Kerala

    • വിദേശിയുടെ നേതൃത്വത്തിൽ വ്യാജ ഓൺലൈൻ അഭിമുഖം!!! വാട്സാപ് ഗ്രൂപ്പിലൂടെ ക്ലാസുകൾ, പൊലീസുകാരെ സ്വാധീനിച്ച് കേസുകൾ ഒതുക്കി, കാർത്തികയുടെ പേരിൽ നേരത്തെയും കേസുകൾ

      കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി കാർത്തിക പ്രദീപിന്റെ ‘യുക്രെയ്ൻ മെഡിക്കൽ ബിരുദം’ വ്യാജമാണോ എന്നു കണ്ടെത്താൻ പൊലീസ്. യുക്രെയ്നിലെ ഖാർകീവ് നാഷനൽ യൂണിവേഴ്സിറ്റിയിൽ 2017 ഒക്ടോബറിലാണു കാർത്തിക പഠനം ആരംഭിച്ചത്. എന്നാൽ സഹപാഠിയായ യുവാവിൽ നിന്നു 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ഉയർന്നതിനെ തുടർന്ന് എംബസി ഇടപെടുകയും യുക്രെയ്നിൽനിന്നു 2019ൽ നാടുകടത്തുകയും ചെയ്തതായാണു വിവരം. 2020 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചു തട്ടിപ്പുമായി കാർത്തിക സജീവമായെന്ന് ഇരകൾ പറയുന്നു. ഇതിനാൽ കാർത്തിക പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണു പൊലീസ് കരുതുന്നത്. 2020ൽ അർമേനിയയിലേക്കു ജോലിക്കു വീസ നൽകാമെന്നു പറഞ്ഞാണു കാർത്തിക തട്ടിപ്പു നടത്തിയത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്നു പറഞ്ഞാണ് അന്നു തട്ടിപ്പിനു കളമൊരുക്കിയത്.ഇരകളെ ബാച്ച് തിരിച്ചു വാട്സാപ് ഗ്രൂപ്പിൽ ചേർത്താണു കാർത്തിക തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ജോലി താൽപര്യം പ്രകടിപ്പിക്കുന്നവരെ ഒരു വർഷത്തോളം വാട്സാപ് ഗ്രൂപ്പിൽ നിലനിർത്തി പരിശീലനം, പരീക്ഷ, അഭിമുഖം, വൈദ്യ പരിശോധന, വീസ പ്രോസസിങ് തുടങ്ങിയവ വ്യാജമായി നടത്തി ഘട്ടംഘട്ടമായാണു…

      Read More »
    • “പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ളവൻ” സ്ഥാനമാറ്റത്തിന് ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ, സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍

      കോട്ടയം: കെപിസിസിയില്‍ നേതൃമാറ്റ പ്രചാരണങ്ങള്‍ക്കിടയില്‍ കെ.സുധാകരനെ അനുകൂലിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുളള നായകനാണ് സുധാകരൻ.അദ്ദേഹം ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.എം, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോണ്‍ഗ്രസ് രക്ഷാസമിതി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അതേസമയം, കെപിസിസിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ കെ.സുധാകരന്‍ തളളിയിരുന്നു. അത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന് താന്‍തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

      Read More »
    • അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

      മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി.ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്. 78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ കലക്ടറെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. അമ്മയെ വീട്ടില്‍ കയറ്റണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്റെ…

      Read More »
    • പൊള്ളാച്ചി ടോപ് സ്ലിപ്പില്‍ ട്രക്കിങിന് എത്തി; മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

      തിരുവനന്തപുരം: പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തന്‍പാറ പൂന്തോട്ടത്തില്‍ ഡോ. അജ്‌സല്‍ എ സൈന്‍ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുസ്ലിം എജുക്കേഷന്‍ ട്രസ്റ്റ് ഫോര്‍ കോസ്റ്റല്‍ ഏരിയ ചെയര്‍മാന്‍ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്‌സല്‍. തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ അജ്‌സല്‍ സുഹൃത്തിനൊപ്പം തമിഴ്‌നാട് ട്രിക്കിങ് ടൂറിസം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയന്‍ചോല- സെക്ഷനില്‍ ട്രക്കിങിനു എത്തിയത്. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂര്‍ത്തിയാക്കിയ ഇരുവരും വൈകിട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്. കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്ന അജ്‌സല്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉടനെതന്നെ വനം വകുപ്പിന്റെ ആംബുലന്‍സില്‍ വേട്ടക്കാരന്‍പുതൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്‌സലിന്റെ വീട്ടുകാരുടെ…

      Read More »
    • വയനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

      കല്‍പ്പറ്റ: വാളാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അവധിക്കാലമായതിനാല്‍ ബന്ധുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനെത്തിയതായിരുന്നു. രണ്ടുകുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏറെ നേരം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

      Read More »
    • ഒ.എം.ശാലിന കേരള ഹൈക്കോടതി ഡപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍, ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍; എം.ടി. രമേശിന്റെ ഭാര്യ

      കൊച്ചി: അഭിഭാഷകയായ ഒ.എം.ശാലിന ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള ഹൈക്കോടതിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍നിന്ന് കൊമേഴ്സിലും എറണാകുളം ലോ കോളജില്‍നിന്ന് നിയമത്തിലും ബിരുദം എടുത്ത ശാലിന 1999ലാണ് അഭിഭാഷകയായി എന്റോള്‍ ചെയ്തത്. 2015ല്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയായി. 2021ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി നിയമിതയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയാണ്. ഷൊര്‍ണൂര്‍ ഒറോംപാടത്ത് വീട്ടില്‍ ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ്.

      Read More »
    • തൃശൂര്‍ പൂരത്തിന് ആദ്യമായിട്ടാണോ? എങ്കില്‍ ഇങ്ങനെ കാണണം പൂരം; മേളക്കമ്പക്കാര്‍ക്കും ആനക്കമ്പക്കാര്‍ക്കും ആവേശക്കമ്മറ്റിക്കാര്‍ക്കും ഒരു വഴികാട്ടി; എന്തായാലും ഒരു വരവുകൂടി വരേണ്ടിവരും!

      തൃശൂര്‍: ഒറ്റവരവുകൊണ്ടു തൃശൂര്‍ പൂരം ഒരാള്‍ക്കു മുഴുവനായും കാണാന്‍ കഴിയില്ല. ഒരേ സമയം പല ചടങ്ങുകളും പലയിടത്തുമായി നടക്കുന്നതുകൊണ്ടാണിത്. കണ്ടറിയുന്നതിനേക്കാള്‍ കൂടുതല്‍ കേട്ടറിയേണ്ടതാണു പൂരമെന്നു പറയുന്നതും ഇതാണ്. വീണ്ടും വീണ്ടും പൂരത്തിനു വരാനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. പൂരം കാണാനെത്തുന്നവരില്‍ പലര്‍ക്കും പൂരപ്പറമ്പില്‍ അലയുന്നതിനപ്പുറം എന്തൊക്കെ കാണണമെന്നതില്‍ വലിയ പിടിപാടില്ല. അവര്‍ക്കാണീ കുറിപ്പ്. രാവിലെ ആറുമണി ഈ സമയത്ത് തിരുവമ്പാടിയിലെത്തിയാല്‍ മഠത്തിലേക്കുളള വരവിന് ഭഗവതിയെ എഴുന്നള്ളിക്കുന്ന കൊമ്പന്റെ അണിഞ്ഞൊരുങ്ങല്‍ കാണാം. കരിവീരന്‍ സ്വര്‍ണവര്‍ണങ്ങളുടെ ആനയാഭരണങ്ങളില്‍ നീരാടുന്ന കാഴ്ച കാണാം. രാവിലെ ഏഴ്- ഏഴര മഠത്തിലേക്കുള്ള തിരുവമ്പാപാടി ഭഗവതിയുടെ പുറപ്പാട്. ക്ഷേത്രഗോപുരത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന പൂരപ്രേമികളും ഭക്തരും തട്ടകവാസികളും ഭഗവതിയുടെ തിടന്‌പേറ്റി പുറത്തുകടക്കുന്ന ഗജവീരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്ന കാഴ്ച പൂരത്തിലെ ഏറ്റവും മനോഹരവും ഭക്തിസാന്ദ്രവുമായതാണ്. തിരുവമ്പാടിയുടെ ഗ്ലാമര്‍ ഐറ്റം! മഠത്തിലേക്കുള്ള വരവ് നായ്ക്കനാല്‍ പന്തലിലെത്തും. ചെറിയൊരു വെടിക്കെട്ടും കാണാം. സമയം 10.15 ബ്രഹ്മസ്വം മഠത്തില്‍ തിരുവമ്പാടി ഭഗവതിയുടെ ഇറക്കിപൂജ. സമയം 11.30 മഠത്തില്‍ വരവിന്…

      Read More »
    • ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 1 (Bhagyathara BT 1 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കൊല്ലത്ത് വിറ്റ BD 500505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ കോഴിക്കോട് വിറ്റ BF 261017 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize 5,000/- BA 500505 BB 500505 BC 500505 BE 500505 BF 500505 BG 500505 BH 500505 BJ 500505 BK 500505 BL 500505 BM 500505 3rd Prize 1,00,000/- [1 Lakh] 1) BA 274234 2) BB 393507 3) BC 520380 4) BD 787822 5)…

      Read More »
    • കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആളുകളെ ഒഴിപ്പിക്കുന്നു

      കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം. ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് ആശുപത്രിയിലെത്തി. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയാണ് ആറാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ പ്രവര്‍ത്തനം നാളെ പുനഃരാരംഭിക്കാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജ് പിഎംഎസ് എസ്വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗികളെ പുറത്തേക്കു മാറ്റി. അടിയന്തരമായി ആംബുലന്‍സുകള്‍ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു രോഗികളെ മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നില്‍നിന്നും ബീച്ചില്‍നിന്നും 3 യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രിച്ചത്.  

      Read More »
    • ‘വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്; അങ്കണവാടിയിലെ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പല്ല’; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്; പാലക്കാടിനു പിന്നാലെ സുധാകരനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍

      തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പടലപിണക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പക്വതയില്ലെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കന്‍മാര്‍ കൂടി കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ധാര്‍മികതയെ തകര്‍ക്കുന്നതായിരിക്കരുത് നേതൃത്വത്തിന്റെ പ്രവര്‍ത്തി. നേതാക്കള്‍ക്ക് പ്രത്യേക ജാഗ്രത വേണം. പാര്‍ടി നേതൃത്വത്തിലേക്ക് ഹൈക്കമാന്‍ഡ് ഒരാളെ തീരുമാനിക്കുമ്പോള്‍ മറ്റുള്ളവര്‍ അഭിപ്രായം പറയണ്ട കാര്യമില്ല. വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയില്‍ ക്ലാസ് ലീഡര്‍ക്കായുള്ള തെരഞ്ഞെടുപ്പല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് രാവിലെ പത്രമെടുക്കുമ്പോള്‍ നെറ്റിചുളിക്കേണ്ടിയും വിയര്‍ക്കേണ്ടിയും വരുന്ന അവസ്ഥയാണുള്ളതെന്നും പത്ത് വര്‍ഷത്തിനിടെ ഒരു യുവ നേതാവും പാര്‍ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനം പുറത്തു…

      Read More »
    Back to top button
    error: