നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിച്ചു ; സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ്‌വാര്യര്‍

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
വിദ്യാഭ്യാസരംഗത്തെ ആര്‍എസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളെന്നും അബദ്ധത്തില്‍ പോലും ഇനി അരിവാളില്‍ കുത്തരുതെന്നും കുറിപ്പില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കെഎസ് യു സമരത്തിനൊരുങ്ങുന്നതായിട്ടാണ് വിവരം.
പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടരുകയാണ്് സിപിഐ. ഡല്‍ഹി എകെജി ഭവനില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. പദ്ധതിയില്‍ ഒപ്പിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
സിപിഐഎം ഇതില്‍ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാട് ആണെങ്കില്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു. വിഷയത്തില്‍ കേരളം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെ പോരാടണമെന്നും ഡി രാജ പറഞ്ഞു.






