KeralaNEWS

ദേവികുളം തെരഞ്ഞെടുപ്പ് കേസ്: രാജയ്ക്ക് എം.എല്‍.എയായി തുടരാം; സിപിഎമ്മിന് ആശ്വാസമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അര്‍ഹനാണെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎല്‍എയായി തുടരാം.

പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്.

Signature-ad

ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവര്‍ത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എല്‍ഡിഎഫ്. മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മില്‍ നിന്ന് അകന്നു കഴിയുന്ന സാഹചര്യമാണ് നിലവില്‍. മൂന്നാറിലെ സിപിഎംസിപിഐ ഭിന്നതയും രൂക്ഷമായ സാഹചര്യം, മൂന്നാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭിന്നത എന്നിവയെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വിധി വളരെ വിലപ്പെട്ടതായിരുന്നു മുന്നണികള്‍ക്ക്.

മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്ന് സ്ഥാപിക്കുന്ന നിരവധി തെളിവുകളാണ് കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നത്.

Back to top button
error: