KeralaNEWS

എറണാകുളത്ത് യുവമുഖം; എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, സി കെ പരീത്, സി ബി ദേവദര്‍ശനന്‍, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, പുഷ്പദാസ് എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

Signature-ad

കോതമംഗലം വിരുത്തേലിമറ്റത്തില്‍ ശശിധരന്‍ നായരുടെയും ലളിതയുടെയും മകനാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച എസ് സതീഷ് ഡിവൈഎഫ്ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവധാരയുടെ മാനേജരായും പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ്.

Back to top button
error: