Kerala

    • ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

      തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപത്തുവെച്ച് കണ്ണൂര്‍- തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന്റെ ടയറിന് തീപിടിച്ച് ബസ് ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വാഹനത്തില്‍ 36 യാത്രക്കാര്‍ ഉണ്ടായിരുന്നു. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ ബസ് ജീവനക്കാര്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ആറ്റിങ്ങലില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍ എസ്. ബി യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.എസ്.ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.ആര്‍.ചന്ദ്രമോഹന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്.കെ. സനു, ശ്രീനാഥ്.എസ്.ജെ, സജിത്ത്.ആര്‍, വിഷ്ണു ബി.നായര്‍, സജീവ്.ജി.എസ്, സാന്‍ ബി.എസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പ്രശാന്ത് വിജയ്, ഹോം ഗാര്‍ഡ് ബൈജു. എസ് എന്നിവര്‍ അരമണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

      Read More »
    • ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചോദ്യംചെയ്യല്‍: ഫോണില്‍ ചാച്ചനോട് കയര്‍ത്ത് ഷൈന്‍; ബെഞ്ചില്‍ മയങ്ങി ശ്രീനാഥ് ഭാസി

      ആലപ്പുഴ: ചോദ്യംചെയ്യലിനു തിങ്കളാഴ്ച രാവിലെ 10-ന് എത്താനാണ് നടന്മാരോടും മോഡലിനോടും എക്‌സൈസ് ആവശ്യപ്പെട്ടതെങ്കിലും മൂവരും നേരത്തേയെത്തി. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചതുപോലായിരുന്നില്ല പിന്നീടു നടന്നത്. മോഡല്‍ കെ. സൗമ്യയെ ചോദ്യംചെയ്യാന്‍ വിളിച്ചപ്പോള്‍ പത്തുമണി കഴിഞ്ഞു. ഷൈനും ശ്രീനാഥും കാത്തിരിപ്പ് തുടങ്ങി. ആറുമണിക്കൂര്‍ പിന്നിട്ടതോടെ ഷൈന്‍ ക്ഷുഭിതനായി. സിനിമ ലൊക്കേഷനില്‍നിന്നെത്തിയ ശ്രീനാഥാകട്ടെ ഉച്ചയോടെ ഓഫീസിലെ ബെഞ്ചില്‍ കിടന്നു മയങ്ങി. രാവിലെ 7.35-നു ഷൈനാണ് ആദ്യമെത്തിയത്. ഈ സമയത്ത് പതിവു ഡ്യൂട്ടി ഉദ്യോഗസ്ഥരേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിനകം വിടണമെന്നും ബെംഗളൂരുവിലെ ലഹരിമോചനകേന്ദ്രത്തില്‍നിന്നാണു വന്നതെന്നും അവരോടു ഷൈന്‍ പറഞ്ഞു. 8.10-ന് ശ്രീനാഥ് എത്തി. തനിക്കു പറയാനുള്ളത് ഉദ്യോഗസ്ഥരോടു പറഞ്ഞോളാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. 8.30-ന് മോഡല്‍ സൗമ്യയെത്തി. ക്രിസ്റ്റീനയെ (തസ്ലിമാ സുല്‍ത്താന) അറിയാമെങ്കിലും ലഹരിയിടപാടുമായി ബന്ധമില്ലെന്നു പറഞ്ഞശേഷമാണ് സൗമ്യ ഓഫീസില്‍ കയറിയത്. ഒന്‍പതു മണിയോടെ ഉദ്യോഗസ്ഥരെത്തി. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ആദ്യം സൗമ്യയെയാണു ചോദ്യംചെയ്യാന്‍ വിളിച്ചത്. 12.50-ഓടെ മൂവര്‍ക്കുമുള്ള ഭക്ഷണമെത്തിച്ചു. ഉച്ചകഴിഞ്ഞപ്പോഴാണ് കാത്തിരിപ്പിലെ അതൃപ്തി ഷൈന്‍ പ്രകടിപ്പിച്ചത്. സൗമ്യയെ…

      Read More »
    • കുത്തിവയ്പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

      മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ?ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയിലും മേലാസകലവും കുഞ്ഞിനെ നായ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും…

      Read More »
    • ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍മാര്‍ക്കു ബന്ധമില്ല; വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കും; തസ്ലീമയുമായുള്ള ഇടപാട് ലഹരിക്കു വേണ്ടിയല്ല; സിനിമാ മേഖലയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കമ്മീഷണര്‍

      ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന് അടിമ. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ പറഞ്ഞു. ചില സംശയങ്ങൾ തീർക്കാനാണ് മൂന്നു പേരെയും വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റി. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഇപ്പോൾ വിട്ടയച്ച ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന്…

      Read More »
    • നന്ദി! മലയാളത്തെ ലോക നെറുകയില്‍ എത്തിച്ചതിന്; പ്രതിഭയുടെ അഭ്രത്തിളക്കം ബാക്കിയാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി; ഛായാഗ്രാഹകനും സംവിധായകനുമായി കലയുടെ കനലാട്ടം; നിര്‍ണായകമായത് അരവിന്ദനുമായുള്ള സൗഹൃദം

      തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഏഴു തവണ വീതം ദേശീയ. സംസ്ഥാന പുരസ്‌കാരങ്ങൾ‌ നേടി. കലാ സാംസ്കാരിക സംഭാവനകൾക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായ അദ്ദേഹം നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ. എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ൽ കൊല്ലം ജില്ലയിലെ കണ്ടംചി‌റയിലാണ് ഷാജി ജനിച്ചത്. കുടുംബം…

      Read More »
    • ‘തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടുകള്‍; പണമായി ലഭിക്കുന്നത് ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനെന്നു സൗമ്യ; കൂടുതല്‍ സിനിമക്കാര്‍ കുടുങ്ങിയതോടെ സംയുക്ത റെയ്ഡുകള്‍ക്ക് പോലീസ്; കേന്ദ്ര ഏജന്‍സികളെയും സമീപിക്കും

      കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിലെ ഒന്നാംപ്രതി തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടെന്നും ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനാണു പണമായി നല്‍കുന്നതെന്നും മോഡല്‍ സൗമ്യയുടെ മൊഴി. റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നന്നും സൗമ്യയുടെ മൊഴിയിലുണ്ട്. തസ്ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്നും മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട്. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും സൗമ്യ. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് , മോഡലായ കെ. സൗമ്യ എന്നിവരെ ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. ചോദ്യം ചെയ്യലിനായി മൂവരും അഭിഭാഷകര്‍ക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ നേരത്തെ തന്നെ എക്സൈസ് ഓഫീസിലെത്തിയ നടന്‍മാര്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികില്‍സ തേടുന്നതിന്റെ രേഖകള്‍…

      Read More »
    • ഫാസ്ടാഗിനു പകരം ടോള്‍ പ്ലാസകളില്‍ നമ്പര്‍പ്ലേറ്റ് സ്‌കാനിംഗ്; വാഹനങ്ങള്‍ നിര്‍ത്തേണ്ടിവരില്ല; മേയ് മുതല്‍ തെരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ നടപ്പാക്കും; നിയമം ലംഘിക്കുന്നവര്‍ക്ക് ഇ-നോട്ടീസും പിന്നാലെ

      കൊച്ചി: ദേശീയ പാതകളില്‍ ഫാസ്ടാഗ് സ്റ്റിക്കറിനു പകരം വാഹനങ്ങളുടെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടോള്‍ പിരിവ് നടത്തുന്ന രീതി ദേശീയപാത അതോറിറ്റി ഉപയോഗിച്ചു തുടങ്ങുന്നു. ക്യാമറകള്‍ ഉപയോഗിച്ചു വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍നിന്നു നമ്പര്‍ തിരിച്ചറിഞ്ഞ് (ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ എഎന്‍പിആര്‍), അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില്‍ നിന്നു പണം ഈടാക്കുന്ന രീതിയാണു വരുന്നത്. മേയില്‍ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളിലാകും ആദ്യഘട്ടത്തില്‍ ഇതു നടപ്പാക്കുക. സംസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ ഇതു നടപ്പാക്കുന്നതു സംബന്ധിച്ചു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്തുമ്പോള്‍, വാഹനത്തിലെ ഫാസ്ടാഗ് സ്റ്റിക്കറിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സംവിധാനം വഴിയാണു ടോള്‍ ഈടാക്കുന്നത്. ടോള്‍ പ്ലാസയിലെ സ്‌കാനര്‍ ഫാസ്ടാഗ് തിരിച്ചറിഞ്ഞു ടോള്‍ ഈടാക്കാന്‍ രണ്ടു സെക്കന്‍ഡ് മുതല്‍ മിനിറ്റുകള്‍ വരെ സമയമെടുക്കുന്നുണ്ട്. അതിനാല്‍ വാഹനം ടോള്‍ പ്ലാസയില്‍ നിര്‍ത്തേണ്ടി വരും. എഎന്‍പിആര്‍ സാങ്കേതികവിദ്യ വരുന്നതോടെ വാഹനം ടോള്‍ പ്ലാസയിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ നമ്പര്‍ തിരിച്ചറിഞ്ഞു ടോള്‍ ഈടാക്കും.…

      Read More »
    • വ്യാജ ലഹരിക്കേസ്: മുഖ്യപ്രതി നാരായണ ദാസ് ബംഗളുരുവില്‍ അറസ്റ്റില്‍; പിടിയിലായത് ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുടെ സുഹൃത്ത്; ലിവിയയുടെ പങ്ക് ഉടന്‍ വ്യക്തമാകുമെന്ന് പോലീസ്; എക്‌സൈസ് ഗൂഢാലോചനയും ചുരുളഴിയും

      തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്. ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. കേസില്‍ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.   വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്.…

      Read More »
    • ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

      Read More »
    • ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ഹാജരായത് ബംഗളുരുവിലെ ലഹരിമുക്ത കേന്ദ്രത്തില്‍നിന്ന്; ഒരു മണിക്കൂറില്‍ മടങ്ങണം; ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍മുമ്പേ ഹാജര്‍

      ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. എക്‌സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍ മുമ്പ് എക്‌സൈസ് ഓഫീസില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി. രാവിലെ 7.30 ഓടെയാണ് ഷൈന്‍ എക്‌സൈസ് ഓഫീസിലെത്തിയത്. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഷൈന്‍ തയ്യാറായില്ല. അതേസമയം നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍.…

      Read More »
    Back to top button
    error: