Kerala

    • ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

      തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

      Read More »
    • നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് വേണ്ടത് ജമ്മുകശ്മീരിലും; ചവറ മോഡല്‍ സ്വീകരിച്ചാല്‍ പി.വി. അന്‍വറിന്റെ നിലനില്‍പ്പും അങ്കലാപ്പിലാകും; യുഡിഎഫില്‍ ചേര്‍ന്നാല്‍ തൃണമൂലിന് പുറത്തെന്ന് സംസ്ഥാന നേതാക്കള്‍; യോഗങ്ങളിലും ആളില്ല; നാലു മാസത്തിനിപ്പുറം അവസാനിച്ചോ അന്‍വര്‍ ഇഫക്ട്?

      തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നതിന്റെ ആശങ്കകള്‍ക്കിടെ എല്‍ഡിഎഫില്‍നിന്നു പുറത്തുപോയ പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പ്പും അങ്കലാപ്പിലാകുന്നു. ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്.് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ഈ നീക്കങ്ങള്‍ വെട്ടിയതോടെയാണു അന്‍വര്‍ ഇരിപ്പിടം ലഭിക്കാതെ ഉഴലുന്നത്. മാത്രമല്ല, സംസ്ഥാന തൃണമൂല്‍ നേതാക്കള്‍ അന്‍വറിനെ കപട രാഷ്ട്രീയക്കാരനെന്നുവരെ വിശേഷിപ്പിക്കുന്ന നിലപാടിലെത്തി. തുടക്കത്തില്‍ ഇടിച്ചുനിന്ന ആള്‍ക്കൂട്ടവും അന്‍വറിന്റെ പരിപാടികളില്‍നിന്ന് അപ്രത്യക്ഷമായതോടെ യുഡിഎഫില്‍ എത്താനുള്ള വിലപേശലിനും മൂര്‍ച്ച കുറഞ്ഞു. തത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇടപെടലിനൊന്നും സാധ്യമല്ലാത്ത വിധത്തില്‍ അന്‍വര്‍ ഒതുങ്ങിപ്പോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെത്താനുള്ള അന്‍വറിന്റെ വെപ്രാളത്തെ…

      Read More »
    • പൂര്‍ണ ഗര്‍ഭിണിക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കി; യുവതി ആശുപത്രിയില്‍

      ഇടുക്കി: പൂര്‍ണ ഗര്‍ഭിണിക്ക് ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി പരാതി. ഇടുക്കി സേനാപതി സ്വദേശിയായ യുവതിയ്ക്കാണ് ആശ വര്‍ക്കര്‍ മുഖേന കാലപഴക്കം ചെന്ന ഗുളികകള്‍ നല്‍കിയത്. കാലാവധി പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ട അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ ആണ് നല്‍കിയതെന്നാണ് യുവതിയുടെ പരാതി. ഗുളിക ഉപയോഗിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പാണ് സേനാപതി സ്വദേശിയായ ചെറുകരയില്‍ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വര്‍ക്കര്‍ മുഖേന അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ എത്തിച്ചു നല്‍കിയത്. രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികകള്‍ കഴിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസിലായത് 2023 ഇല്‍ കാലാവധി അവസാനിച്ച 15 സ്ട്രിപ്പ് ഗുളികകള്‍ ആണ് ശാലുവിന് നല്‍കിയത്. യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം ആരോഗ്യ വകുപ്പിന് പരാതി നല്‍കി.

      Read More »
    • വേടന്റെ അമ്മ ശ്രീലങ്കൻ വംശജ.., കേസിന് ശ്രീലങ്കൻ ബന്ധമുണ്ട്… മാധ്യമങ്ങൾക്ക് മുമ്പിൽ മാധ്യമങ്ങൾക്ക് മുൻപിൽ സ്ഥിരീകരിക്കാത്ത കാര്യങ്ങൾ വിളമ്പിയ റേഞ്ച് ഓഫീസർക്കെതിരേ നടപടി

      തിരുവനന്തപുരം: റാപ്പർ വേടനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത പുലിപ്പല്ല് കേസിൽ ചട്ടലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി റേഞ്ച് ഓഫീസർക്കെതിരെ വകുപ്പ് തല നടപടി. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ രൂക്ഷമായ ലംഘനം കണക്കിലെടുത്താണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയത്. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഉത്തരവിൽ കോടനാട് റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് നിർദ്ദേശം. മാധ്യമങ്ങൾക്ക് മുൻപിൽ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ അന്വേഷണ മധ്യേ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. റാപ്പർ വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും അതുകൊണ്ട് കേസിന് ശ്രീലങ്കൻ ബന്ധമുണ്ടെന്നും തുടങ്ങി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് തുടർ നടപടികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. കേസിൽ തുടക്കത്തിൽതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണ രീതിയിൽ മന്ത്രി…

      Read More »
    • കേരളാ ഹൗസിൽ നടന്നത് ധനമന്ത്രി- മുഖ്യമന്ത്രി ഡീൽ-2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും!! ആരു തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി മുഖ്യമന്ത്രിയാകില്ല- കെ. മുരളീധരൻ

      കൽപറ്റ: ആരൊക്കെ തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന മാർച്ചിന്റെ ഭാഗമായി വയനാട് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. മുൻപ് കേരളാ ഹൗസിൽ ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച ഡീലാണ്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഗവർണറും കെവി തോമസുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇത് ഒരു അന്തർധാരയുടെ ഭാഗമാണ്. 2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും എന്നതാണ് ആ ഡീൽ.’’– അദ്ദേഹം പറഞ്ഞു. അതേപോലെ മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി യാതൊരു സേവനവും നടത്താതെയാണ് സിഎംആർഎല്ലിൽ നിന്നും രണ്ടു കോടി രൂപ വാങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം നടത്തി ചെയ്യാത്ത സേവനത്തിനു പണം വാങ്ങിയതായുള്ള കണ്ടെത്തൽ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. മകൾ ഇങ്ങനെയൊരു കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം- മുരളീധരൻ ആവശ്യപ്പെട്ടു. ‘സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയ സർക്കാരാണ് ഇവിടെ…

      Read More »
    • സൂരജിനും ബിന്‍സിക്കും വിട നല്‍കി നാട്; കുവൈത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി

      കണ്ണൂര്‍: കുവൈത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി. ശ്രീകണ്ഠപുരം നടുവില്‍ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിന്‍സി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയില്‍ സംസ്‌കരിച്ചത്. ഇരുവരെയും അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്. കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ഇവരെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടായതായാണ് സൂചന. തുടര്‍ന്ന് സൂരജ് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.

      Read More »
    • സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ‘ആറാട്ടണ്ണന്’ ജാമ്യം; ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത്

      കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി പറഞ്ഞു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി സമര്‍പ്പിച്ചിരുന്നത്. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണന്ന് ചൂണ്ടിക്കാട്ടി നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ…

      Read More »
    • ജോലി ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക്… സഹായികളായി യുവതികളെ കൂടെ കൂട്ടി , കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

      കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂരിൽനിന്നു കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളും ഒപ്പം കൂടിയിരുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു. കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തി വരികയാണ്. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

      Read More »
    • ദേവികുളം തെരഞ്ഞെടുപ്പ് കേസ്: രാജയ്ക്ക് എം.എല്‍.എയായി തുടരാം; സിപിഎമ്മിന് ആശ്വാസമായി സുപ്രീം കോടതി

      ന്യൂഡല്‍ഹി: ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അര്‍ഹനാണെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎല്‍എയായി തുടരാം. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവര്‍ത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എല്‍ഡിഎഫ്. മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മില്‍ നിന്ന് അകന്നു കഴിയുന്ന സാഹചര്യമാണ് നിലവില്‍. മൂന്നാറിലെ സിപിഎംസിപിഐ ഭിന്നതയും രൂക്ഷമായ സാഹചര്യം, മൂന്നാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭിന്നത എന്നിവയെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വിധി വളരെ വിലപ്പെട്ടതായിരുന്നു മുന്നണികള്‍ക്ക്. മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍…

      Read More »
    • സുധാകരനോളം പോന്നവരല്ല, കെപിസിസി നേതൃമാറ്റം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും, അധ്യക്ഷ തർക്കത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി, അഭിപ്രായം അറിയിച്ച് നേതാക്കൾ

      തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും രാഹുല്‍ഗാന്ധി അഭിപ്രായങ്ങള്‍ തേടി. കെ സുധാകരനെ മാറ്റി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെയാണ് രാഹുലിന്റെ ഇടപെടല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കെ സുധാകരന്‍ പരസ്യപ്രസ്താവന നടത്തിയതോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധാരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരുമായാണ് രാഹുല്‍ സംസാരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം എന്താണെന്ന് രാഹുല്‍ ചോദിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. നിലവിലെ പ്രതിസന്ധിയില്‍ നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടി. ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരെക്കുറിച്ചുള്ള അഭിപ്രായവും, പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും…

      Read More »
    Back to top button
    error: