Kerala
-
കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്നത് വ്യാമോഹം ; കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ലെന്നും പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പറഞ്ഞു. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ല. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.…
Read More » -
ലൈംഗികാരോപണം നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയാക്കമറ്റിയില്‍ തിരിച്ചെടുത്തു ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നേതാവ്
തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വര്‍ഷം മുമ്പ്് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുത്ത വൈശാഖനെയാണ് കൊടകര ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തത്. വൈശാഖനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം സംസ്ഥാനകമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് വൈശാഖനെതിരേ ചൂണ്ടിക്കാട്ടിയത്. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര…
Read More » -
പിഎംശ്രീയില്‍ നിന്നും പിന്മാറും വരെ എതിര്‍ക്കും ; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും ; എംഎന്‍ ഗോവിന്ദന്‍ സ്മാരകത്തില്‍ എത്തി വിദ്യാഭ്യാസമന്ത്രിയുടെ കൂടിക്കാഴ്ച
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും. നിലവില്‍ വിദേശപര്യടനത്തിനായി പോയിരിക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്ത് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് വരെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐയെ അനുനയിപ്പിക്കാന്‍ സി പിഎം ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കു ന്നതട ക്കമു ള്ള ചര്‍ച്ചകള്‍ സിപിഐ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയല്ല. ആര്‍ എസ്എസ് നിലപാടുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതാണ് പ്രശ്‌നമെന്നാണ് സിപിഐ പറയുന്നു. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സിപിഐ ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടി യാണെ ന്നും ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പലനിബന്ധനകളും…
Read More » -
നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിച്ചു ; സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ്‌വാര്യര്‍
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വിദ്യാഭ്യാസരംഗത്തെ ആര്‍എസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളെന്നും അബദ്ധത്തില്‍ പോലും ഇനി അരിവാളില്‍ കുത്തരുതെന്നും കുറിപ്പില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കെഎസ് യു സമരത്തിനൊരുങ്ങുന്നതായിട്ടാണ് വിവരം. പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടരുകയാണ്് സിപിഐ. ഡല്‍ഹി എകെജി ഭവനില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. പദ്ധതിയില്‍ ഒപ്പിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. സിപിഐഎം ഇതില്‍ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാട് ആണെങ്കില്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്നും ഡി…
Read More » -
കേരളത്തില്‍ സവര്‍ക്കറും ഹെഡ്‌ഗേവാറും പഠന വിഷയമാകും; ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട; ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കുമെന്നും സുരേന്ദ്രന്‍
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ കോണ്‍ഗ്രസ് തിരസ്കരിച്ച എല്ലാ ചരിത്രവും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സവര്‍ക്കറും ഹെഡ്ഗെവാറും പഠനവിഷയമാകും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. പി.എം ശ്രീയില്‍ ഒപ്പുവച്ചെങ്കില്‍ എല്ലാ വ്യവസ്ഥയും ഉള്‍പ്പെടും. പണംവാങ്ങി വ്യവസ്ഥകള്‍ നടപ്പാക്കാതെ ഇരിക്കാമെന്ന് കരുതേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയട്ടെയെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോ എന്ന് എനിക്കറിയില്ല. കരാർ ഒപ്പിട്ടത് സിപിഎമ്മിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിലെ മറ്റു മന്ത്രിമാര്‍ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായി വിജയനും മനസ്സിലാകുമെന്ന് കരുതുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സിപിഐഎയും…
Read More » -
പി.എം. ശ്രീയില്‍ അനുനയ നീക്കവുമായി ശിവന്‍കുട്ടി; വഴങ്ങാതെ സിപിഐ; എംഎന്‍ സ്മാരകത്തില്‍ നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ടു; നിലപാട് ആവര്‍ത്തിച്ച് ഇരുവിഭാഗവും
തിരുവനന്തപുരം: പി.എം.ശ്രീയെ ചൊല്ലി എല്‍ഡിഎഫില്‍ ഉണ്ടായ അസാധാരണ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആര്‍. അനിലുമായും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പിഎം ശ്രീയില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം ഉന്നയിച്ചു. മന്ത്രിസഭ അറിയാതെ കരാര്‍ ഒപ്പിട്ടതിനെ പറ്റി അറിയണമെന്ന് ചര്‍ച്ചയില്‍ സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറില്‍ ഒപ്പിട്ടതെന്ന നിലപാടാണ് ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചര്‍ച്ചയിലെ എല്ലാകാര്യങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിവന്‍കുട്ടി പറഞ്ഞു. പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.കെ.ബാലന്‍ പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു. വിഷയം മന്ത്രിസഭയോട് ഒളിച്ചുവച്ചതെന്തിനെന്നും മന്ത്രി…
Read More » -
പതിനേഴ്കാരി അഞ്ച് മാസം ഗർഭിണി; ഫോൺ വിളിച്ചിട്ട് എടുത്തിട്ടില്ല, നേരെ കാമുകൻറെ വീട്ടിലേക്ക്, ഹരിപ്പാട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
ഹരിപ്പാട് ∙ അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തി. 2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.
Read More » -
നാലര വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലം; അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ചരിത്ര നേട്ടവുമായി തൃശൂര്‍; ഭക്ഷണം, ആരോഗ്യം, അഭയം; എല്ലാ മേഖലയിലും നൂറു ശതമാനം നേട്ടം
തൃശൂര്‍: നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ് അതിദാരിദ്ര്യ മുക്ത തൃശ്ശൂരിനെ യാഥാർത്ഥ്യമാക്കിയതെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. രാജ്യത്ത് ആദ്യമായി ഒരു നിയമസഭയുടെ സമ്പൂർണ്ണ യോഗം ചേർന്ന് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നതും നമ്മുടെ സംസ്ഥാനമാണ്. കുടുംബശ്രീ വഴി സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി, ആ കുടുംബങ്ങളെയെല്ലാം അതിദാരിദ്ര്യമുക്തമാക്കിയെന്നും, ഒരു ലക്ഷ്യമുണ്ടെങ്കിൽ സ്ഥായിയായ പരിശ്രമത്തിലൂടെ അത് നേടാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് സംസ്ഥാനം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രരെ കണ്ടെത്തുന്നത് മുതൽ പ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും മികച്ച പ്രവർത്തനം നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു കേരള വികസന മാതൃകയായി അതിദാരിദ്ര്യമുക്ത…
Read More » -
തൃശ്ശൂരിൽ വൽ കവർച്ച; ബസിറങ്ങിയ ആളുടെ 75 ലക്ഷം രൂപ കവർന്നെടുത്തു
തൃശ്ശൂര്‍: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 04.30-നാണ് സംഭവം. ബെംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Read More » -
ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി; പോറ്റി ഗോവര്‍ധനനു വിറ്റ സ്വര്‍ണം കണ്ടെത്തിയത് ബെല്ലരിയിലെ റോദ്ദം ജ്വല്ലറിയില്‍; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
ബെല്ലാരി: ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെള്ളാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. പോറ്റി ഗോവര്‍ധന് വിറ്റ സ്വര്‍ണമാണ് കണ്ടെത്തിയത്. സ്വര്‍ണം കണ്ടെത്തിയത് നാണയങ്ങളുടെ രൂപത്തിലെന്ന് സൂചന. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടന്നത് ഇന്നലെയാണ്. പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയില റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചിരുന്നു. 476 ഗ്രാം സ്വര്‍ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റിയുടെ മൊഴി. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ബോര്‍ഡിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവും. അഭിഭാഷകന്‍ മുഖേന 2025 കാലയളവില്‍ സംഭവിച്ച കാര്യങ്ങള്‍ ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2019 ലെ കവര്‍ച്ച മറയ്ക്കാനാണ് 2025 ല്‍ വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൊടുത്തയച്ചതെന്നും സ്‌പെഷല്‍ കമ്മിഷണറെ രേഖാമൂലം അറിയിക്കാത്തത് ഗുരുതര…
Read More »