Kerala
-
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വധു വിവാഹത്തില്‍നിന്ന് പിന്മാറി
ആലപ്പുഴ: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍നിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. വ്യാഴാഴ്ച ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. അതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് ആക്ഷേപം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷം നടന്നപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി. തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന നിലപാടാണ് വരനും ബന്ധുക്കളും സ്വീകരിച്ചത്. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. പിന്മാറുന്നതായി പെണ്‍കുട്ടിയില്‍നിന്ന് പോലീസ് എഴുതിവാങ്ങുകയും ചെയ്തു. വരന്റെ…
Read More » -
കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന പാപ്പ; ആലുവയിലെത്തിയത് രണ്ടുവട്ടം
കൊച്ചി: അഗസ്റ്റീനിയന്‍ സന്ന്യാസസഭയുടെ തലവനായിരുന്ന കാലത്ത് പുതിയ പാപ്പ കേരളത്തില്‍ രണ്ടുവട്ടമെത്തി. രണ്ടുവട്ടവും ആലുവ തായിക്കാട്ടുകരയിലെ മരിയാപുരം പള്ളി സന്ദര്‍ശിച്ചിരുന്നു. 2002 മുതല്‍ ബിഷപ്പാകുന്ന 2014 നവംബര്‍വരെയാണ് ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയുടെ തലവനായിരുന്നത്. 2004 ഏപ്രില്‍ 22-ന് അദ്ദേഹം കലൂര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ 6 ഡീക്കന്‍മാരെ വൈദികരായി അഭിഷേകം ചെയ്തിരുന്നു. അന്ന് ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലായിരുന്നു ചടങ്ങില്‍ മുഖ്യകാര്‍മികനായിരുന്നത്. ഫാ. ജോണ്‍ ബോസ്‌കോ, ഫാ. അഗസ്റ്റിന്‍, ഫാ. റോബര്‍ട്ട് റോയി, ഫാ. ഷിജു വര്‍ഗീസ് കല്ലറയ്ക്കല്‍, ഫാ. അലോഷ്യസ് കൊച്ചീക്കാരന്‍, ഫാ. ജിബി കട്ടത്തറ എന്നിവരാണ് അന്ന് വൈദികരായി അഭിഷിക്തരായത്. ഇടക്കൊച്ചി, തലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ സന്ന്യാസ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേരളത്തിനെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനായ പിതാവാണ് ലിയോ പതിനാലാമനെന്ന് അഗസ്റ്റീനിയന്‍ സഭയുടെ ഭാരതത്തിലെ തലവനായ ഫാ. വില്‍സണ്‍ ഒഎസ്എ അനുസ്മരിച്ചു. മിതഭാഷിയാണ്, എന്നാല്‍ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ എത്രവര്‍ഷം കഴിഞ്ഞുകണ്ടാലും നമ്മളെ…
Read More » -
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന്
തിരുവന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആര്‍ഡി ചേംബറില്‍ വര്‍ത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വാര്‍ത്താസമേളനത്തില്‍ പങ്കെടുക്കും.. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും . ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം…. https://pareekshabhavan.kerala.gov.in www.prd.kerala.gov.in https://sslcexam.kerala.gov.in www.results.kite.kerala.gov.in https://examresults.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in
Read More » -
റാപ്പർ വേടന്റെ പരിപാടിക്കിടെ അപകടം, എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം,
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. റാപ്പർ വേടന്റെ പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ടെക്നീഷ്യന് ഷോക്കേറ്റത്. അപകടത്തിൽ ആറ്റിങ്ങൽ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് (42) മരിച്ചത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More » -
സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടിയിറക്കിയ വജ്രായുധം!! പാർട്ടിക്കാരുടെ സ്വന്തം സണ്ണി വക്കീൽ, കന്നിയങ്കത്തിൽ കെകെ ശൈലജയെ തറപറ്റിച്ച് നിയമസഭയിലെത്തി
തിരുവനന്തപുരം: ഏറെ കോലഹലങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് പാർട്ടിക്കാരുടെ സ്വന്തം ’സണ്ണി വക്കീൽ’ എന്ന സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. നിയമം പഠിച്ച് രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നുവെങ്കിലും ഇപ്പോൾ വക്കീൽ വേഷമിടാറില്ല, പകരം വക്കീൽ അനുഭവം പയറ്റിത്തെളിഞ്ഞത് കേരള നിയമ സഭയിൽ. സുധാകരനെ തന്നെ കെപിസിസി അധ്യക്ഷനായി നിലനിർത്തണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നുവന്നുവെങ്കിലും കണ്ണൂരുകാരനെ തന്നെ കെപിസിസി അധ്യക്ഷനാക്കി. തുടക്കം മുതൽ ആന്റോ ആന്റണിയുടേയും സണ്ണി ജോസഫ് എംഎൽഎയുടേയും പേരുകളായിരുന്നു ഉയർന്നു കേട്ടത്. ഒടുവിൽ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുക്കുകയായിരുന്നു. സുധാകരനെ അടക്കി നിർത്താനുള്ള വജ്രായുധമായാണ് സണ്ണി ജോസഫ് എന്ന തുറുപ്പ് ചീട്ട് പാർട്ടിയിറക്കിയതെന്നും സൂചനയുണ്ട്. കൂടാതെ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുമുണ്ട്. പ്രധാന വിഷയങ്ങളിൽപ്പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിനെ മാറ്റിയത്. മാത്രമല്ല ക്രിസ്ത്യൻ…
Read More » -
സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്, അടൂർ പ്രകാശ് കൺവീനർ
ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ. സുധാകരനു പകരമായാണ് കണ്ണൂരിൽനിന്നു തന്നെയുള്ള സണ്ണി ജോസഫിന്റെ നിയമനം. അതേസമയം കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. പുതിയ നിയമനം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താകുറിപ്പ് പുറത്തിറക്കി. അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം. ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ. അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
Read More » -
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ സുധാകരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുപ്പക്കാരനായ സണ്ണി ജോസഫിനെ കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം. 2011 മുതല്‍ പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. മുന്‍ ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. കെ സുധാകരന് പിന്നാലെയാണ് സണ്ണി ജോസഫ് കണ്ണൂര്‍ ഡിസിസി അധ്യക്ഷപദവിയിലെത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് എംഎം ഹസ്സനെ മാറ്റി, അടൂര്‍ പ്രകാശിനാണ് ചുമതല. വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ് എംഎല്‍എ, എപി അനില്‍ കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപിയെയും നിയമിച്ചു.
Read More » -
പഹല്‍ഗാമിലൂടെ ചര്‍ച്ചയാകുന്നത് കേരളത്തിലെ ‘എനിമി പ്രോപ്പര്‍ട്ടി’കളും; കോഴിക്കോടും മലപ്പുറത്തും കണ്ണൂരുമായി പാക് പൗരന്‍മാരുടെ പേരില്‍ 63 ആസ്തികള്‍; പലരും പലകാലങ്ങളില്‍ പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍; ഏറ്റെടുക്കാല്‍ നടപടി വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍
തിരുവവന്തപുരം: ‘എനിമി പ്രോപ്പര്‍ട്ടി’കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ മാത്രം പാക് പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ളത് 63 സ്വത്തുക്കള്‍. മലപ്പുറത്ത് 37 സ്വത്തുക്കളും കോഴിക്കോട് 20 എണ്ണവും കണ്ണൂരില്‍ ആറ് പാക് പൗരന്‍മാരുടെ സ്വത്തുക്കളും ശത്രു സ്വത്തുക്കളായി തരംതിരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിലുള്ള ആസ്തികളാണ് ശത്രു സ്വത്തുക്കളായി കണക്കാക്കുന്നത്. സംഘര്‍ഷകാലത്ത് ഇന്ത്യയില്‍നിന്ന് പലായനം ചെയ്തവരുടേതാണ് ഇതിലേറെയും. പാകിസ്താനിലേക്കു മാറിയവര്‍, വിഭജനകാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍ എന്നിവരുടെ സ്വത്തുക്കളാണിതെന്നു റവന്യൂ മൂന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി പി.എച്ച് കുര്യന്‍ പറഞ്ഞു. 1968 ലെ ശത്രുസ്വത്ത് നിയമപ്രകാരം സര്‍ക്കാരിന് ഈ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനോ വില്‍ക്കാനോ ഉള്ള അനുവാദമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലുള്ള കമ്മിറ്റിക്കാനു മൂല്യനിര്‍ണയം നടത്താനും ഇ- ലേലത്തിലൂടെ വില്‍ക്കാനുമുള്ള അവകാശം. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കറാച്ചിയിലേക്കു കുടിയേറിയവരും വിഭജനകാലത്ത് പാകിസ്താനില്‍ എത്തിയവരും ഇതിലുണ്ട്. പല ആവശ്യങ്ങള്‍ക്കായി…
Read More » -
സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്
മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യം തകര്‍ത്ത ലഷ്‌കറെ ക്യാമ്പുകളില്‍ പരിശീലനം നേടിയവരില്‍ മലയാളികളും; ചുക്കാന്‍ പിടിച്ചത് തടിയന്റവിടെ നസീര്‍; മുഖ്യ സൂത്രധാരന്‍ സാബിര്‍ ഇപ്പോഴും ഒളിവില്‍; വിവരം പുറത്തെത്തിയത് കേരളത്തിലേക്ക് അയച്ച സന്ദേശം ചോര്‍ത്തിയതോടെ; കഥ ഇങ്ങനെ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നാമാവശേഷമാക്കിയകൂട്ടത്തില്‍ മലയാളികളടക്കം പരിശീലനം നേടിയ തീവ്രവാദ പരിശീലന കേന്ദ്രങ്ങളും. കേരളത്തില്‍നിന്നു റിക്രൂട്ട് ചെയ്തശേഷം ലഷ്‌കറെ തോയ്ബയു ക്യാമ്പുകളിലാണ് ഇവര്‍ പരിശീലനം നേടിയത്. കണ്ണൂരില്‍ നിന്നുള്ള ഫായിസ്, ഫയാസ്, മലപ്പുറത്തുനിന്നുള്ള അബ്ദുള്‍ റഹീം, അബ്ദുള്‍ ജബ്ബാര്‍, എറണാകുളത്ത് നിന്നുള്ള യാസിന്‍ എന്നീ അഞ്ച് യുവാക്കളെയാണു ലഷ്‌കറെള തൊയ്ബ പ്രവര്‍ത്തകന്‍ തടിയന്റവിടെ നസീര്‍ ക്യാമ്പുകളിലേക്ക് അയച്ചത്. വടക്കകന്‍ കേരളത്തിലെ പലയിടങ്ങളിലായി നടത്തിയ ‘പഠന’ ക്ലാസുകള്‍ക്കുശേഷമാണ് ഇവരെ വശീകരിച്ചു പാക് അധിനിവേശ കശ്മീരില്‍ എത്തിച്ചത്. പരിശീലനത്തിന് ശേഷം രണ്ടുപേര്‍ കേരളത്തിലേക്ക് മടങ്ങുകയും ബാക്കി മൂന്നുപേര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ‘ജിഹാദില്‍’ ചേരണമെന്നതുമായിരുന്നു പദ്ധതി. എന്നാല്‍, ഇവര്‍ കേരളത്തിലേക്ക് അയച്ച് സന്ദേശങ്ങള്‍ പിടിച്ചെടുത്ത സുരക്ഷാ സേന ഇവരെ 2008ല്‍ വളഞ്ഞു പിടികൂടി. കുപ്‌വാരയില്‍ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ജബ്ബാര്‍ ഒഴികെയുള്ള നാലുപേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ മരിച്ചു. ഹൈദരാബാദില്‍വച്ചു ജ്ബ്ബാറിനെ പോലീസ് പിന്നീടു പിടികൂടി. യാസിനും ഫായിസും ലഷ്‌കറെ ക്യാമ്പില്‍ നേരിട്ട പ്രശ്‌നങ്ങളാണ് ഇവരുടെ…
Read More »