Kerala
-
തൊഴിലിടത്തെ അതിക്രമം ഗൗരവമായി കാരണം- പ്രോസിക്യൂഷൻ, മർദ്ദനം ശ്യാമിലി പ്രകോപിപ്പിച്ചതിനാലെന്ന് പ്രതിഭാഗം!! ബെയ്‌ലിൻ ദാസിന് ജാമ്യമില്ല, 27വരെ റിമാൻഡിൽ
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം നിഷേധിച്ചു. ബെയ്‌ലിനെ സെഷൻസ് കോടതി 27വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, അഡ്വ. ബെയ്‌ലിൻ ദാസിനു ജാമ്യം ലഭിച്ചാൽ സാക്ഷികളെ തീർച്ചയായും സ്വാധീനിക്കുമെന്നു മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫിസിൽ ഉണ്ടായിരുന്ന എത്ര പേർ തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു. കൂടാതെ ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല, എല്ലാ വിഭാഗവും പിന്തുണ നൽകിയിട്ടുണ്ട്. കോടതി എന്തു തീരുമാനമെടുത്താലും തൃപ്തയായിരിക്കും. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നീതി ഇപ്പോൾത്തന്നെ കിട്ടിക്കഴിഞ്ഞു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും…
Read More » -
പിടിവീണത് സഹോദരനെ ചോദ്യം ചെയ്തപ്പോൾ, സ്വന്തം കാറെവിടെയെന്ന ചോദ്യത്തിന് സഹോദരൻ കൊണ്ടുപോയെന്ന് ഉത്തരം, ബെയ്‌ലിൻ കസ്റ്റഡിയിലായത് അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയപ്പോൾ
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒഴിവിൽ പോയ പ്രതി ബെയ്‌ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇന്നലെ രാത്രി ഏഴരയോടെയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിരുന്നു. എവിടെയായിരുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. അതേസമയം പിടിയിലാകുമ്പോൾ പ്രതി ക്ഷീണിതനായിരുന്നു ആദ്യം വന്ന രണ്ട് പോലീസ് വാഹനങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അതിൽ പ്രതീക്ഷിച്ചപോലെ പ്രതി ഉണ്ടായിരുന്നില്ല. പിന്നീട് തൊട്ടുപിന്നാലെ വന്ന സ്വകാര്യ വാഹനത്തിലാണു മഫ്തി പോലീസ് സംഘം ബെയ്‌ലിനെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഡിസിപി നകുൽ ദേശ്മുഖ് സ്ഥലത്തെത്തി. ഒളിവിൽ പോയ സമയത്ത് ഉപയോഗിച്ച കാറും പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ബെയ്‌ലിന്റെ സുഹൃത്തുക്കളും അഭിഭാഷകരുമടക്കമുള്ള വലിയൊരു സംഘം പ്രധാന റോഡിലും നിലയുറപ്പിച്ചിരുന്നു. അതേസമയം പ്രതിക്കായി…
Read More » -
ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ
ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ് അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. അതിനായി ജനങ്ങൾക്കിടയിൽ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സർക്കാർ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും പിന്നീട് പാർട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. സഹോദരൻ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ കടക്കരപ്പള്ളി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ആദ്യകാല പ്രവർത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേപോലെ വർഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിർണ്ണായകമാണ്. ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പോലീസ് കേസെടുക്കും. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത്…
Read More » -
പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; അവസാനമായി കണ്ടത് രണ്ടു ദിവസം മുമ്പ്; ഒപ്പം താമസിച്ച സുഹൃത്ത് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ഓടിയെത്തുമ്പോള്‍ കണ്ടത് സ്ത്രീ നിന്നു കത്തുന്ന കാഴ്ചയെന്നും നാട്ടുകാര്‍
തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറന്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കരുമം സ്വദേശി ഷീജയാണ് മരിച്ചത്.ബന്ധു സുരേഷ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു.ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു. വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു. അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ്…
Read More » -
കോന്നിയില്‍ വനംവകുപ്പിന്റെ വാദം പൊളിയുന്നു; ആറുപേരെ കസ്റ്റഡിയില്‍ എടുത്തെന്നു സമ്മതിക്കുന്ന റേഞ്ച് ഓഫീസറുടെ വീഡിയോ പുറത്ത്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി; ജെനീഷ് കുമാറിന് എതിരേയും കേസ്
പത്തനംതിട്ട :കോന്നിയിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന വനംവകുപ്പ് വാദം പൊളിയുന്നു.ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. നോട്ടീസ് നൽകാതെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആറുപേർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതിൽ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതര…
Read More » -
മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരപകടത്തിൽ മരിച്ചു, അപകടം വീട്ടിലേക്കു മടങ്ങവെ നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച്
ബാലരാമപുരം: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്. ആദ്യ അപകടമുണ്ടായത് കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയാണ്. നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി.ആർ. നിലയത്തിൽ രാജൻ–ബീന ദമ്പതികളുടെ മകൻ അഖിൽ (19), കളത്തുവിള പൂവൻവിള വീട്ടിൽ തങ്കരാജ്–ശ്രീജ ദമ്പതികളുടെ മകൻ സാമുവൽ (22) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റസൽപുരം തേവരക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ ഷൈജു–സീമ ദമ്പതികളുടെ മകൻ അഭിൻ(19) ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. അതേ സമയം ബാലരാമപുരത്തുണ്ടായ അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചാണ് മുടവൂർപാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ്– ഉഷ…
Read More » -
ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് തിരുവനന്തപുരത്ത്; ഷാഡോ പോലീസിന്റെ കണ്ണില്‍ പെട്ടതോടെ കുടുങ്ങി; സുഹൃത്തുക്കള്‍ ഒളിത്താവളം ഒരുക്കിയോ എന്നു സംശയം; അഭിഭാഷകരുടെ സമ്മര്‍ദ പദ്ധതി പൊളിഞ്ഞത് പോലീസിന്റെ കര്‍ശന നിലപാടില്‍
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് മൂന്ന് ദിവസവും ഒളിവിൽ കഴിഞ്ഞത് തലസ്ഥാന നഗരത്തിൽ തന്നെ. കഴക്കൂട്ടം പള്ളിത്തുറ സ്വദേശിയായ സുഹൃത്തിന്‍റെ വീട്ടിലാണ് കഴിഞ്ഞതെന്നാണ് ബെയിലിന്റെ മൊഴി. ഇന്നലെ ഉച്ചയ്ക്ക് ശേഷം അവിടെനിന്ന് പൂന്തുറയിലെ സ്വന്തം വീട്ടിലെത്തി. തിരികെ മടങ്ങും വഴിയാണ് ഷാഡോ പോലീസ് സംഘത്തിന്‍റെ കണ്ണിൽ പെട്ടത്. തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഷാഡോ പോലീസ് തുമ്പ എസ്. എച്ച് ഒയ്ക്ക് വിവരം നൽകുകയും വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു. പള്ളിത്തുറയിലെ സുഹൃത്തിനെ കൂടാതെ അഭിഭാഷകരടക്കം മറ്റാരെങ്കിലും ഒളിത്താവളം ഒരുക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ ഇന്നലെ രാത്രി തന്നെ ബെയിലിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കണമെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം പോലീസിൽ സമ്മർദ്ദം ചെത്തിയിരുന്നു. എളുപ്പത്തിൽ ജാമ്യം കിട്ടാൻ വേണ്ടിയായിരുന്നു അഭിഭാഷകരുടെ നീക്കം. എന്നാൽ ഇന്നു തുറന്ന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതോടെയാണ് അഭിഭാഷകരുടെ പദ്ധതി പൊളിഞ്ഞത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി…
Read More » -
വീണിടത്ത് കിടന്നുരുണ്ട് ജി സുധാകരൻ, ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടി കുറച്ച് ഭാവനകൂട്ടി പറഞ്ഞതാണ്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല, അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും
പാലക്കാട്: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ വിവാദമായിരിക്കെ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് സുധാകരന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് അങ്ങനെ തിരുത്താറില്ല എന്നാണ് നിലവില്‍ സുധാകരന്‍ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്റെ പ്രതികരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ്…
Read More » -
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്, അഭിഭാഷകൻ ബെയ്‌ലിൻ ദാസ് കസ്റ്റഡിയിൽ, പിടിയിലായത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പോലീസ് കസ്റ്റഡിയിൽ. കാറിൽ സഞ്ചരിക്കുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതിയുടെ വാദം. ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി. താൻ ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയ്‌ലിൻ ദാസ് വാദിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജെവി ശ്യാമിലി എന്ന തന്റെ ജൂനിയർ അഭിഭാഷകയെ ബെയ്‌ലിൻ ദാസ് മർദിച്ചത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണു വിവരം. ബെയ്‌ലിൻ ദാസ് കാറിൽ സഞ്ചരിക്കുന്നതായാണ് പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് തുമ്പ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ…
Read More » -
കോടതി വളപ്പിലെ പെരുമാറ്റച്ചട്ടം: പോലീസിനെ പിന്തുണയ്ക്കാന്‍ അഭിഭാഷകര്‍ക്കു കഴിയണം; ഒരു കേസിലെ മുന്‍കൂര്‍ ജാമ്യം മറ്റൊരു കേസിലെ അറസ്റ്റ് തടയുന്നില്ല
സി.ആര്‍. ബിജു തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷകയെ അനാവശ്യമായി മര്‍ദിച്ച വിഷയം ചര്‍ച്ചയായി. അഭിഭാഷകയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു നടപടി തുടങ്ങി. ബാര്‍ അസോസിയേഷന്‍ സീനിയര്‍ അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്തു. ബാര്‍ കൗണ്‍സില്‍ പ്രാക്ടീസ് വിലക്കി. മാതൃകാപരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമാണ്. ആ തെറ്റ് തെറ്റെന്നുതന്നെ പറഞ്ഞു തിരുത്തല്‍ വേണം. കൂടെ ഉള്ളവരാണ് തെറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ന്യായീകരിച്ച് സംരക്ഷണ കവചം തീര്‍ക്കുന്ന പല കാഴ്ചകളും കണ്ടു വരുമ്പോള്‍, തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്ന ഈ ആര്‍ജവം അഭിനന്ദനീയമാണ്. ഈ വിഷയത്തില്‍ ഇരുവരും അഭിഭാഷകരാണ്. ഏത് വിഭാഗത്തിലും ബഹുഭൂരിപക്ഷം വരുന്ന നല്ലവരെക്കൂടി വേദനിപ്പിക്കാന്‍ അപൂര്‍വം ചിലരുണ്ടാകും. അവരെ തള്ളിപ്പറയേണ്ടിവന്നാല്‍ അതിനു തയാറാകണം. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ നിരവധി ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന വിഭാഗമാണ് പോലീസ്. അതു കൂടെയുള്ളവരില്‍ നിന്നല്ല എന്ന വ്യതാസം മാത്രം. സമീപ ദിവസം കോട്ടയത്ത് പിടിച്ചുപറിക്കേസിലെ പ്രതിയെ പിടിക്കാന്‍ പോയ പോലീസിനെ…
Read More »