Kerala
-
ശബരിമല സ്വർണക്കൊള്ളയിലെ തെളിവുകൾ നശിപ്പിച്ചു? എസ്ഐടി ആവശ്യപ്പെട്ട വിജയ് മല്യ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല, കാണാതായത് 1098-99 വർഷത്തെ നിർണായക രേഖകൾ- ദുരൂഹതയെന്ന് ആരോപണം
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് തെളിവുകൾ നശിപ്പിക്കപ്പെട്ടതായി സൂചന. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട വിജയ് മല്യ ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ രേഖകൾ കണ്ടെത്താനായില്ല. രേഖകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലായിരുന്നു. അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകളാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. രേഖകൾ കണ്ടെത്താൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ പരിശോധന നടത്തിയിട്ടും രേഖകൾ കണ്ടെത്താൻ സാധിച്ചില്ല. ദേവസ്വം ബോർഡ് ആസ്ഥാനത്തും പമ്പയിലും ആറൻമുളയിലുമുൾപ്പടെ പരിശോധനകൾ നടത്തിയിരുന്നു. അന്വേഷണ സംഘം അരിച്ചുപെറുക്കിയിട്ടും രേഖകൾ കാണാതായതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോർഡും സംശയിക്കുന്നുണ്ട്.
Read More » -
ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ പങ്കാളി സിപിഎം ലോക്കൽ സെക്രട്ടറി, സ്പിരിറ്റ് എത്തിച്ചത് സിപിഎം നേതാവ് ഹരിദാസനും ഉദയനും ചേർന്നെന്ന് അറസ്റ്റിലായ പ്രതി, ഒളിവിൽ
പാലക്കാട്: പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതിയെന്ന് പോലീസ്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1,260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യൻറെ വീട്ടിൽവച്ചാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ പ്രതിയായ കണ്ണയ്യൻ പോലീസിൻറെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണി സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയൻറെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേർത്തത്. ഒലിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read More » -
പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, അല്ലാതെ മുടക്കുന്നതിനല്ല ; കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ഇംഎസ്എസ് ; ബിനോയ് വിശ്വത്തെ ഇരുത്തിക്കൊണ്ട് സിപിഐയ്ക്ക് കൊട്ടി മുഖ്യമന്ത്രി
തിരുവനന്തപുരം : പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാരെന്നും എന്നാല്‍ അത് മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന സംസ്ഥാനമാണെന്നും പലതിലും മുന്‍പില്‍ നില്‍ക്കുന്ന ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര-വയലാര്‍ വാരാചരണ സമാപനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഐക്ക് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എത്തിയത്. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുതെന്നും വികസനത്തിന്റെ പ്രത്യേക ഘട്ടത്തില്‍ കേരളം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006- 11 വരെ എല്‍ഡിഎഫ് ഭരിച്ചു. 2011-16 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സര്‍ക്കാര്‍ വന്നു. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടടിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തില്‍. ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടി. 2016ല്‍ എല്‍ഡിഎഫ് വന്നപ്പോള്‍…
Read More » -
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്ന് ആശങ്ക ; മഞ്ഞപ്പട ഹോംഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റുന്നു ; ബ്‌ളാസ്‌റ്റേഴ്‌സിലെ ‘കേരളം’ പേരിനു മാത്രമാകുമോ?
കൊച്ചി: മഞ്ഞപ്പടയുടെ ഏറ്റവും വലിയ ഗെറ്റ് അപ്പ്് കേരളമെന്ന ടൈറ്റിലിലെ മലയാളി നെ ഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പേരായിരുന്നു. എന്തായാലും കേരളാബ്‌ളാസ്‌റ്റേഴ്‌സിലെ കേര ളം എന്നത് പേര് മാത്രമായി ഈ സീസണില്‍ ചുരുങ്ങുമോ എന്ന് ആശങ്ക ശക്തമാകുന്നു. ടീം കേരളാസംസ്ഥാനം വിടാനൊരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. കൊച്ചി സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ ഹോംമാ ച്ചുകള്‍ അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്നതിലാണ് ആശങ്ക. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂര്‍ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യ ങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തില്‍ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവ ശ്യം. സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറുമായുള്ള കരാര്‍ വ്യവസ്ഥ എന്താണെന്ന് സര്‍ക്കാര്‍…
Read More » -
പലേരിമാണിക്യത്തിന്റെ സെറ്റില്‍ വെച്ച് സ്പര്‍ശിച്ചെന്ന് നടിയുടെ പരാതി തള്ളി ; പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത നടപടി നിലനില്‍ക്കില്ല ; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസ് എടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കവെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയി ക്കാ ന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാ ണ് നടിയുടെ പരാതി. സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി…
Read More » -
സിപിഐ ശരിക്കും പെട്ടുപോയി മുമ്പോട്ടും പുറകോട്ടും വയ്യ ; മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടും പരിഹാരമായില്ല ; പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ടെന്ന് ബിനോയ് വിശ്വം
ആലപ്പുഴ: പിഎം ശ്രീയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയങ്ങള്‍ ബാക്കിനില്‍ക്കുകയാണെന്നും തീരുമാനം പിന്നാലെ അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. ‘ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഹൃദ്യമായ സംസാരമായിരുന്നു. പക്ഷെ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് അടുത്ത ഘട്ടം ഞങ്ങള്‍ പിന്നാലെ അറിയിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ട്. ആവശ്യമായ ആലോചനകള്‍ക്കുശേഷം യഥാസമയം എല്ലാം അറിയിക്കാം’, ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന…
Read More » -
അനര്‍ഹര്‍ പുറത്താകും ; 2003 ലെ വോട്ടര്‍പട്ടികയില്‍ പേരോ മാതാപിതാക്കളുടെ പേരോ ഉണ്ടെങ്കില്‍ മറ്റുരേഖകള്‍ വേണ്ട ; രണ്ടാം ഘട്ടത്തില്‍ തീവ്രവോട്ടര്‍ പരിഷ്‌കരണത്തില്‍ കേരളവും
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ തീവ്രവോട്ടര്‍ പരിഷ്‌കരണം നടപ്പിലാക്കും. ഇന്ന് രാത്രി 12 മണിക്ക് നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കു മെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന് പുറമെ ആന്തമാന്‍ നിക്കോബാര്‍, ഛത്തീഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ എസ്ഐആര്‍ നടപ്പിലാക്കുന്നത്. ബിഹാറില്‍ എസ്ഐആര്‍ വന്‍ വിജയമായിരുന്നുവെന്ന് സഹകരിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും വോട്ടര്‍ പട്ടികയില്‍ പരിഷ്‌കരണം ആവശ്യമാണെന്നും രണ്ടാം ഘട്ടത്തിന്റെ നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ യുണീക്ക് എന്യൂമറേഷന്‍ ഫോം നല്‍കും. നിലവിലെ വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാകും. ബിഎല്‍ഒമാര്‍ ഫോമുകള്‍ വിതരണം ചെയ്തുതുടങ്ങിയാല്‍ വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം…
Read More » -
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, മന്ത്രിമാര്‍ വിട്ടുനില്‍ക്കും ; പിഎം ശ്രീ പദ്ധതിയില്‍ നിലപാടില്‍ കുടുങ്ങിപ്പോയി സിപിഐ : മുമ്പോട്ടും പുറകോട്ടും പോകാനും തിരിച്ചിറങ്ങാനും വയ്യ
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ നിര്‍ണായക ചര്‍ച്ച പരാജയമായി. ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലു ളള കൂടിക്കാഴ്ച്ച ധാരണയായില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തടക്കം കടുത്ത തീരുമാനത്തിലേക്ക് സിപിഐ കടന്നേക്കും. പിഎം ശ്രീ കരാറില്‍ നിന്നും പിന്‍വാങ്ങു ന്നത് വരെയാകും വിട്ടുനില്‍ക്കല്‍. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും സിപിഐഎം സെക്രട്ടറിയേറ്റില്‍ തീരുമാനം എടുത്തിരുന്നു. എക്സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തില്‍ നിന്ന് അയയേണ്ടതില്ല എന്നാണ് എക്സിക്യൂട്ടീവില്‍ നേരത്തേ തീുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി യുമായുളള ചര്‍ച്ച പരാജയമായതോടെ ഉടന്‍ സിപിഐ സെക്രട്ടറിയേറ്റും ചേരുന്നുണ്ട്. സിപിഐഎം സമീപനം പോസിറ്റീവ് അല്ലെന്ന് നേതൃത്വം എക്സിക്യൂട്ടീവിനെ അറിയിച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച…
Read More » -
സിപിഐയെ തളയ്ക്കാന്‍ പിണറായി; പിഎം ശ്രീയുടെ വേഗം കുറയ്ക്കും; പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ സിപിഎം സെക്രട്ടേറിയറ്റ്; ബിനോയ് വിശ്വവുമായി തിരക്കിട്ട് ചര്‍ച്ച
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ അനുനയ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങളുമായി സിപിഎം. കേന്ദ്രത്തില്‍നിന്നു പണം വാങ്ങിയെടുക്കുന്നതിനൊപ്പം സിപിഐയെ പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഫണ്ട് ലഭിച്ചു തുടങ്ങും. എന്നാല്‍ പദ്ധതി നടത്തിപ്പ് വൈകിപ്പിച്ച് ആ സമയം കൊണ്ട് എല്‍ഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്തായാലും പിഎം ശ്രീയില്‍നിന്നുള്ള പിന്നോട്ടില്ല എന്ന നിലപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. അതേസമയം ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുകയും ചെയ്യും. എന്നാല്‍ പദ്ധതിയില്‍നിന്നു പിന്മാറുക എന്ന കടുത്ത നിലപാട് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ തന്നെ വ്യക്തമാക്കിയ നിലയ്ക്ക് സിപിഎമ്മിന്റെ അനുനയശ്രമങ്ങള്‍ എത്രത്തോളം ഫലിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഉച്ചയ്ക്കു ശേഷം ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നരയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. പദ്ധതിയില്‍ ഒപ്പിട്ടതിന്റെ സാഹചര്യം…
Read More » -
പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാൻ നിലം ഒരുക്കി കൊടുത്ത് സിപിഎം, ഉൾപുളകം കൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ
രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും എതിർക്കുമ്പോൾ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും, സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരേ ഒരു കൂട്ടരേയുള്ളൂ അത് ബിജെപിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും പറഞ്ഞ് കേരളാ പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾക്ക് അവസരം ഒരുക്കി കൊടുത്തത് കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറാണ്. സിപിഐയുടെ വിമർശനത്തെ ‘സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല’ എന്ന പരാമർശത്തിലൂടെ സുരേന്ദ്രൻ അപമാനിക്കുമ്പോഴും സിപിഎം മൗനത്തിൽ തന്നെ തുടരുകയാണ്. പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാനായി നിലം ഒരുക്കി കൊടുത്തിരിക്കുകയാണ് സിപിഎം എന്നത് പറയാതെ വയ്യ. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ…
Read More »