പിഎം ശ്രീ പദ്ധതിയോട് എന്നും എതിര് ; കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല ; നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ അല്ല ജനങ്ങളുടെ പണമാണെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഐ മുന്നണിയിലെ പ്രബലമായ പാര്‍ട്ടിയാണെന്നും അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്നും പലനിബന്ധനകളും വെച്ച് ഫണ്ട് തടയുകയാണെന്നും എണ്ണായിരത്തോളം കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ പണമല്ല.കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. വിദ്യാഭ്യാസ മേഖലയില്‍ 1.502 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കേരള സര്‍ക്കാരാണ് ഇതിന് പണം നല്‍കുന്നത്. കുട്ടികളുടെ യൂണിഫോം, അധ്യാപകരുടെ ശമ്പളം അടക്കം നല്‍കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
എല്ലാ വശങ്ങളിലും ആവശ്യമായ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കും. കൃത്യമായ ഇടപെടല്‍ നടത്തി മുന്നോട്ടുപോകും. നിബന്ധനകള്‍ ഉള്ളപ്പോള്‍ തന്നെ ഫണ്ട് വാങ്ങിയിട്ടുള്ളതാണ്. പിഎം ശ്രീ ആദ്യമായി നടക്കുന്ന പ്രശ്നമായി കാണരുത്. എല്‍ഡിഎഫ് മുന്നണി ഒറ്റക്കെട്ടായി പൊരുതി മുന്നോട്ട് പോകും. കേന്ദ്ര-സംസ്ഥാന ബന്ധം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അല്ലേയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ആ നയം തകര്‍ക്കുന്ന ഗവണ്‍മെന്റിന്റെ സമീപനത്തെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. അത് ശക്തമായി എതിര്‍ത്തുകൊണ്ടുതന്നെ മുന്നോട്ടുപോകമെന്നും പറഞ്ഞു.
സിപിഐക്കെതിരെ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പറഞ്ഞു. താന്‍ പ്രതികരിക്കാന്‍ ഇല്ല എന്നു പറഞ്ഞതിനെ വളച്ചൊടിച്ചു. നടന്നുപോകുമ്പോള്‍ ആണ് സിപിഐ എന്നൊക്കെ മാധ്യമങ്ങള്‍ ചോദിച്ചത്. പ്രതികരിക്കാന്‍ ഇല്ല എന്നു പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.






