Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കടുത്ത അതൃപ്തിയില്‍ കെ.സി. ഗ്രൂപ്പ്; ആഹ്‌ളാദ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍; എംഎല്‍എമാരടക്കം തുറന്നടിച്ചു രംഗത്ത്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് കെ.സി. പക്ഷ എംഎല്‍എമാര്‍. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎല്‍എമാര്‍. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി.

ഇതിന് പിന്നില്‍ ഒരു കേന്ദ്രം പ്രവര്‍ത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിര്‍മ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

Signature-ad

ജില്ലാതലത്തില്‍ നടന്ന പ്രകടനങ്ങളില്‍നിന്ന് നിരവധി മുതിര്‍ന്ന നേതാക്കളാണു വിട്ടുനിന്നത്. തൃശൂരില്‍ ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല. ഇതുപോലെ ഏതാണ്ടെല്ലാ ജില്ലകളിലും പ്രതികരണങ്ങളുണ്ടായി.

അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതില്‍ സന്തോഷം അറിയില്ലെങ്കിലും കെ വേണുഗോപാലിന്റെ ഒരു പ്രതികരണം ചര്‍ച്ചയാവുകയാണ്. വി ഡിയെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നല്‍കിയ ശേഷം പോകാറായപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരുമോ എന്ന് മാധ്യമങ്ങളില്‍ നിന്ന് ചോദ്യം വന്നു.

അതും കൂടി വേണമെങ്കില്‍ താന്‍ കൊടുക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്നാണ് നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെസി പറഞ്ഞത്. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

#KeralaPolitics, #VDSatheesan, #KCVenugopal, #CongressKerala, #KPCC, #KeralaChiefMinister, #HighCommand, #AICC, #PazhakulamMadhu, #CongressControversy, #KeralaNews, #PoliticalNews, #DailyhuntKerala, #GoogleNewsMalayalam, #UDFKerala, #DCC, #KeralaElection, #CongressGroupWar, #MalayalamNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: