകവലിയോ മദ്യപാനമോ ഇല്ല; ‘ആ സംവിധായകന്റെ ആദ്യ സിനിമയ്ക്കുശേഷമുള്ള കൂട്ടും സൗഹൃദവും വഴിതെറ്റിച്ചു; ഗദ്ദാമയ്ക്കായി നേരിട്ടു കണ്ടപ്പോള്‍ ഞെട്ടി’: ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സംവിധായകന്‍ കമല്‍
കൊച്ചി: താന്‍ കാണുന്ന അന്നുമുതല്‍ ഷൈനിനൊപ്പം ഓട്ടം ഉണ്ടെന്നും ലഹരി ഉപയോഗം കൊച്ചിയിലേക്കു മാറിയതിനു ശേഷമാണെന്നും സംവിധായകന്‍ കമല്‍. പൊന്നാനി എംഇഎസില്‍ കമലിന്റെ ഭാര്യ പഠിപ്പിക്കുന്ന സമയത്ത് അയല്‍ക്കാരായിരുന്നു ഷൈനിന്റെ കുടുംബമെന്നും ആ അടുപ്പത്തില്‍നിന്നാണ് സഹസംവിധായകനായും നടനുമൊക്കെയായി കൂടെക്കൂട്ടിയതെന്നും കമല്‍ പറഞ്ഞു. തൃശൂരില്‍ പരിപാടിക്കിടെയാണു ഷൈനിന്റെ പിതാവ് ചാക്കോ ‘അവന്‍ പഠിക്കാന്‍ മോശമാണെന്നും അഭിനയിക്കാനാണു താത്പര്യ’മെന്നും പറഞ്ഞത്. അന്നു പത്തില്‍ പഠിക്കുന്ന ഷൈനും പലവട്ടം തന്നോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഷൈന്‍ ഡിഗ്രി കഴിഞ്ഞ സമയത്താണു ‘നമ്മള്‍’ എന്ന സിനിമ ചെയ്യുന്നത്. ആ സെറ്റില്‍ ഇടിച്ചു കയറിയാണ് സഹായിയായി മാറിയത്. അന്നൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും കമല്‍ ഓര്‍ക്കുന്നു. അസിസ്റ്റന്റ് സംവിധായകന്‍ എന്ന നിലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ഏകോപിപ്പിക്കാന്‍ ഷൈനിനു കഴിഞ്ഞു. നമ്മളിനുശേഷം ‘സ്വപ്‌നക്കൂട്’, രാപ്പകല്‍ എന്നീ ആറോ ഏഴോ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിരുന്നു. അന്ന് ആഷിക് അബു ഉള്‍പ്പെടെയുള്ള സംവിധായകര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഒരിക്കല്‍പോലും ലൊക്കേഷനില്‍ ഷൈനിനെതിരേ പരാതി ഉയര്‍ന്നിട്ടില്ല. ആഷിക്…
Read More » -
ഭര്‍ത്താവിനെ കൊന്നു, സുഹൃത്തിനെ വിളിച്ച് ഭാര്യ പല്ലവി; കര്‍ണാടക മുന്‍ ഡിജിപിയുടെ കൊലപാതകത്തിന് കാരണം കുടുംബ വഴക്കെന്നു വിവരം; പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു മൃതദേഹം
ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. വെകിട്ട് അഞ്ചിന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓംപ്രകാശ് തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് അഞ്ചു ദിവസം മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ്…
Read More » -
ചാനലിലൂടെ മത സ്പര്‍ധയുണ്ടാക്കുന്നു; ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’യെന്നു പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതിയുമായി ബിജെപി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ വീണ്ടും പോലീസില്‍ പരാതിനല്‍കി ബിജെപി. ചാനല്‍ അഭിമുഖത്തിനിടെ, സമൂഹത്തില്‍ സ്പര്‍ധയും കലാപവുമുണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നു പരാതിയില്‍ പറയുന്നു. ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’ എന്ന് രാഹുല്‍ ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും പേരില്‍ രണ്ടുപരാതികളാണ് നല്‍കിയിരിക്കുന്നത്. മതസ്പര്‍ധ, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Read More » -
എറണാകുളത്ത് യുവമുഖം; എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, സി കെ പരീത്, സി ബി ദേവദര്‍ശനന്‍, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, പുഷ്പദാസ് എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങള്‍. കോതമംഗലം വിരുത്തേലിമറ്റത്തില്‍ ശശിധരന്‍ നായരുടെയും ലളിതയുടെയും മകനാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച എസ് സതീഷ് ഡിവൈഎഫ്ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്,…
Read More » -
സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചു; മലപ്പുറത്ത് 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ച സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു.ഉമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി. ഏപ്രില്‍ 2ന് നടന്ന പുഴക്കര ഉത്സവത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാര്‍ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകന്‍ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു എന്നുമുള്ള പരാതിയിലാണ് നടപടി. മര്‍ദിച്ചശേഷം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി മാരകമായി മര്‍ദിക്കുകയും സ്റ്റേഷനില്‍ അന്വേഷിച്ചു പോയ രക്ഷിതാക്കളെ മര്‍ദിച്ചതായും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സിപിഎം…
Read More » -
നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നു; ‘ആശാ’സമരത്തില്‍ സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ വഅവര്‍ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണം. ഗസ്സയിലും യുക്രെയ്‌നിലും ജനം ഭീതിയോടെയാണ് കഴിയുന്നതെന്നും കാതോലിക ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അനേകായിരം നിര്‍ദോഷികള്‍ കൊല്ലപ്പെടുന്നു. യുദ്ധങ്ങള്‍ അവസാനിച്ച് സമാധാനം സ്ഥാപിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കണം. കേരളത്തില്‍ മലയോര ജനതയും ആദിവാസി സമൂഹവും വന്യമൃഗങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാല്‍ മാത്രമേ ആ ജനതയ്ക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂ. മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണം. സര്‍ക്കാര്‍ അവരുടെ പ്രശ്‌നം പരിഹരിക്കണം. മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വേദനാജനകമാണ്. പ്രതിസന്ധികളില്‍പ്പെടുന്നവര്‍ക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
Read More » -
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി
തിരുവനന്തപുരം: മണക്കാട് ഷവര്‍മ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഷവര്‍മയും സോസുകളും ഉള്‍പ്പെടെയുള്ള ഭക്ഷണ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകള്‍ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമായതെന്നാണ് സംശയം. കിംസ്, പിആര്‍എസ്, എസ്പി ഫോര്‍ട്ട്, അല്‍ ആരിഫ് ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Read More » -
അധിക്ഷേപിച്ചത് ഏതു മന്ത്രി? മന്ത്രിയെയും എംപിയെയും കണ്ടാല്‍ നിയമനം ലഭിക്കുമോ? ആരോപണത്തില്‍ സംശയം ഉന്നയിച്ച് സൈബര്‍ ലോകം; റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്ക് അധികാരം പി.എസ്.സിക്കു മാത്രം; രണ്ടാം റാങ്ക് കിട്ടിയാലും ആദ്യം നിയമനം ലഭിക്കില്ല
തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇടതു നേതാക്കളള്‍ക്കും സിപിഎം മന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തി ഉദ്യോഗാര്‍ഥികള്‍. തെരുവില്‍ കിടന്ന് സമരം ചെയ്തിട്ട് പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നെന്നും മന്ത്രിയെ കാണാന്‍ പോയപ്പോള്‍ മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടെ എന്നു ചോദിച്ചെന്നും എംപിയെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ചും ബിജെപിയെക്കുറിച്ചും സംസാരിക്കാത്തത് എന്താണെന്നും ചോദിച്ചെന്നാണ് ആരോപണം. എകെജി സെന്ററില്‍ പോയപ്പോള്‍ റോഡില്‍ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്താലും സിപിഎമ്മിന് പ്രശ്‌നമില്ലെന്ന് പറഞ്ഞു. അവകാശപ്പെട്ട ജോലി ചോദിക്കുന്നതെങ്ങനെ ദുര്‍വാശിയാകുമെന്നും സമരക്കാര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പിഎസ്സി റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കാക്കി അണിയാനുള്ള പ്രതീക്ഷകള്‍ക്ക് ഇന്ന് വിരാമമാകും. 18 ദിവസം നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.…
Read More » -
കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ കിണറ്റിൽ വീണ മറ്റൊരു കുട്ടി അത്ഭതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. നിവാനാണ് മരിച്ചത്. വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിവാനോടൊപ്പം കിണറ്റിൽ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടികൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മരിച്ച നിവാൻ നേരെ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. ഇന്ന് വെെകിട്ട് നാലരയോടെയായിരുന്നു സംഭവം. നിവാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടർന്ന് ഉടൻ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിവാന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read More » -
മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിച്ചിരുന്നു, കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടി- ഷൈൻ ടോം ചാക്കോ
കൊച്ചി: 10 വർഷം മുൻപ് പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അന്ന് പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ലഹരിക്കേസിൽ ഷൈനിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ അന്ന് വലയിൽ നിന്നു ചാടിയ ഷൈൻ കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മറ്റൊരു ലഹരിക്കേസിൽ വന്നു ചാടിയിരിക്കുകയാണ്. ആദ്യ കേസിൽ ഷൈൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടതെങ്കിൽ, ഇത്തവണ ഒരു സാധ്യതയും ഉപയോഗിക്കാതെ പോകരുത് എന്ന തീരുമാനത്തിലായിരുന്നു പോലീസ്. അതുകൊണ്ടുതന്നെ എല്ലാ സന്നാഹങ്ങോടും കൂടെയാണ് പോലീസിന്റെ പടപ്പുറപ്പാട്. അതേസമയം ഇത്തവണ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കേസുകളൊന്നുമില്ലായിരുന്നു. എന്നാൽ വൈകിട്ടോടെ എൻഡിപിഎസിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ അറസ്റ്റിലായത്. മുൻപ് അസാധാരണ പെരുമാറ്റങ്ങളും മറ്റുംകൊണ്ട് പലപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ഷൈൻ, ലഹരിമരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നുവരെ ആക്ഷേപങ്ങളുണ്ടായിരുന്നു. താൻ രാസലഹരിയായ മെത്താംഫെറ്റമിനും…
Read More »