പിഎംശ്രീയില്‍ നിന്നും പിന്മാറും വരെ എതിര്‍ക്കും ; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും ; എംഎന്‍ ഗോവിന്ദന്‍ സ്മാരകത്തില്‍ എത്തി വിദ്യാഭ്യാസമന്ത്രിയുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും. നിലവില്‍ വിദേശപര്യടനത്തിനായി പോയിരിക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്ത് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് വരെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐയെ അനുനയിപ്പിക്കാന്‍ സി പിഎം ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കു ന്നതട ക്കമു ള്ള ചര്‍ച്ചകള്‍ സിപിഐ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയല്ല. ആര്‍ എസ്എസ് നിലപാടുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതാണ് പ്രശ്‌നമെന്നാണ് സിപിഐ പറയുന്നു. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സിപിഐ ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടി യാണെ ന്നും ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പലനിബന്ധനകളും വെച്ച് ഫണ്ട് തടയുകയാണ്. എണ്ണായിരത്തോളം കോടി രൂപ ലഭിക്കാനുണ്ടെന്നും പറഞ്ഞിരുന്നു. കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. നരേന്ദ്രമോദിയുടെയോ ബിജെപിയു ടെയോ പണമല്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുളള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ 1,502 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നും പറഞ്ഞു. കേരളത്തിലെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുളള നീക്കമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.






