Breaking NewsCrimeKeralaLead NewsNEWS
പുലർച്ചെ ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ കലഹം, ഭർത്താവ് വാക്കത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തിലും പുറത്തും വെട്ടി കൊലപ്പെടുത്തി, തടസം പിടിക്കാനെത്തിയ മകന്റെ കഴുത്തിനും വെട്ടേറ്റു, ഇയാളുടെ നില ഗുരുതരം… ഭർത്താവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ കുടുംബ കലഹത്തെതുടർന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. അംബിക(60)യെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. അയൽവാസിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചന്ദ്രൻ കയ്യിൽ കിട്ടിയ വാക്കത്തി ഉപയോഗിച്ച് അംബികയുടെ കഴുത്തിനും പുറത്തും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ വെട്ടുന്നതു കണ്ട് തടസം പിടിക്കാനെത്തിയ മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്. കഴുത്തിനു വെട്ടേറ്റ സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം.





