Kerala

    • തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം’ പേരിൽ മാത്രം, വാസ്തവത്തിൽ ആശാവർക്കർമാരോടുള്ള സർക്കാരിന്റെ കടുംപിടുത്തം എന്തിന്?

      ‘തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം’ എന്ന വാചകം മലയാളിക്ക് ഏറെ കേട്ടു പരിചയമുള്ളതാണ്. കേരളത്തിൽ ഇടതുപക്ഷം പ്രവർത്തനം തുടങ്ങിയതു മുതൽ ഇടതുപക്ഷ നേതാക്കൾ നിരന്തരം മന്ത്രം പോലെ ഉരുവിടുന്ന വാക്കാണ് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം എന്നത്. സമൂഹത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ സമ്പൂർണ്ണമായ ആധിപത്യം എന്നതാണ് മാർക്സിസ്റ്റ് ചിന്താഗതി മുന്നോട്ടുവയ്ക്കുന്ന ആശയം. ഈ മാർക്സിസ്റ്റ് ആശയം പേറുന്ന ഒരു സംസ്ഥാന സർക്കാർ കേരളം ഭരിക്കുമ്പോഴാണ് ആശ വക്കർമാർക്ക് അനീതിയും അവഗണനയും നേരിടേണ്ടി വരുന്നത്. ജീവിക്കാൻ വേണ്ടി ആശാവർക്കർമാർ സമരം ചെയ്യുമ്പോൾ ആ സമരത്തിന് നേരെ മുഖം തിരിക്കുക മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുക കൂടിയാണ് സർക്കാർ. നമ്മുടെ സമൂഹത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആശമാരെ ഈ വിധം നേരിടുന്നത് ഒരിക്കലും കേരളം പോലൊരു സംസ്ഥാനത്തിന് ചേരുന്നതല്ല. സർക്കാരിന്റെ മുന്നിൽ ആശയാദർശങ്ങൾ പണയം വെച്ച സാംസ്കാരിക നായകർ ഈ വിഷയം കണ്ട ഭാവം പോലും നടിക്കുന്നില്ല. നിലവിലെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എന്നത് വലിയ വിരോധാഭാസമാണ്. ഒരു…

      Read More »
    • പി.വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു ; കൂടെ കൊണ്ടുപോകാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയാറെന്ന് പി.എം.എ സലാം

      മലപ്പുറം: നീണ്ട കാത്തിരിപ്പിനൊടുവില്‍ പിവി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ മുസ്‌ളീംലീഗ് തയ്യാറെടുക്കുകയാണ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം. വര്‍ഷങ്ങളോളം എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്ന പി.എം.എ. സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമര്‍ശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്. അതിനിടെ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതില്‍ ഇളവിനെതിരെ യൂത്ത് ലീഗ് നേതൃത്വത്തെ സമീപിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ ഇത്തവണയും ലീഗ് നടപ്പിലാക്കും.വ്യവസ്ഥയുടെ പേരില്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് വിജയത്തിന് അനിവാര്യമെങ്കില്‍ ഇളവ് ഉണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ്…

      Read More »
    • പിഎം ശ്രീ പദ്ധതിയോട് എന്നും എതിര് ; കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല ; നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ അല്ല ജനങ്ങളുടെ പണമാണെന്ന് എം.വി.ഗോവിന്ദന്‍

      തിരുവനന്തപുരം: സിപിഐ മുന്നണിയിലെ പ്രബലമായ പാര്‍ട്ടിയാണെന്നും അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്നും പലനിബന്ധനകളും വെച്ച് ഫണ്ട് തടയുകയാണെന്നും എണ്ണായിരത്തോളം കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ പണമല്ല.കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. വിദ്യാഭ്യാസ മേഖലയില്‍ 1.502 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കേരള സര്‍ക്കാരാണ് ഇതിന് പണം നല്‍കുന്നത്. കുട്ടികളുടെ യൂണിഫോം, അധ്യാപകരുടെ ശമ്പളം അടക്കം നല്‍കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എല്ലാ വശങ്ങളിലും ആവശ്യമായ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കും. കൃത്യമായ ഇടപെടല്‍ നടത്തി മുന്നോട്ടുപോകും. നിബന്ധനകള്‍ ഉള്ളപ്പോള്‍ തന്നെ ഫണ്ട് വാങ്ങിയിട്ടുള്ളതാണ്. പിഎം ശ്രീ ആദ്യമായി നടക്കുന്ന പ്രശ്നമായി കാണരുത്. എല്‍ഡിഎഫ് മുന്നണി ഒറ്റക്കെട്ടായി പൊരുതി മുന്നോട്ട് പോകും. കേന്ദ്ര-സംസ്ഥാന ബന്ധം…

      Read More »
    • പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ നിന്നുകൊടുക്കില്ല ; അതിന്റെ പേരില്‍ കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

      തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുളള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫണ്ട് ഏതെങ്കിലും പാര്‍ട്ടിയുടെ ഔദാര്യവുമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിയില്‍ നിന്നുളള നമ്മുടെ കുട്ടികളുടെ അവകാശമാണ്. അത് നേടിയെടുക്കുക എന്നതാണ് ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം 2020 പൂര്‍ണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2022 ഒക്ടോബര്‍ മുതല്‍ സമഗ്ര ശിക്ഷാ പദ്ധതിയെ എന്‍ഇപി നടപ്പാക്കാനുളള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു എന്നാല്‍, 2023 വരെ ഫണ്ട് വാങ്ങുമ്പോഴും കേരളം…

      Read More »
    • മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി ; നടനും സര്‍ക്കാരിനും വന്‍ തിരിച്ചടി, പുതിയ വിജ്ഞാപനം നടത്താന്‍ നിര്‍ദേശം

      കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്നും കോടതി വ്യക്തമാക്കി. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതിയ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മോഹന്‍ലാലിന്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അല്ലെന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. യഥാര്‍ത്ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നും വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കോടതിവിധി നടനും സംസ്ഥാനസര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. 2011 ആഗസ്റ്റിലാണ് എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ…

      Read More »
    • മന്ത്രിമാരോട് പോലും പറയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ വിട്ട് ഒപ്പിടുവിച്ചു ; സര്‍ക്കാരിന് ഘടകകക്ഷികളേക്കാള്‍ പ്രധാനം ബിജെപി ; നാണംകെട്ട് മുന്നണിയില്‍ തുടരണോ എന്ന് സിപിഐ തീരുമാനിക്കട്ടെ

      കൊച്ചി: നാണം കെട്ട് ഇടത് മുന്നണിയില്‍ തുടരനോ എന്ന കാര്യം സിപിഐ തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സിപിഐ യെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെങ്കിലും അവര്‍ക്ക് അങ്ങിനെയൊരു തീരുമാനം ഉണ്ടായാല്‍ ആലോചിക്കുമെന്നും പറഞ്ഞു. ഘടകകക്ഷി മന്ത്രിമാരോട് പോലും പറയാതെ നേരെ വിദ്യാഭ്യാസ സെക്രട്ടറി ചെന്ന് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടുകയായിരുന്നു. ഈ നാണക്കേട് സഹിച്ച് മുന്നണിയില്‍ തുടരണമോ എന്ന് സിപിഐ തീരുമാനിക്കട്ടെയെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകുന്നതല്ല പ്രശ്‌നം. തങ്ങളുടെ അജണ്ടകള്‍ അംഗീകരിച്ചാലേ പണം തരൂവെന്ന കേന്ദ്ര ഭീഷണിക്ക് സംസ്ഥാനം വഴങ്ങുന്നതും നിരുപാധികം ഒപ്പുവെക്കുന്നതുമാണെന്നും പറഞ്ഞു. ആരും അറിയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ ഡല്‍ഹിയില്‍ അയച്ചാണ് സിപിഐഎം പിഎം ശ്രീയില്‍ ഒപ്പുവെപ്പിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. സിപിഐയെക്കാള്‍ വലുത് സര്‍ക്കാരിന് ബിജെപിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോയി കണ്ടതിന് ശേഷമാണ് സിപിഐഎം നയത്തില്‍ വെള്ളം ചേര്‍ത്തതും അഭിപ്രായത്തില്‍ മലക്കം മറിഞ്ഞതും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍…

      Read More »
    • പിഎം ശ്രീയില്‍ കോണ്‍ഗ്രസ് നിലപാടിനെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കര്‍ണാടകയും തെലുങ്കാനയും ഹിമാചലും നേരത്തേ ഒപ്പിട്ടു; പണവും കൈപ്പറ്റി; കെ.സി. വേണുഗോപാല്‍ പറഞ്ഞത് നുണയെന്ന് തെളിയിക്കുന്ന കണക്കുകള്‍

      തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പുവച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. കര്‍ണാടകയുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണെന്നാണു കെ.സി. വേണുഗോപാല്‍ പറഞ്ഞത്. എന്നാല്‍, 2022 സെപ്റ്റംബറിലാണു പിഎം ശ്രീ പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ ഛത്തീസ്ഗഡ് ഒപ്പിട്ടു. ഹിമാചല്‍, രാജസ്ഥാന്‍, തെലങ്കാന എന്നിവരും ഒപ്പിട്ടിട്ടുണ്ട്. എല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. രാജ്യസഭയില്‍ എ.എ. റഹീമിനു നല്‍കിയ മറുപടിയില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ എത്രയൊക്കെ പണം കൈപ്പറ്റിയെന്ന വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. അതില്‍ കര്‍ണാടകത്തിന് 2023-24ല്‍ 26.4 കോടിയും 24-25ല്‍ 31.4 കോടിയും ലഭിച്ചു. തെലങ്കാനയ്ക്ക് 23-24ല്‍ 59.8 കോടിയും 24-25ല്‍ 147.97 കോടിയും ലഭിച്ചു. ഹിമാചല്‍ പ്രദേശ് 2024-2025ല്‍ 67.68 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്. അപ്പോള്‍ കേരളത്തേക്കാള്‍ മുമ്പേ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കീഴടങ്ങിയോ എന്നതാണു ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമുകളെ (സിഎസ്എസ്) ഫെഡറല്‍ സംവിധാനങ്ങള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നതിനെ രാഷ്ട്രീയമായി…

      Read More »
    • അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും, ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ? സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോ? ചോദ്യത്തിൽ നയം വ്യക്തമാക്കാതെ പ്രതിപക്ഷ നേതാവ്!! പിഎം ശ്രീയിൽ സിപിഎമ്മിന്റെ തീരുമാനത്തിനു മാറ്റം വന്നത് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം- വി.ഡി.സതീശൻ

      കൊച്ചി: സിപിഐയേക്കാൾ സിപിഎമ്മിന് വലുതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് ബോധ്യപ്പെടുത്തുന്നതാണ് പിഎം ശ്രീയിൽ ഒപ്പുവച്ച രീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ നാണക്കേട് സഹിച്ച് എൽഡിഎഫിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐയാണെന്നും വിഡി സതീശൻ. അതേസമയം സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘‘അവർക്ക് അവരുടെ ക്രെഡിബിലിറ്റി ഉണ്ടല്ലോ. അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും. ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ?’’ അതുപോലെ സർക്കാർ ഇരട്ടത്താപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. പുറത്ത് ഒന്നു പറയുകയും അകത്ത് മറ്റൊന്നു ചെയ്യുകയുമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ഏതു തരത്തിലുള്ള രാഷ്ട്രീയ സമ്മർദമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കു മേലുണ്ടായതെന്നു വ്യക്തമാക്കണം. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. പിഎം ശ്രീയുടെ കാര്യത്തിൽ ഉറച്ച തീരുമാനമായിരുന്നു സിപിഎമ്മിന്. എന്നാൽ ഒറ്റയടിക്ക് അതിൽനിന്നു പിന്നാക്കം പോകാനുള്ള കാരണം എന്താണെന്നും സതീശൻ ചോദിച്ചു.…

      Read More »
    • ‘ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ; ശ്രീ.പി.എം ശ്രിന്താബാദ്’;മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

      കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്….എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. സി.പി.ഐ. എമ്മിന്റെ നടപടി മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ളതും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതുമാണ് എന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന എക്‌സിക്യൂട്ടീവ്…

      Read More »
    • ടിവിയില്‍ കണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി കുട്ടികള്‍; ചാവക്കാട്ടെ സര്‍ക്കാര്‍ സ്‌കൂള്‍ വേറെ ലെവല്‍; ഒരുക്കിയത് ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ്

      തൃശൂര്‍: ചാവക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരത്തോടെ ഫുട്‌ബോള്‍ ടര്‍ഫ് ഒരുങ്ങി. ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ഇത് പല സ്ഥലത്തും കാണുന്നതുപോലെ വെറുമൊരു ടര്‍ഫ് അല്ല. സംഭവം ശരിക്കും ഇന്റര്‍നാഷണല്‍ ആണ്. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനിയാണ് ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫാക്കി മാറ്റിയിരിക്കുന്നത്. മറ്റു പല സ്‌കൂളിനുമില്ലാത്ത സൗകര്യം ലഭിച്ചതിന്റെ ആവേശത്തിലാണ് കുട്ടികള്‍. ടിവിയില്‍ മാത്രം കണ്ടിരുന്ന ഗ്രൗണ്ടാണ് തങ്ങള്‍ക്ക് സ്വന്തമായിരിക്കുന്നത് എന്ന കാര്യം ചിലര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ സഹപാഠികള്‍ ഗ്രൌണ്ടിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കളിക്കാര്‍. കല്ലും മണ്ണും നിറഞ്ഞ മൈതാനത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ അവരുടെ ഫുട്‌ബോള്‍ കളിയും ഇനി വേറെ ലെവലാകും.  

      Read More »
    Back to top button
    error: