Breaking NewsKeralaNEWS

പിതാവ് പിക്അപ്പ് വാൻ തിരിച്ചിടുന്നതിനിടെ ടയർതട്ടി അപകടം, ഏകമകൾ മരിച്ചു

കോട്ടയം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു.

അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്- മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ഒന്നര വയസുകാരി ദേവപ്രിയയാണ് മരിച്ചത്. ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം.

Signature-ad

ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.

Back to top button
error: