Kerala

    • എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ

      തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌. കേസിൽപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞെന്ന് എസ് ഷാനവാസ്‌ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. അതേസമയം ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത്. മാത്രമല്ല കേസിൽപ്പെട്ട കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61,449 പേർ ഫുൾ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്.…

      Read More »
    • ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ദേശീയ അംഗീകാരം

      കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം. പശ്ചിമഘട്ടത്തിലെ വനഭൂമികളിൽ നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്തും തദ്ദേശീയ ജൈവവൈവിധ്യം പ്രോത്സാഹിപ്പിച്ചും പുനഃസ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രദ്ധേയമായ ശ്രമങ്ങൾക്കാണ് 2025 ലെ കാലാവസ്ഥാ പ്രവർത്തനം & സുസ്ഥിരതാ പുരസ്‌കാരത്തിൽ ജൈവവൈവിധ്യ സംരക്ഷണ വിഭാഗത്തിലെ മികച്ച പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG-15) ഒന്നായ ഭൂമിയിലെ ജീവൻ എന്ന ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നതാണ് ഫൗണ്ടേഷന്റെ പശ്ചിമഘട്ട സംരക്ഷണ പദ്ധതി. എൻഎസ്ഡിസി ഇംപാക്ട് ഫിനാൻസ് വൈസ് പ്രസിഡന്റ് വിനീത ജെയിൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ പ്രതിനിധി ജോർജ്ജിന് പുരസ്‌കാരം സമ്മാനിച്ചു.

      Read More »
    • വാതില്‍ വലിച്ചടച്ച് ആന്റോ; ഷാനിമോളെ തഴഞ്ഞ് ഷാഫി; അമര്‍ഷത്തില്‍ മുതിര്‍ന്ന നേതാക്കളും വനിതകളും; അവസാനം വരെ പോരാടി സുധാകരന്‍; ലാല്‍സലാം പറഞ്ഞ് സ്ഥാനമൊഴിയല്‍; എട്ട് കെപിസിസി പ്രസിഡന്റുമാരുടെ വിധി സുധാകരനും; ആഘോഷം പുറത്ത്; അടിത്തട്ടില്‍ പുകഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയം

      തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ കോണ്‍ഗ്രസിലെ ‘പവര്‍ ഗ്രൂപ്പ്’ സമവാക്യങ്ങള്‍ മാറിയെങ്കിലും പുറത്താക്കപ്പെട്ടവരുടെ അമര്‍ഷത്തില്‍ പുകഞ്ഞ് അടിത്തട്ട്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആന്റോ ആന്റണി പരസ്യമായി രംഗത്തു വന്നതും മുതിര്‍ന്ന നേതാക്കളെയും വനിതകളെയും വ്യാപമായി ഒഴിവാക്കിയതും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു തലവേദനയാകും. പ്രതീക്ഷയോടെ കാത്തിരുന്ന പലരുടെയും തലകള്‍ ഉരുണ്ടത് അപ്രതീക്ഷിതമായാണ്. സമൂഹ മാധ്യമങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരേയും വന്‍ വിമര്‍ശനം ഉയരുന്നു. പ്രസിഡന്റിനെ മാറ്റിയേ തീരുവെന്ന ദീപദാസ്മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ടാണ് കെ. സുധാകരന് തിരിച്ചടിയായത്. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സുധാകരനെ മാറ്റുന്നത് ഗുണംചെയ്യില്ലെന്നു മുന്നറിയിപ്പു നല്‍കിയ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ അഭിപ്രായങ്ങള്‍ നേതൃത്വം പാടേ തള്ളിക്കളഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ പേരുവെട്ടി ഷാഫി പറമ്പിലിനെ നേതൃത്വത്തിലെത്തിച്ചതും ചര്‍ച്ചയായി. ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റാക്കുമെന്ന് പറഞ്ഞ് നാണംകെടുത്തിയതിനും നേതൃത്വം മറുപടി പറയേണ്ടിവരും. ഒന്നാംപേരുകാരനായി ആന്റോ ആന്റണിയെയാണു പരിഗണിക്കുന്നതെന്ന് പുറത്തുവിട്ടത് ഹൈക്കമാന്‍ഡാണ്. അബ്കാരി എന്ന മേല്‍വിലാസം…

      Read More »
    • ഭർത്താവിന്റെ സുഹൃത്തുമായി വഴിവിട്ട സൗഹൃദം… ഒഴിവാക്കാൻ ശ്രമിച്ചത് വൈരാഗ്യത്തിന് കാരണമായി, നീതുവിനെ കൊല്ലാൻ ദിവസങ്ങൾക്ക് മുൻപേ പദ്ധതിയിട്ടു

      കറുകച്ചാൽ : വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിൽ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികൾ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) കൊല്ലപ്പെട്ട കേസിൽ കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), കാഞ്ഞിരപ്പള്ളി ചാവിടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരാണു പ്രതികൾ. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. എന്നാൽ, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പർ ക്യാമറയിൽ പതിഞ്ഞതും പ്രതികൾ കുടുങ്ങാൻ കാരണമായി. 16 വർഷം മുൻപാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വർഷം മുൻപ് ഇവർ പിരിയാൻ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അൻഷാദ്. നീതുവും അൻഷാദും തമ്മിൽ പിന്നീടു സൗഹൃദത്തിലായി. അൻഷാദ് നീതുവിനു വലിയ തോതിൽ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.പിന്നീട് അൻഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. 3 മാസം മുൻപു നീതുവിന്റെ…

      Read More »
    • ഏറ്റവും അടുപ്പമുള്ളയാളും കാശിനുവേണ്ടി തന്നെ വഞ്ചിച്ചു… ആരുടെയും പേര് പറയാനില്ല, ആകെ തകർന്ന അവസ്ഥയിൽ, നിറ കണ്ണുകളോടെ ബാല

      തിരുവനന്തപുരം: കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് നടൻ ബാല. മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു.പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’’–ബാലയുടെ വാക്കുകൾ.

      Read More »
    • കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു; നിപ ബാധിച്ചത് വീട്ടില്‍നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

      മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്. വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്. അതേസമയം, നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ…

      Read More »
    • പാര്‍ട്ടി വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; നഗരസഭ ചെയര്‍മാനെതിരെ കേസെടുത്തതില്‍ ജില്ലാ നേതൃത്വത്തിന് അമര്‍ഷം; പത്തനംതിട്ട സി.പിഎമ്മില്‍ വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്

      പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ഹുസൈനെ അടക്കം പ്രതിയാക്കി വധശ്രമത്തിന് കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷം. ഇതു സംബന്ധിച്ച അതൃപ്തി സിപിഎം സംസ്ഥാന സമിതി അംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എന്നിവര്‍ ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസില്‍ നിന്നും ഇടപെട്ടാണ് സക്കീര്‍ ഹുസൈനെ പ്രതിയാക്കിയതെന്നാണ് ആരോപണം. ഇതോടെ വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റു മുട്ടല്‍ പുതിയ തലത്തിലേക്ക് എത്തി. കഴിഞ്ഞ ആറിന് രാത്രി ഒമ്പതരയോടെ വീടിന് സമീപം വച്ച് സി.പി.എം കൊടുന്തറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വിളവിനാല്‍ ഗ്രേസ് ഭവനില്‍ ജോണിന്റെ മകന്‍ റോബിന്‍ ജോണ്‍ എന്ന റോബിന്‍ വിളവിനാലി(39)നാണ് വെട്ടേറ്റത്. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, സി.പി.എം പ്രാദേശിക നേതാക്കളായ നവീന്‍ വിജയന്‍, അജിന്‍,…

      Read More »
    • യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു.., കത്തിക്കൊണ്ട് കുത്തി..; യുവാവ് അറസ്റ്റിൽ

      കോട്ടയം: യുവതിക്കെതിരെ ജാതി അധിക്ഷേപവും കത്തിക്കുത്തും നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്‌ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) ആണ് റിമാൻഡിൽ ആയിരിക്കുന്നത്. കോട്ടയം തിരുവഞ്ചൂരാണ് സംഭവം നടന്നത്. പട്ടികജാതിക്കാരിയായ വിവാഹം കഴിക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് യുവതിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ യുവാവ് തട്ടിയെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് കംപ്യൂട്ടര്‍ സര്‍വീസ് സെന്ററായ സ്ഥാപനത്തിന്റെ ആവശ്യത്തിലേയ്ക്കാണ് പലപ്പോഴും യുവതിയില്‍ നിന്നും പണം കൈപ്പറ്റിയത്. പിന്നീട് പണം തിരികെ ചോദിക്കുമ്പോഴൊക്കെ അവധി പറഞ്ഞ് യുവതിയെ കബളിപ്പിക്കുകയും യുവതി വിളിക്കാതിരിക്കാന്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഭുവനേശ്വറില മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പല പെണ്‍കുട്ടികളേയും ഇയാള്‍ സമാനമായ രീതിയില്‍ കബളിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തിട്ടുള്ളതും അറിഞ്ഞു. കൂടാതെ ഇയാള്‍ രണ്ട് വിവാഹം കഴിച്ചയാളാണെന്നും രണ്ടാമത്തെ ഭാര്യ ഗാര്‍ഹിക…

      Read More »
    • കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടുന്നു; എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

      കൊച്ചി: കശ്മീരില്‍ കുടുങ്ങി മലയാളി വിനോദ സഞ്ചാരികള്‍. യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ സഞ്ചാരത്തിനു പോയ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെല്ലാം നാട്ടിലെത്താനാവാതെ വിഷമത്തിലാണ്. യുദ്ധ സാഹചര്യത്തില്‍ ശനിയാഴ്ച വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നാട്ടിലെത്താനുള്ള ബദല്‍ ഗതാഗത സംവിധാനങ്ങള്‍ തേടി സഞ്ചാരികള്‍ അധികൃതരെയും ഏജന്‍സികളേയും സമീപിച്ചു. പഹല്‍ഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര പുറപ്പെട്ടവരാണ് കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം, യുദ്ധ ഭീതിയില്‍ യാത്ര ദിനങ്ങള്‍ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പലരും കശ്മീരില്‍ കുടുങ്ങിയയത്. വിമാനത്താവളങ്ങള്‍ അടച്ചതോടെ സഞ്ചാരികളില്‍ ചിലര്‍ ശ്രീനഗറില്‍ തന്നെ തുടരാനും…

      Read More »
    • ഉമ്മന്‍ചാണ്ടിയുടെ ‘പിള്ളേര്‍’ പാര്‍ട്ടി നേതൃപദവിയിലേക്ക്; സണ്ണി ജോസഫിന് തുണയായത് സുധാകരന്റെ പിന്തുണ; കോണ്‍ഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങള്‍ പാലിച്ച്

      തിരുവനന്തപുരം: യുദ്ധാന്തരീക്ഷത്തില്‍ രാജ്യം കടന്നു പോകുമ്പോഴാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റം നടന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പകരം വിശ്വസ്തനായ സണ്ണി ജോസഫിനെ അധ്യക്ഷനാക്കി. ഇവര്‍ക്കൊപ്പം പടനയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ ഭാവിയില്‍ നയിക്കുന്ന ടീം ആരൊക്കെയാകും എന്ന ധാരണയിലേക്കാണ് പാര്‍ട്ടി നീങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായിരുന്ന രണ്ട് പേരാണ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കോണ്‍ഗ്രസിന്റെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കണ്ടെടുത്ത് വളര്‍ത്തിയെടുത്ത നേതാക്കളാണ് ഇരുവരും. പി സി വിഷ്ണുനാഥ് കെഎസ്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഹൈബി ഈഡന്‍ പ്രസിഡന്റായി. അതിന് ശേഷം പ്രസിഡന്റായി ഷാഫി പറമ്പില്‍ എത്തി. അതേ പോലെ തന്നെ വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഡീന്‍ കുര്യാക്കോസ് അദ്ധ്യക്ഷനായി. തുടര്‍ന്ന് ഷാഫി പറമ്പിലുമെത്തി. ഈ സ്ഥാനങ്ങളിലേക്കെല്ലാം ഇരുവരും…

      Read More »
    Back to top button
    error: