Kerala

    • തടവുകാരന്‍ മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു! വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി; മന്ത്രിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

      തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ കാറില്‍ കയറി തടവ് പുള്ളി രക്ഷപ്പെട്ടെന്ന് മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെയായിരുന്നു അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ജയിലില്‍ യോഗത്തിന് എത്തിയ മന്ത്രിയുടെ കാറില്‍ കയറി ഒരു തടവ് പുള്ളി സെക്രട്ടറിയേറ്റില്‍ എത്തി രക്ഷപ്പെട്ടു എന്നാണ് കൈരളി ടിവിയിലെ ചര്‍ച്ചയ്ക്കിടെ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. യുഡിഎഫ് ഭരണ കാലത്ത് തിരുവനന്തപുരം ജയിലില്‍ നിന്നും ഒരു കുറ്റവാളി മന്ത്രിയുടെ കാറില്‍ മുന്‍സീറ്റിലിരുന്ന് സെക്രട്ടറിയേറ്റ് വരെയെത്തി. ’32 ജയില്‍ സ്റ്റാഫുകളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്നിലൂടെയാണ് തടവുകാരന്‍ പോയത്, ഒരാളുടെയും കണ്ണില്‍ അവന്‍ പെട്ടില്ല’ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 103 പേരാണ് ജയില്‍ ചാടിയിട്ടുള്ളത് എന്നും ഇന്ത്യ ഒട്ടാകെയുള്ള 2200 പേര് ജയില്‍ ചാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിട്ടത്.…

      Read More »
    • വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെ പിരിച്ചുവിട്ടു, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

      തിരുവനന്തപുരം: തേവലക്കരയില്‍ സ്‌കൂളില്‍വെച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്സ് ഹൈസ്‌കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈയ് 17-ന് ക്ലാസ്റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എം. എന്ന പതിമൂന്ന് വയസുകാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് നേരെ മാത്രമായിരുന്നു വിദ്യാഭ്യാസവകുപ്പ് നടപടി എടുത്തിരുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സ്‌കൂള്‍ മാനേജരോട് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ മാനേജരും സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ജി.…

      Read More »
    • സിഐടിയുമായി തര്‍ക്കം; ടഫന്‍ഡ് ഗ്ലാസ് ലോറിയില്‍ കിടന്നത് ഒരാഴ്ച, ഒടുവില്‍…

      കൊച്ചി: നിര്‍മാണ സ്ഥലത്ത് ടഫന്‍ഡ് ഗ്ലാസ് പാനലുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപന ഉടമകളും സിഐടിയു ചുമട്ടു തൊഴിലാളികളും തമ്മില്‍ തര്‍ക്കം. മരടിലാണ് സംഭവം. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്. ലോറിയില്‍ കൊണ്ടു വന്ന ഗ്ലാസുകള്‍ തങ്ങള്‍ തന്നെ ഇറക്കുമെന്നായിരുന്നു സിഐടിയു നിലപാട്. എന്നാല്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കൊണ്ട് ഗ്ലാസ് ഇറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥാപന ഉടമകള്‍. ഗ്ലാസുകള്‍ ഇറക്കുന്നതിനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് തൊഴിലാളികള്‍ വന്നതെന്നും ഇറക്കിയാല്‍ തന്നെ പത്ത് മീറ്ററിനപ്പുറത്തേക്ക് ഗ്ലാസ് കൊണ്ടു പോകില്ലെന്നു പറഞ്ഞതായും ഉടമകള്‍ ആരോപിക്കുന്നു. ചില സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള തൊഴിലാളികള്‍ വന്ന് അശ്രദ്ധമായി ഗ്ലാസുകള്‍ ഇറക്കിയത് തങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തി വച്ചതായും ഉടമകള്‍ ആരോപിച്ചു. എന്നാല്‍, ഇത് തങ്ങളുടെ പണിയാണെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്നും സിഐടിയു വ്യക്തമാക്കിയതോടെ ഗ്ലാസ് ലോറിയില്‍ തന്നെ കിടന്നു. തര്‍ക്കത്തെ തുടര്‍ന്നു ഗ്ലാസ് ലോറിയില്‍ തന്നെ ഒരാഴ്ചയോളമാണ് ഇങ്ങനെ കിടന്നത്. ഒടുവില്‍ പൊലീസെത്തിയാണ്…

      Read More »
    • മാലപൊട്ടിച്ചു ബൈക്കില്‍ പറക്കുന്നതിനിടെ ലോറിക്ക് അടിപ്പെടാതിരിക്കാന്‍ കൈപ്പത്തി അടവച്ച ഗോവിന്ദച്ചാമി! ഒറ്റക്കൈയനായതിനു പിന്നിലെ കഥ തമിഴ്‌നാട്ടുകാര്‍ പറഞ്ഞതറിഞ്ഞ് ഞെട്ടി പോലീസും; 14 വര്‍ഷം മുമ്പ് നടത്തിയ അന്വേഷണത്തിന്റെ വഴികള്‍ ഇങ്ങനെ

      തൃശൂര്‍: ജയില്‍ചാട്ടത്തോടെ മലയാളികള്‍ മറവിയിലേക്കു വിട്ട ഗോവിന്ദച്ചാമിയെക്കുറിച്ചുള്ള കഥകളും പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലില്‍ കഴിയാന്‍ ഇടയാക്കിയ ക്രൂരകൃത്യം. അന്ന് രാത്രിയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസായിരുന്നു അത്. ഷൊര്‍ണൂര്‍ പാസഞ്ചറില്‍ തൊട്ടടുത്ത കോച്ചില്‍ യാത്ര ചെയ്തിരുന്നയാളുടെ മൊഴിയാണ് നിര്‍ണായകമായത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലൂടെ കടന്നുപോകവേ ഒരു കരച്ചില്‍ കേട്ടാണ് ഇദ്ദേഹം വാതില്‍ക്കല്‍ എത്തി നോക്കിയത്. ഒറ്റക്കയ്യനായ ഒരാള്‍ പൂച്ചയേപ്പോലെ ചാടി നിവരുന്നത് മാത്രം കണ്ടു. സാക്ഷിയായ വ്യക്തി അപായച്ചങ്ങല വലിക്കാന്‍ തുനിഞ്ഞെങ്കിലും, എല്ലാവരുടേയും യാത്ര മുടങ്ങുമെന്ന് പറഞ്ഞ് തടഞ്ഞു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷമാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ട്രാക്കില്‍ കണ്ടെത്തി. പൊലീസിനെ അറിയിച്ച് ആശുപത്രിയിലാക്കി. പീഡനം നടന്നതായി പിന്നീടാണ് വ്യക്തമാകുന്നത്. യാത്രക്കാരനായ സാക്ഷി പറഞ്ഞതുമായി കൂട്ടിച്ചേര്‍ത്ത് ക്രൈം സീന്‍ തയ്യാറാക്കി. ഒറ്റക്കയ്യനായി അന്വേഷണം തുടങ്ങി.…

      Read More »
    • ഉത്തരവ് എവിടെ? ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിച്ചെന്ന കേന്ദ്ര വാദത്തില്‍ ആശയക്കുഴപ്പം; മാര്‍ച്ച് നാലിനു നടന്ന യോഗത്തിനു പിന്നാലെ ചര്‍ച്ചയ്ക്കു പോയ വീണാ ജോര്‍ജിനോടും വര്‍ധനയെക്കുറിച്ച് പറഞ്ഞില്ല; ഇപ്പോഴും ലഭിക്കുന്നത് 2000 രൂപമാത്രം

      ന്യൂഡല്‍ഹി: ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധന കഴിഞ്ഞ മാര്‍ച്ചില്‍ 3500 രൂപയായി വര്‍ധിപ്പിച്ചെന്നു കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും ഇതുസംബന്ധിച്ച ഉത്തരവ് എവിടെയെന്ന ചോദ്യം ബാക്കി. കേരളത്തില്‍ ആശമാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്നതിനിടെ ഇന്‍സെന്റീവ് വര്‍ധനയ്ക്കു തീരുമാനമെടുത്തെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച അറിയിപ്പ് ഒരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് ഇന്‍സെന്റീവ് നല്‍കുന്നുണ്ടെന്ന വിവരം കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി 2000 രൂപയായിരുന്ന പ്രതിമാസ ഇന്‍സെന്റീവ് 3500 രൂപയാക്കി ഉയര്‍ത്തിയെന്നാണു പറയുന്നത്. ഈ തുക എല്ലാ സംസ്ഥാനങ്ങളിലെയും ആശമാര്‍ക്കു ലഭിച്ചു തുടങ്ങിയോ എന്നതിലാണ് അവ്യക്തതയുള്ളത്. പ്രതിമാസം ആവര്‍ത്തിക്കുന്ന ചെലവുകള്‍ക്കും മറ്റുമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇന്‍സെന്റീവുകളിലും ഉന്നതാധികാര സമിതിയോഗം കഴിഞ്ഞ മാര്‍ച്ചില്‍ വര്‍ധന വരുത്തിയെന്നാണു മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം…

      Read More »
    • നിയമസഭാ സീറ്റിനായി വനിതാ ലീഗ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; തമ്മിലടി നിര്‍ത്തണമെന്ന് പാര്‍ട്ടി നേതൃത്വം, പട്ടികയില്‍ സുഹറ മമ്പാട് മുതല്‍ ജയന്തി രാജന്‍ വരെ

      മലപ്പുറം: നിയമസഭാ സീറ്റിനായി മുസ്ലിം ലീഗിലെ വനിതാ നേതാക്കളുടെ കൂട്ടപ്പൊരിച്ചില്‍. സീറ്റ് പ്രതീക്ഷിക്കുന്ന അരഡസന്‍ നേതാക്കള്‍ പാണക്കാട് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെയും നിരന്തരം സന്ദര്‍ശിച്ച് പട്ടികയില്‍ പേരുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. സുഹറ മമ്പാട്, നൂര്‍ബിന റഷീദ്, കുല്‍സു ടീച്ചര്‍, ജയന്തി രാജന്‍, ബ്രസീലിയ ഷംസുദ്ദീന്‍, ഫാത്തിമ തഹ്ലിയ, ഷാജിത നൗഷാദ് എന്നിവരാണ് സീറ്റ് പ്രതീക്ഷിക്കുന്നവര്‍. പരമാവധി രണ്ട് സീറ്റില്‍ വനിതകളെ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച. ഒരു സീറ്റ് ലീഗ് ദേശീയ സെക്രട്ടറിയും ദലിത് പ്രതിനിധിയുമായ ജയന്തി രാജന് നല്‍കാനും ആലോചനയുണ്ട്. 2021 ല്‍ കോഴിക്കോട് സൗത്തിലാണ് ലീഗിലെ ഏക വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് മത്സരിച്ചത്. പിണറായി തരംഗവും ലീഗിലെ കാലുവാരലും മൂലം നൂര്‍ബിന തോറ്റു. ഇത്തവണയും കോഴിക്കോട് സൗത്ത് ആണ് ലീഗ് വനിതക്ക് അനുവദിക്കുന്നതെങ്കില്‍ നൂര്‍ബിനക്ക് തന്നെയാണ് പ്രഥമ പരിഗണന. ചെറുപ്പക്കാരെ പരിഗണിക്കണമെന്ന ചര്‍ച്ച വന്നാല്‍ കോഴിക്കോട് സൗത്തില്‍ തന്നെയുള്ള കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന വനിതാ…

      Read More »
    • ഉദ്യോഗസ്ഥര്‍ കാഴ്ച്ചക്കാര്‍, പ്രതികള്‍ നിയന്ത്രിക്കുന്ന ജയില്‍, ഗോവിന്ദച്ചാമിക്കു വരെ സഹായം; സിപിഎമ്മിനും കടുത്ത നാണക്കേട്

      കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടിക്കാനായെങ്കിലും ജയിലിലെ സുരക്ഷാവീഴ്ച, വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനു വലിയ നാണക്കേടായി. ജയിലില്‍ സിപിഎം തടവുകാരുടെ ഭരണമാണെന്ന ആക്ഷേപം നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ജയില്‍ച്ചാട്ടം മറ്റൊരായുധമായി. ജയില്‍ ചാടാനുള്ള എല്ലാ സൗകര്യങ്ങളും ഗോവിന്ദച്ചാമിക്കു കിട്ടിയെന്നാണു വ്യക്തമാകുന്നത്. ജയിലിലും സിസ്റ്റത്തിന്റെ തകരാറോയെന്ന പരിഹാസം സിപിഎമ്മിനുനേരെ ഉയര്‍ന്നു. ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കു വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. അതു ശരിവയ്ക്കുന്ന സംഭവങ്ങള്‍ ജയിലില്‍ പതിവാണ്. സെല്ലുകളില്‍നിന്നു മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണു ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം. ഏറ്റവുമൊടുവില്‍ കാരണവര്‍ വധക്കേസിലെ ഷെറിന്റെ ജയില്‍ മോചനത്തിനു പിന്നിലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നു. വനിതാ ജയിലില്‍ ഷെറിനു ലഭിച്ച പരിഗണന ചര്‍ച്ചയായി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം കൂടിയായതോടെ സെന്‍ട്രല്‍ ജയിലില്‍ കാര്യങ്ങള്‍ നേരായ രീതിയിലല്ലെന്നാണു വെളിപ്പെടുന്നത്. ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി…

      Read More »
    • കോട്ടയത്ത് കാറും തടിലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ടുപേര്‍ക്ക് പരിക്ക്

      കോട്ടയം: ചിങ്ങവനത്ത് കാറും തടികയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചിങ്ങവനത്ത് വാടകയ്ക്ക് താമസിക്കുന്ന മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. വെള്ളിയാഴാച രാത്രി 12.30-ഓടെ ആയിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ ദിശ തെറ്റി ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വിജയകുമാര്‍ ഇലക്ട്രീഷ്യനാണ്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

      Read More »
    • ഗോവിന്ദച്ചാമി മൂന്നു മണിക്കൂര്‍ ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു; സെല്ലിനുള്ളില്‍ ഡമ്മിയും തയാറാക്കി; തുണികള്‍ കൂട്ടിവച്ചശേഷം പുതപ്പുകൊണ്ട് മൂടി; രാത്രിയില്‍ ടോര്‍ച്ച് അടിച്ചിട്ടും പിടികിട്ടിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി

      സൗമ്യ ബലാല്‍സംഗ– കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് റിപ്പോര്‍ട്ട്. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. തുണികള്‍ കൂട്ടിവച്ച ശേഷം പുതപ്പ് കൊണ്ട് മൂടുകയാണ് ചെയ്തത്. രാത്രിയില്‍ സെല്ലിനുള്ളിലേക്ക് ടോർച്ച് അടിച്ച് നോക്കിയപ്പോൾ ഗോവിന്ദച്ചാമി ഉൾപ്പടെ രണ്ട് തടവുകാരും ഉറങ്ങുന്നതായി തോന്നിയെന്നും ഇതാണ് ജയിൽ ചാടിയ വിവരം അറിയാൻ വൈകാൻ കാരണം എന്നുമാണ് ഉദ്ദോഗസ്ഥരുടെ മൊഴി. പുലർച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നത്. മതിൽ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ ഒളിച്ചിരുന്നു. 4. 20 നാണ് ജയിൽ ചാടിയതെന്നും ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോസ്ഥർക്ക് മാത്രമാണ് വീഴ്ചയെന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥ ക്ഷാമവും അക്കമിട്ട് നിരത്തുന്നുണ്ട്. ആകെ 212 ജീവനക്കാരുള്ള കണ്ണൂർ സെൻടൽ ജയിലിൽ 21…

      Read More »
    • സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ: ശനിയാഴ്ച മൂന്ന് ജില്ലകള്‍ക്ക് അവധി; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മഹാരാഷ്ട്ര തീരംമുതല്‍ കേരള തീരംവരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. ശനിയാഴ് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

      Read More »
    Back to top button
    error: