KeralaNEWS

സൂരജിനും ബിന്‍സിക്കും വിട നല്‍കി നാട്; കുവൈത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി

കണ്ണൂര്‍: കുവൈത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി. ശ്രീകണ്ഠപുരം നടുവില്‍ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിന്‍സി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയില്‍ സംസ്‌കരിച്ചത്. ഇരുവരെയും അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്.

കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്.

Signature-ad

ഈ മാസം ഒന്നിനാണ് ഇവരെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടായതായാണ് സൂചന. തുടര്‍ന്ന് സൂരജ് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: