Breaking NewsKeralaLead Newspolitics

ലൈംഗികാരോപണം നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയാക്കമറ്റിയില്‍ തിരിച്ചെടുത്തു ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നേതാവ്

തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വര്‍ഷം മുമ്പ്് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുത്ത വൈശാഖനെയാണ് കൊടകര ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തത്. വൈശാഖനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം സംസ്ഥാനകമ്മറ്റി അംഗീകരിച്ചു.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കിയിരുന്നു.

Signature-ad

ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് വൈശാഖനെതിരേ ചൂണ്ടിക്കാട്ടിയത്. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയ കമ്മറ്റിയില്‍ വൈശാഖനെ തിരിച്ചെടുക്കാനുള്ള തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

 

Back to top button
error: