Breaking NewsKeralaNEWS

പള്ളി വികാരി, പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: തൃശൂർ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണു മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ലിയോ പുത്തൂർ ചുമതലയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് അച്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ വികാരിയച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. ഇരുവരും പള്ളിയോടു ചേർന്നുള്ള വികാരിയച്ചൻറെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയിത്.

Signature-ad

ഉടൻ പള്ളി ജീവനക്കാരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആറു വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.

Back to top button
error: