Kerala
-
അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍. കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും…
Read More » -
ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പന്‍
കോട്ടയം: ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം പിന്നീട്. 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സുകളിലായി ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങില്‍ 5 തവണ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്. കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26നാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും പഠിപ്പിച്ചു. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടിയ മെഡല്‍ത്തിളങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്. 19 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ചീഫ്…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ ഗര്‍ഭിണിക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിചതായി പരാതി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്നും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ഈ മാസം 22 നാണ് ഗര്‍ഭിണിയായ റസീന നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആകുകയും ചെയ്തു. പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നാണ് യുവതിയുടെ പരാതി. തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു. ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.
Read More » -
വിദ്യാര്‍ത്ഥികളുടെ മെഗാ സൂംബ പരിപാടിക്ക് പിണറായിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്, വിവാദം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതില്‍ വിവാദം. ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് കുട്ടികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ‘പഠനമാണ് ലഹരി – നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും, ഇത്തരം നടപടികള്‍ അപലപനീയമാണെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി.…
Read More » -
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയ സംഭവം: ലിവിയയെ പറ്റിച്ചത് ആഫ്രിക്കക്കാരന്‍; എല്‍എസ്ഡി സറ്റാമ്പിനു പകരം നല്‍കിയത് പ്രിന്റൗട്ട്!; മകന്റെ ഭാര്യയുടെ പണം ഷീല തിരികെ നല്‍കിയില്ലെന്നും സൂചന; ലിവിയയെ തിരികെ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാനുള്ള ലഹരി സ്റ്റാംപ് വാങ്ങിയത് മകന്റെ ഭാര്യാസഹോദരിയെന്ന് പ്രതി നാരായണദാസിന്റെ വെളിപ്പെടുത്തല്‍. ഷീലയുടെ ബാഗില്‍ സ്റ്റാംപ് വച്ചതും ലിവിയ ജോസായിരുന്നു. ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള നീക്കം പൊളിക്കുകയായിരുന്നു ലക്ഷ്യം. മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചുനല്‍കാത്തതിന്റെ വിരോധവും കാരണമായി. ഇരുപത്തിമൂന്നുകാരിയാണ് കാലടി സ്വദേശിനിയായ ലിവിയ ജോസ്. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുന്നു. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെയാണ് ലിവിയയുടെ ചേച്ചി വിവാഹം കഴിച്ചത്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വര്‍ണം കുടുംബത്തിന്റെ കടംവീട്ടാന്‍ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടില്‍ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയില്‍ ജോലി തേടി പോകാനൊരുങ്ങിയത്. സ്വര്‍ണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തില്‍ ഷീല സണ്ണിയും സംഗീതും താല്‍പര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ ലിജിയുടെ സഹോദരി…
Read More » -
നോവായി വീണ്ടും മുങ്ങിമരണം; കൂട്ടുകൂടി പാട്ടുംപാടി കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ചിറയില്‍ മുങ്ങിമരിച്ചു; കണ്ടെത്തിയത് ചെളിയില്‍ പുതഞ്ഞനിലയില്‍
കല്ലടിക്കോട്: ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ മൂന്നേക്കര്‍ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി – മാധവി ദമ്പതികളുടെ മകള്‍ രാധിക (ഒന്പത്), പ്രകാശന്‍ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (അഞ്ച്), പ്രതീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്നലെ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാഞ്ഞതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വീട്ടുകാര്‍ ബഹളംവച്ചതോടെ നാട്ടുകാരും തെരച്ചിലിന് എത്തി. അഞ്ചുമണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയ്ക്കുസമീപം കുട്ടികളുടെ ചെരിപ്പുകള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെളി നിറഞ്ഞ ചിറയായിരുന്നു. ചെളിയില്‍ ആണ്ടനിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പ്രകാശന്റെ സഹോദരീഭര്‍ത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍തന്നെ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും പ്രദീപിനെയും പ്രതീഷിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രാധിക മരുതുംകാട് ഗവ. എല്‍പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിയും പ്രദീപ് ഒന്നാംക്ലാസ് വിദ്യാര്‍ഥിയുമാണ്.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാവിലെ ഒന്പതുമണിയോടെ മരുതുംകാട് ജിഎല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.…
Read More » -
പാലിയേക്കര ടോള്‍ നിര്‍ത്തലാക്കല്‍: ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കളക്ടറും സര്‍ക്കാരും നഷ്ടപരിഹാരം നല്‍കേണ്ടിവരും; കുരുക്കാകുന്നത് ‘സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ്’; നിര്‍മാണച്ചെലവ് ഈടാക്കേണ്ടത് ടോള്‍ പിരിവില്‍നിന്ന്; ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ട് എഐവൈഎഫ്
പുതുക്കാട്: ടോള്‍പിരിവു നിര്‍ത്തിയ കളക്ടറുടെ ഉത്തരവു റദ്ദാക്കിയതിനു പിന്നാലെ പാലിയേക്കരയില്‍ ടോള്‍ പിരിവു പുനരാരംഭിച്ചു. പിരിവു നിര്‍ത്തിയതു സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും നഷ്ടം കളക്ടറോ സര്‍ക്കാരോ പരിഹരിക്കേണ്ടിവരുമെന്നും ദേശീയപാത അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ് ഉള്ളതിനാല്‍ ടോള്‍പിരിവു നിര്‍ത്തിയ സമയത്തെ നഷ്ടം പരിഹരിക്കേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ടോള്‍ പിരിക്കുന്ന കമ്പനിക്കു കരാര്‍ നീട്ടിക്കിട്ടാന്‍ ഇടയാക്കുമെന്നും അടിപ്പാത- മേല്‍പ്പാല നിര്‍മാണത്തില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയാണു വേണ്ടതെന്നുമുള്ള സമ്മര്‍ദമാണു വിജയം കണ്ടത്. ടോള്‍ നിര്‍ത്തിയപ്പോഴും ഫാസ് ടാഗുവഴി പിരിവു തുടരുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം അറിയിക്കേണ്ടതിനാല്‍ കാമറ ഓഫാക്കാന്‍ കഴിയില്ലെന്നും ഈ സമയം ടോള്‍ പിരിവു നടന്നിട്ടുണ്ടാകാമെന്നുമാണ് അതോറിട്ടിയുടെ നിലപാട്. ദേശീയപാതയിലെ 11 ബ്ലാക്ക് സ്‌പോട്ടുകളിലാണ് അടിപ്പാത നിര്‍മാണം. 383 കോടിയുടെ കരാറാണു നിലവിലുള്ളത്. 14 അണ്ടര്‍ പാസേജ്, ഫ്‌ളൈ ഓവറുകള്‍, നാല് സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കായി 523 കോടിയുടെയും അനുമതിയുണ്ട്. ഈ തുകയീടാക്കേണ്ടരും സര്‍ക്കാരിന്റെ റവന്യൂ വരുമാനവും ടോള്‍ പിരിവിനെ ആശ്രയിച്ചാണ്.…
Read More » -
ടോള്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ വിരട്ടി: അങ്കമാലി- മണ്ണുത്തി ദേശീയപാതയില്‍ ഇരുണ്ടുവെളുത്തപ്പോള്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു! ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നേരിട്ടു തയാറാക്കിയ റിപ്പോര്‍ട്ട് ആവിയായി; നിര്‍ത്തലാക്കിയ ടോള്‍ പുനസ്ഥാപിച്ച് കളക്ടര്‍ തടിതപ്പി; വീണ്ടും മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കാം
തൃശൂര്‍: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിട്ടി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവു നിര്‍ത്താന്‍ ഉത്തരവിട്ട ജില്ല കളക്ടര്‍ ഇരുണ്ടു വെളുത്തപ്പോള്‍ മലക്കം മറിഞ്ഞു. ചാലക്കുടി ഡിവൈഎസ് പി, ആര്‍ടിഒ, തഹസീല്‍ദാര്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പേരാമ്പ്ര, മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ഫ്‌ളാഗ് മാനെ നിയമിച്ചില്ലന്നതുമടക്കം ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ടോള്‍പിരിവ് നിര്‍ത്തിവയ്പിച്ചത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശപ്രകാരം പ്രധാന റോഡില്‍നിന്ന് സര്‍വീസ് റോഡുകളിലേക്കു പ്രവേശിക്കുന്നയിടങ്ങളില്‍ വീതികൂട്ടിയില്ല, റോഡിന്റെ ഉയരം ക്രമീകരിച്ചില്ല, മതിയായ വെളിച്ചം, ആവശ്യത്തിനു മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചില്ലെന്നു പരിശോധന സംഘം റിപ്പോര്‍ട്ട് ചെയ്‌തെന്നു പിരിവു നിര്‍ത്തിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ വൈകീട്ട് ഇറങ്ങിയ ഉത്തരവില്‍ ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടറുടെ കത്ത്, പൊതുമരാമത്ത് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുടെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നെന്നാണു പറയുന്നത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നടപടിയെടുത്തെന്നും ബ്ലിങ്കര്‍…
Read More » -
ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും; ഒടുവില്‍…
കണ്ണൂര്‍: മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു. വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി. എന്നാല്‍, എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ്…
Read More » -
ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പരാമര്‍ശം: പരാതി നല്‍കി ബി.ഉണ്ണികൃഷ്ണന്‍, തന്നോട് വ്യക്തിവിരോധമെന്ന് സജി നന്ത്യാട്ട്; തമ്മിലടിച്ച് ഫിലിം ചേംബറും ഫെഫ്കയും
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉലഞ്ഞിരിക്കുന്ന മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചു ഫിലിം ചേംബര്‍-ഫെഫ്ക തര്‍ക്കവും. ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ഫിലിം ചേംബറിന് പരാതി നല്‍കി. അതേസമയം, തന്നോട് ഉണ്ണികൃഷ്ണനു വ്യക്തിവിരോധമാണെന്നാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേംബര്‍ ഇന്നു യോഗം ചേരുന്നുണ്ട്. ലഹരി ഉപയോഗിച്ച ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിന്‍ സിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. വിന്‍ സിയുടെ പരാതി ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി പരിഗണിക്കാനിരിക്കെ, ഫെഫ്ക ഇതിനു സമാന്തരമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും ഷൈന്‍ ഉള്‍പ്പെടെയുള്ളവരേയും വിളിച്ചു വരുത്തിയതിനെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് മൊഴി എടുക്കുകയും ഇത് ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് കൈമാറുകയുമാണ് ചെയ്യുക. സിനിമാ…
Read More »