Kerala
-
പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാൻ നിലം ഒരുക്കി കൊടുത്ത് സിപിഎം, ഉൾപുളകം കൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ
രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും എതിർക്കുമ്പോൾ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും, സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരേ ഒരു കൂട്ടരേയുള്ളൂ അത് ബിജെപിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും പറഞ്ഞ് കേരളാ പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾക്ക് അവസരം ഒരുക്കി കൊടുത്തത് കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറാണ്. സിപിഐയുടെ വിമർശനത്തെ ‘സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല’ എന്ന പരാമർശത്തിലൂടെ സുരേന്ദ്രൻ അപമാനിക്കുമ്പോഴും സിപിഎം മൗനത്തിൽ തന്നെ തുടരുകയാണ്. പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാനായി നിലം ഒരുക്കി കൊടുത്തിരിക്കുകയാണ് സിപിഎം എന്നത് പറയാതെ വയ്യ. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ…
Read More » -
‘അതിദരിദ്രര്‍ അഭ്യര്‍ഥിക്കുന്നു, പങ്കെടുക്കരുത്, ആ വലിയ നുണയുടെ പ്രചാരകരാകും’; മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ ഹാസനും തുറന്ന കത്തുമായി ആശമാര്‍; സെക്രട്ടേറിയറ്റ് നടയില്‍ വരണമെന്നും ആവശ്യം
തിരുവനന്തപുരം: മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ മൂന്നു താരങ്ങളെയും സര്‍ക്കാര്‍ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരകരോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്. ഇമെയില്‍ മുഖേനയാണ് താരങ്ങള്‍ക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ചടങ്ങില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വിട്ടുനില്‍ക്കണമെന്നാണ്…
Read More » -
ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം
ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനല്ലെന്ന കോടതിയുടെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിധം കാര്യങ്ങൾ. ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാർട് ക്രിയേഷൻസിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വർണപാളികളിലെ സ്വർണം വേർതിരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. ഇവിടെ നിന്നു ആഭരണങ്ങൾ കണ്ടെടുത്തിയിരുന്നു. കൂടാതെ നിരവധി നിക്ഷേപങ്ങളും പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിൽ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകൾ നടത്തിയെന്നും എസ്ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപങ്ങളിൽ നിന്നു കവർന്നതെന്നു കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെള്ളാരിയിലെ ജ്വല്ലറിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)…
Read More » -
ആഢംബര ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാഗ് വച്ച് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം, തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ
തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ മുബാറക് (53) ആണ് വൻ കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. തന്റെ ബസ് വിറ്റ വകയിൽ ലഭിച്ച പണവുമായി ബെംഗളൂരുവിൽ നിന്ന് സ്വന്തം ബസിൽ തൃശൂരിൽ എത്തിയതായിരുന്നു മുബാറക്. ഇതിനിടെ മണ്ണുത്തി ബൈപാസ് ജംക്‌ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാൻ ദേശീയപാതയോരത്തെ സർവീസ് റോഡിലെത്തി. വഴിയിൽ മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയായിരുന്നു കവർച്ച. ബസ് ഉടമ ശുചിമുറിയിലേക്കു കയറിയ ഉടൻ തൊപ്പി ധരിച്ച ഒരാൾ ബാഗ് എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുകണ്ട മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തുണ്ടായിരുന്ന കാറിൽ നിന്നു പുറത്തിറങ്ങിയ മൂന്നു പേരുമായി പിടിവലി ഉണ്ടായി. ഇവർ മുബാറക്കിനെ തള്ളിയിട്ട് ഒരു വാനിൽ കയറി…
Read More » -
‘സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ സവര്‍ക്കറെപ്പറ്റി കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’; പിഎം ശ്രീയില്‍ ചുട്ട മറുപടിയുമായി ശിവന്‍കുട്ടി; കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ അസംബന്ധം പറയുന്നു
തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന്…
Read More » -
എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍
തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഠ എന്താണ് പിഎം ശ്രീ ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു? ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന്…
Read More » -
ഇടതുപക്ഷം എന്നത് നിലപാടുകൾ ഇല്ലാത്ത കപടപക്ഷം, ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ? ചോദ്യങ്ങൾ പലത്
പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കേരളത്തിന്റെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ ഇവർക്ക് രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ ഇടത് സഹയാത്രികൾ പോലുമുണ്ട്. ‘കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിൽ ഉണ്ടാവുന്ന പിഎംശ്രീ കുട്ടികൾക്കായി’ എന്നായിരുന്നു എഴുത്തുകാരി സാറ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്. പിഎംശ്രീയുടെ ഭാഗമായതിനെ ന്യായീകരിക്കാൻ എത്തുന്ന ഇടതു നേതാക്കൾ ഇന്നലെകളിൽ അവർ ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎംശ്രീയ്ക്കുമെതിരെ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ മറന്നു പോയിരിക്കുന്നു. സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ എബിവിപി പ്രവർത്തകർ അഭിനന്ദിക്കുന്ന ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം ആഴ്ചകളും, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇടതുപക്ഷ മുന്നണിയിൽ വലിയ പൊട്ടിത്തെറികളാണ് അരങ്ങേറുന്നത്. സിപിഐയുടെ അഭിപ്രായത്തെ…
Read More » -
കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്നത് വ്യാമോഹം ; കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ലെന്നും പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പറഞ്ഞു. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ല. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.…
Read More » -
ലൈംഗികാരോപണം നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയാക്കമറ്റിയില്‍ തിരിച്ചെടുത്തു ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നേതാവ്
തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വര്‍ഷം മുമ്പ്് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുത്ത വൈശാഖനെയാണ് കൊടകര ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തത്. വൈശാഖനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം സംസ്ഥാനകമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് വൈശാഖനെതിരേ ചൂണ്ടിക്കാട്ടിയത്. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര…
Read More »
