KeralaNEWS

സതീശന്റേത് ഏകാധിപത്യ പ്രവണത; കോണ്‍ഗ്രസ് നിലപാടിനെ കടന്നാക്രമിച്ച് ലീഗ്, അന്‍വറിനും മാങ്കൂട്ടത്തിലിനും വിമര്‍ശനം

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ലീഗ് നേതാക്കള്‍ ഒന്നടങ്കം വിമര്‍ശിച്ചു. മലപ്പുറത്ത് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് കോണ്‍ഗ്രസിനെ ഒന്നടങ്കം ആക്രമിച്ചത്.

അന്‍വര്‍ വിഷയം നീട്ടിക്കൊണ്ടു പോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുമുണ്ടാകുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കെ എം ഷാജിയും എം കെ മുനീറും അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിന് കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെയെന്നും ലീഗ് നിലപാടെടുത്തിരിക്കുകയാണ്.

Signature-ad

മുന്നണി മര്യാദകള്‍ പോലും വി ഡി സതീശന്‍ പാലിച്ചില്ല. പ്രശ്നങ്ങള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണം സതീശനും അന്‍വറുമാണെന്നാണ് ലീഗ് വിലയിരുത്തല്‍. സതീശന്‍ അനാവശ്യ വാശി കാണിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലും ഈ യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. നേതൃത്വം തീരുമാനമെടുത്തതിന് ശേഷം പി വി അന്‍വറുമായി കൂടിക്കാഴ്ചയ്ക്ക് പോയത് നാണക്കേടായെന്നും വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസ് വിഭാഗീയ തിരിച്ചടിയാകരുതെന്നും ലീഗ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തന രംഗത്തുണ്ടാകും എന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായത്.

Back to top button
error: