Kerala
-
ഇത്തവണയും പതിവ് തെറ്റിയില്ല, മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… എനിക്കിത് പതിവാ… വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രിയുടെ മറുപടി
തിരുവല്ല: എന്താന്നെറിയില്ല, പലപ്പോഴും മുഖ്യംമന്ത്രിയും മൈക്കും തമ്മിൽ ചേരാറില്ല, ഇടയ്ക്ക് അപ്രതീക്ഷിതമായി പ്രവർത്തനം നിറുത്തിക്കളയും. ഇത്തരത്തിൽ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പണി കൊടുത്തും രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി. എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയും ചെയ്തു. സമാന രീതിയിൽ പലപ്പോഴും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ച കഥകൾ പുറത്തുവന്നിട്ടുണ്ട്.
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിന് 1202 സ്ഥാനാർഥികൾ, 2039 നാമനിർദേശ പത്രികകൾ… ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ!! സൂക്ഷ്മപരിശോധന ഇന്ന്, പത്രിക പിൻവലിക്കൽ വ്യാഴാഴ്ചവരെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 1202 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് പോരിനിറങ്ങിന്നത്. ഇവർക്കായി 2039 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധന ഇന്നു നടക്കും. പത്രികകൾ പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിലാണ്, 141പത്രികകൾ, രണ്ടാമത് മലപ്പുറം(137), തിരുവനന്തപുരം (136). അതേസമയം കുറവ് പത്രികകൾ സമർപ്പിക്കപ്പെട്ടത് വയനാട് ജില്ലയിലാണ്. മണ്ഡലങ്ങളിൽ മുൻപിൽ കൊടുവള്ളിയാണ്. ഇവിടെ 18 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. 2021-ൽ 1061 സ്ഥാനാർഥികൾക്കായി 2180 പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കൽ പൂർത്തിയായ ശേഷം 957 പേരാണ് മത്സരത്തിനുണ്ടായിരുന്നത്
Read More » -
ബെംഗളൂരുവിലെ 200 കോടിയുടെ ബംഗ്ലാവ് രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചു, അയോഗ്യനാക്കണം, നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസിന്റെ പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. നികുതി രേഖകളടക്കം കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി. കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പരാതിയിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും കോൺഗ്രസ് ‘എക്സ്’ പോസ്റ്റിൽ പറയുന്നു. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. നേമത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഈ ആഡംബര വീട് ഇല്ല എന്നും എന്നാൽ 2024ലെ മത്സരസമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട് എന്നും കോൺഗ്രസ് ആരോപിക്കുന്നു. അതുപോലെ രാജീവ് ചന്ദ്രശേഖർ ഒരു സ്ഥിരം കുറ്റവാളിയാണ്, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കോൺഗ്രസ് പറയുന്നു. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ…
Read More » -
‘100 സീറ്റെന്ന വാശി എന്തിന്? 80 സീറ്റ് കിട്ടിയാലും ഭരിക്കാമല്ലോ’; വനിതകള്‍ക്ക് സീറ്റ് കിട്ടിയില്ലെന്ന പരാതി യാഥാര്‍ഥ്യം, അത് അടുത്തകാലത്ത് ഒന്നും മാറില്ലെന്നും തരൂര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എണ്‍പതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതല്‍ വ്യക്തമാകും. മറ്റന്നാള്‍ വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. അതേസമയം, സി.പി.എം ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന…
Read More » -
എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്- പ്രവർത്തകൻ, അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി- മുഖ്യമന്ത്രി
കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എണീറ്റപ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രിയുടെ മറുപടി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം. ഉദ്ഘാടനപ്രസംഗം പകുതിയായ സമയത്താണ് വെള്ളമടിച്ച് അൽപം ലഹരി യിലെത്തിയ പ്രവർത്തകൻ സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകി. അപ്പോൾത്തന്നെ പോലീസ് എത്തി പ്രവർത്തകനെ വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.
Read More » -
തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവ്; ബിജെപിക്കും കമ്മീഷനും രണ്ട് ഓഫീസ് വേണമെന്ന് പറയുന്നത് അതുകൊണ്ടാണ് എന്ന് സിപിഎം പരിഹാസം
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിക്കും രണ്ട് ഓഫീസ് വേണമെന്ന പറഞ്ഞത് അതുകൊണ്ടാണെന്ന പരിഹാസവുമായി സിപിഎം രംഗത്തുവന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ഉയരുന്നത്. നേരത്തേ, എസ്‌ഐആര്‍ മുതല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തെര. കമ്മീഷനെതിരേ രംഗത്തു വന്നിരുന്നു. ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിലേക്കു വഴിവയ്ക്കുന്നതാണ് പുതിയ സംഭവം. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സീല്‍ വന്നത് തികച്ചും ക്ലെറിക്കല്‍ പിഴവാണ്. ബി ജെ പി കേരള ഘടകം, ക്രിമിനല്‍ ആന്റിസെഡന്റ്റ്സ് സംബന്ധിച്ച 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ…
Read More » -
‘പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ജി. സുധാകരന്‍; ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായിക്കു യോഗ്യതയില്ല, എത്ര പേരെയാണ് അയാള്‍ പാര്‍ട്ടിക്ക് എതിരാക്കുന്നത്’
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ളതാണ് ഭാഷ. ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്‌നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം…
Read More » -
ഇനി വീറേറും പോരാട്ട നാളുകൾ; പത്രികാ സമർപ്പണം അവസാനിച്ചു; ആകെ 1269 പത്രികകൾ; സൂക്ഷ്മ പരിശോധന നാളെ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻ…
Read More » -
എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളിയ്ക്ക് തുടരാം ; പുറത്താക്കിയ ഉത്തരവിൽ സ്റ്റേ
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗവും നൽകിയ അപ്പീലുകളിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട വിശദമായ വാദത്തിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് ആശ്വാസകരമായ ഇടക്കാല ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടായത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, ഡോക്ടർ എം.എൻ. സോമൻ എന്നിവർക്കെതിരായ അയോഗ്യതയിൽ സ്റ്റേ അനുവദിക്കണമോ എന്ന കാര്യമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. കേസിൽ അടുത്ത ജൂണിൽ വിശദമായ വാദം കേൾക്കുന്നത് വരെ ഇവർക്ക് തൽസ്ഥാനങ്ങളിൽ തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, വെള്ളാപ്പള്ളിയെ അടിയന്തരമായി സ്ഥാനത്ത് നിന്ന് പുറത്താക്കാനും പുതിയ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ ഈ നിയമന നടപടികളിലേക്ക് കടന്നിരുന്നില്ല. നിലവിലെ ഡിവിഷൻ ബെഞ്ച് ഉത്തരവോടെ വെള്ളാപ്പള്ളി…
Read More »
