Kerala
-
മാതൃകയാക്കിയത് റിപ്പര്‍ ജയാനന്ദനെ: ജയില്‍ചാട്ടം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; കൊടു കുറ്റവാളി ഗോവിന്ദച്ചാമിയുടെ മൊഴി പുറത്ത്
കണ്ണൂര്‍: മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു തന്റെ ജയില്‍ചാട്ടമെന്ന് കൊടും കുറ്റവാളി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. പരാജയപ്പെട്ട ജയില്‍ചാട്ടത്തിന് ശേഷം പിടിയിലായ ഗോവിന്ദച്ചാമി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയില്‍ചാട്ടത്തേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിന്റെ നാല് കമ്പികള്‍ മുറിച്ചു നീക്കിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പുറത്ത് കടന്നത്. എട്ട് മാസം കൊണ്ടായിരുന്നു കമ്പികള്‍ മുറിച്ചുമാറ്റിയതെന്നും ഗോവിന്ദച്ചാമി പറയുന്നു. മുറിച്ചുമാറ്റിയ കമ്പികള്‍ കെട്ടിവെച്ചിരുന്നു. കമ്പി മുറിച്ചത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാനായിരുന്നു ഇത്. നൂല് ഉപയോഗിച്ചായിരുന്നു കെട്ടിവെച്ചതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ജയില്‍ചാട്ടത്തിന് മാതൃകയാക്കിയത് റിപ്പര്‍ ജയാനന്ദനെ ആയിരുന്നെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയില്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേയാണ് കമ്പികള്‍ മുറിച്ചുമാറ്റി റിപ്പര്‍ ജയാനന്ദന്‍ തടവുചാടിയത്. രാത്രി സമയത്ത് ഉറങ്ങിയിരുന്നില്ലെന്നും പകരം കമ്പികള്‍ മുറിച്ചുമാറ്റുന്ന ജോലി ചെയ്യുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. പകല്‍ സമയത്തായിരുന്നു ഉറക്കം. കമ്പി മുറിക്കുന്നതിന്റെ ശബ്ദം ആരും കേള്‍ക്കാതിരിക്കാനും ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി ആദ്യം ഭക്ഷണം കഴിക്കുന്ന…
Read More » -
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ജയില്‍ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് യോഗം. ജയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. പൊലീസ് മേധാവി, ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പൊലീസിലേയും ജയില്‍ വകുപ്പിലേയും വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുകയാണ്. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഗോവിന്ദച്ചാമി. സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായി പരിശോധിക്കുക. സുരക്ഷാവീഴ്ച അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്ന് ജയില്‍ മേധാവി കണ്ണൂരിലെത്തി ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്നാണ്…
Read More » -
ശക്തമായ മഴ തുടരുന്നു: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read More » -
‘ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളില്‍ പഠിക്കുന്നില്ലല്ലോ, അപ്പോള്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല’
തിരുവനന്തപുരം: സുരക്ഷാ വീഴ്ചയൊന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ച് കാര്യമില്ലെന്നും വി ശിവന്‍കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ’ – ശിവന്‍കുട്ടി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട്…
Read More » -
‘ബിജെപിയുടെയും സിപിഎമ്മിന്റെയും തോളില്‍ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്’; വിമര്‍ശനവുമായി ദീപിക
കോട്ടയം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ബിജെപിയുടെയും സിപിഎമ്മിന്റെയും തോളില്‍ ഒരു പോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെ ക്രട്ടറിയായതിന്റെ 30-ാം വാര്‍ഷികത്തില്‍ കൊച്ചി യൂണിയന്‍ നല്‍കിയ സ്വീകരണത്തിലും ആലുവ യൂണിയനി ലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. ”ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വര്‍ഷത്തേക്കെങ്കിലും ഈഴവ മുഖ്യ മന്ത്രി ഉണ്ടാകില്ല. ഈഴവനെ വളര്‍ത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമ ന്ത്രിസ്ഥാനമാണ്. എന്‍എസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്. പക്ഷേ, സുകുമാരന്‍ നായര്‍ക്കെതിരേ അഭിപ്രായമുള്ളവര്‍ അത് അടുക്കളയിലേ പറയൂ. മുന്നണികള്‍ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സമ്പത്താണ് അവര്‍ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നു.”വെള്ളാപ്പള്ളി നടേശന്‍ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാന്‍ വര്‍ഗീയതയു ടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ്…
Read More » -
കാഞ്ഞങ്ങാട് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു; നടുറോഡില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറിലെ വാല്‍വ് പൊട്ടി വാതക ചോര്‍ച്ച
കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതകം ചോര്‍ന്നു. ഇതോടെ പ്രദേശത്ത് അര കിലോമീറ്റര്‍ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്നലെ ഉച്ചയ്ക്കാണ് മറിഞ്ഞത്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടയ്ക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനായി മണിക്കൂറുകള്‍ എടുക്കും. കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ടാങ്കര്‍ ഉയര്‍ത്തുന്നതിന് ഭാഗികമായി പ്രാദേശിക അവധിയടക്കം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, കടകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച ശേഷമാണ് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.…
Read More » -
‘ഉള്ളിയേരിയും കുതിരവട്ടവും തമ്മില്‍ ദൂരം ചെറുതാണ്’; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ രാഷ്ട്രീയ തര്‍ക്കം, സുരേന്ദ്രനെ പരിഹസിച്ച് പി ജയരാജന്‍
കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു. ജയില്‍ ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഇതിന് മറുപടിയുമായി സിപിഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു. കെ സുരേന്ദ്രന്റെ പോസ്റ്റ്- കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി…
Read More » -
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണു; എംഎല്‍എയ്ക്ക് പരുക്ക്: 18 ലക്ഷം കുടിശിക, വീട് ജപ്തി ഭീഷണിയില്‍
തൃശൂര്‍: മേല്‍ക്കൂര ചോര്‍ന്നൊലിച്ച് വീടിനുള്ളില്‍ കെട്ടിനിന്ന വെള്ളം സി.സി.മുകുന്ദന്‍ എംഎല്‍എയെ ചതിച്ചു. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ എംഎല്‍എ ഹാളില്‍ തെന്നിവീണ് കാല്‍മുട്ടിനു പരുക്കേറ്റ് കിടപ്പിലായി. വി.എസ്.അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തി വീട്ടിലേക്കു കയറുമ്പോഴാണ് കാലിടറി വീണത്. പ്രധാനവാതില്‍ തുറന്ന് ഹാളിനുള്ളില്‍ പ്രവേശിച്ച എംഎല്‍എ തറയില്‍ വെള്ളം കിടന്നതാറിയാതെ വീഴുകയായിരുന്നു.കാലില്‍ വേദനയും നീരുമുള്ളതിനാല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ 2 ആഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഗവ.ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് സിപിഐക്കാരനായ എംഎല്‍എയുടെ കൊച്ചുവീട്. ചോര്‍ച്ചയുള്ള ഈ വീടാകട്ടെ ഇപ്പോള്‍ ജപ്തി ഭീഷണിയിലുമാണ്. ഹാളും കിടപ്പുമുറികളും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. പണ്ടൊരു കുടിലായിരുന്നെങ്കിലും പിന്നീട് ഓട് മേഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ മുന്നിലെ വരാന്തയുടെയും അടുക്കളയുടെയും മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ അവിടം ചോരില്ല. 2015ല്‍ മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വായ്പ പുതുക്കിയതോടെ എല്ലാം കൂടി 18 ലക്ഷം രൂപയായി. അതാണ് ഇപ്പോള്‍…
Read More » -
അടിമുടി ദുരൂഹത? ഗോവിന്ദച്ചാമി പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്, 7.5 മീ. ഉയരമുള്ള ജയിൽ മതിൽ ചാടിയത് ഒറ്റക്കൈ കൊണ്ട്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ അടിമുടി ദുരൂഹത. ഒറ്റകയ്യനായ ഇയാൾ പുറത്തുകടന്നതു സെല്ലിന്റെ കമ്പി അറുത്ത്. അതീവ സുരക്ഷയുള്ള ജയിൽ കമ്പികൾ അറുത്ത് ഇയാൾ പുറത്തുകടക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം കൂടിയേതീരു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലുകളിൽ ഒന്നായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുലർച്ചെ 1.15 ഓടെയാണു തടവുചാടിയത്. സെല്ലിന്റെ കമ്പികൾ അറുത്ത് പുറത്തുകടന്ന ഇയാൾ ജയിലിന്റെ പിൻഭാഗം വഴി 7.5 മീറ്റർ ഉയരമുള്ള മതിലും 1.15 മീറ്റർ ഉയരമുള്ള വെെദ്യുത ഫെൻസിങ്ങും മറികടന്ന് കൈ കൊണ്ട് തുണി പിരിച്ച് വടമാക്കിയാണ് ചാടിയത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ഉയരമുള്ള മതിൽ ഒരാൾക്ക് ചാടിക്കടക്കാനാകുമോയെന്ന കാര്യത്തിലും ദുരൂഹത നിലനിൽക്കുന്നു. അതോടൊപ്പം ചാടുന്ന സമയത്ത് ഫെൻസിങ് വഴി വൈദ്യുതി പാസ് ചെയ്യുന്നില്ലായെന്ന് ഇയാൾ എങ്ങനെ ഉറപ്പാക്കിയെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്നു പുലർച്ചെ 1.15 ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.…
Read More » -
ഗോവിന്ദ ചാമി ജയിൽ ചാടി!! തുണികൾ ചേർത്ത് കെട്ടി വടമാക്കി, ചാടിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്
കണ്ണൂർ: ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഇന്നു രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമി ഇവിടെ ഇല്ലെന്ന വിവരം അധികൃതരറിഞ്ഞത്. അതേസമയം ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. കേസിൽ ആദ്യം വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഇയാളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രതി ജയിൽ ചാടിയതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. അതുപോലെ ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പോലീസ് രേഖകളിൽ…
Read More »