Kerala

    • സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

      മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.  

      Read More »
    • ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യം തകര്‍ത്ത ലഷ്‌കറെ ക്യാമ്പുകളില്‍ പരിശീലനം നേടിയവരില്‍ മലയാളികളും; ചുക്കാന്‍ പിടിച്ചത് തടിയന്റവിടെ നസീര്‍; മുഖ്യ സൂത്രധാരന്‍ സാബിര്‍ ഇപ്പോഴും ഒളിവില്‍; വിവരം പുറത്തെത്തിയത് കേരളത്തിലേക്ക് അയച്ച സന്ദേശം ചോര്‍ത്തിയതോടെ; കഥ ഇങ്ങനെ

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നാമാവശേഷമാക്കിയകൂട്ടത്തില്‍ മലയാളികളടക്കം പരിശീലനം നേടിയ തീവ്രവാദ പരിശീലന കേന്ദ്രങ്ങളും. കേരളത്തില്‍നിന്നു റിക്രൂട്ട് ചെയ്തശേഷം ലഷ്‌കറെ തോയ്ബയു ക്യാമ്പുകളിലാണ് ഇവര്‍ പരിശീലനം നേടിയത്. കണ്ണൂരില്‍ നിന്നുള്ള ഫായിസ്, ഫയാസ്, മലപ്പുറത്തുനിന്നുള്ള അബ്ദുള്‍ റഹീം, അബ്ദുള്‍ ജബ്ബാര്‍, എറണാകുളത്ത് നിന്നുള്ള യാസിന്‍ എന്നീ അഞ്ച് യുവാക്കളെയാണു ലഷ്‌കറെള തൊയ്ബ പ്രവര്‍ത്തകന്‍ തടിയന്റവിടെ നസീര്‍ ക്യാമ്പുകളിലേക്ക് അയച്ചത്. വടക്കകന്‍ കേരളത്തിലെ പലയിടങ്ങളിലായി നടത്തിയ ‘പഠന’ ക്ലാസുകള്‍ക്കുശേഷമാണ് ഇവരെ വശീകരിച്ചു പാക് അധിനിവേശ കശ്മീരില്‍ എത്തിച്ചത്. പരിശീലനത്തിന് ശേഷം രണ്ടുപേര്‍ കേരളത്തിലേക്ക് മടങ്ങുകയും ബാക്കി മൂന്നുപേര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ‘ജിഹാദില്‍’ ചേരണമെന്നതുമായിരുന്നു പദ്ധതി. എന്നാല്‍, ഇവര്‍ കേരളത്തിലേക്ക് അയച്ച് സന്ദേശങ്ങള്‍ പിടിച്ചെടുത്ത സുരക്ഷാ സേന ഇവരെ 2008ല്‍ വളഞ്ഞു പിടികൂടി. കുപ്‌വാരയില്‍ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ജബ്ബാര്‍ ഒഴികെയുള്ള നാലുപേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ മരിച്ചു. ഹൈദരാബാദില്‍വച്ചു ജ്ബ്ബാറിനെ പോലീസ് പിന്നീടു പിടികൂടി. യാസിനും ഫായിസും ലഷ്‌കറെ ക്യാമ്പില്‍ നേരിട്ട പ്രശ്‌നങ്ങളാണ് ഇവരുടെ…

      Read More »
    • കോണ്‍ഗ്രസില്‍ നടക്കുന്നത് ‘ഓപ്പറേഷന്‍ സുധാകര്‍’, കൊണ്ടുപോകേണ്ടത് ഊളമ്പാറക്കെന്ന് വെള്ളാപ്പള്ളി

      ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണ്. എകെ ആന്റണിയുടെ മകന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒരു ലക്ഷത്തില്‍പരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താല്‍പര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരന്‍.സുധാകരന്റെ നേതൃത്വത്തില്‍ ഗംഭീര വിജയങ്ങള്‍ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാന്‍ പോകുമ്പോള്‍ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരന്‍ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോല്‍ക്കുമെന്ന് കരുതിയ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

      Read More »
    • ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ അല്ലു അർജുനെ മലയാളികളുടെ മല്ലു അർജുനാക്കിയ ‘ആര്യ’ റിലീസായിട്ട് 21 വർഷങ്ങൾ

      ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ആര്യ’ റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങള്‍. ‘ആര്യ’ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറിയത് ആര്യ റിലീസിന് ശേഷമായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ‘ആര്യ’ സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച…

      Read More »
    • കോണ്‍ഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍; കണ്ണൂരില്‍ കല്ലേറും കയ്യേറ്റവും

      കണ്ണൂര്‍: ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി. ഡിസിസി അധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മലപ്പട്ടത്തെ അടുവാപ്പുറത്തെ കോണ്‍ഗ്രസ് സ്തൂപം തകര്‍ത്ത് തരിപ്പണമാക്കിയത്.

      Read More »
    • എനിക്ക് ബാംഗ്ലൂരിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചു, ജോലിത്തിരക്കായിരിക്കും, ഫോൺ ചെയ്യുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യരുത്, ജോലിക്കായി പോയ മലയാളി യുവാവ് കശ്മീരിൽ മരിച്ച നിലയിൽ, ബന്ധുക്കൾ കശ്മീരിലേക്ക്

      മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ കശ്മീരിലേക്കു തിരിക്കും. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് ജമ്മു-കശ്മീരിൽ മരിച്ചത്. വിദേശത്തുള്ള പിതാവും സഹോദരൻ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തൻമാർഗ് സ്‌റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിതലത്തിൽ ബന്ധുക്കളെ കാശ്മീരിലെത്തിക്കാനുള്ള ഏർപ്പാടുകളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ ഉടനെ കശ്മീരിലേക്ക് തിരിക്കുമെന്നും അറിയിച്ചു. സംഭവത്തിൽ വീട്ടുകാരിൽനിന്ന് കേരളാ പോലീസ് വിവരങ്ങൾ ശേഖരിച്ചു. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരം സ്വഭാവിക നടപടികളുടെ ഭാ​ഗമായാണ് വിവരങ്ങൾ ശേഖരിച്ചത്. അതേസമയം ഷാനിബിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി കശ്മീരിലെ തൻമാർഗ് സ്റ്റേഷനിൽനിന്നും വിളിച്ചറിയിക്കുകയായിരുന്നു. പുൽവാമയിലെ വനപ്രദേശത്തോടു ചേർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്നും പത്തുദിവസത്തിലധികം പഴക്കമുണ്ടെന്നും അറിയിച്ചു. വസ്ത്രത്തിൽനിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽനിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്.…

      Read More »
    • കടക്ക് പുറത്ത്, വിളിക്കും അപ്പോൾ വന്നാൽ മതി- കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്ക്!! പാർട്ടിയെ പ്രകോപിപ്പിച്ചത് സുധാകര നേതൃത്വവുമായി ബന്ധപ്പെട്ട വാർത്തകൾ?

      തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് പുതിയ നിർദ്ദേശം. ഇനി മുതൽ വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പുറത്തുവന്നതോടു കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സുധാകരനു അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാൽ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു…

      Read More »
    • പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; രോഗിയുമായി വന്ന ആംബുലന്‍സ് ബൈക്കുകളില്‍ കൂട്ടിയിടിച്ചു; പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു

      തിരുവനന്തപുരം: നടുറോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ച രോഗിയുമായി വന്ന ആംബുലന്‍സ്, ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പനച്ചമൂട് ജംഗ്ഷനില്‍ നടന്ന സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളറടയില്‍ നിന്ന് രോഗിയുമായി കാരക്കോണം മെഡിക്കല്‍ കോളെജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് എതിര്‍ ദിശയില്‍ നിന്ന് വന്ന രണ്ടംഗസംഘം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു മറിഞ്ഞത്. പനച്ചമൂട്ടില്‍ നടുറോഡില്‍ ആംബുലന്‍സ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നിട്ടും വെള്ളറട പൊലീസോ, ആര്‍ടിഒ അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ കിടന്ന ആംബുലന്‍സില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് രോഗിയുമായി വന്ന ആംബുലന്‍സും ബൈക്കുകളും അപകടത്തില്‍പ്പെട്ടത്. ഏറെ തിരക്കുള്ള പനച്ചമൂട്ടില്‍ പതിവായി റോഡില്‍ പാര്‍ക്ക് ചെയ്യാറുള്ള ആംബുലന്‍സ് വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നിലോ, മാര്‍ക്കറ്റിന് ഉള്ളിലോ, പനച്ചമൂട് പള്ളിക്ക് മുന്നിലോ നിര്‍ത്തണമെന്ന് പലയാവര്‍ത്തി പ്രദേശവാസികള്‍…

      Read More »
    • കാശ്മീരിലെ വനത്തില്‍ മലയാളിയുവാവിന്റെ മൃതദേഹം കണ്ടെത്തി; പത്തു ദിവസത്തെ പഴക്കം, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

      പാലക്കാട്: ജമ്മു കാശ്മീരിലെ പുല്‍വാമ വനത്തില്‍ മലപ്പുറം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി കരുവന്തോടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്നും ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ നിന്നും ആകാശദൂരം 25 കിലോമീറ്റര്‍ അകലെയാണ് പ്രദേശം. പുല്‍വാമയിലെ വനമേഖലയില്‍ ഷാനിബ് എന്തിനു വേണ്ടി എത്തിയെന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു ബെംഗളൂവില്‍ വയറിംഗ് ടെക്‌നിഷ്യന്‍ ആണ് ഷാനിബ് എന്നാണ് വിവരം. വീട്ടില്‍ നിന്നും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ യുവാവ് എങ്ങനെ കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള കാര്യവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

      Read More »
    • ‘അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി; ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനം’

      കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു. ”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.” ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച…

      Read More »
    Back to top button
    error: