Breaking NewsKeralaLead NewsMovie

സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം: മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടനും നടിയും ; മഞ്ഞുമ്മല്‍ ബോയ്‌സ്് പുരസ്‌ക്കാരം വാരിക്കൂട്ടി ; അസിഫ് അലിക്കും ടൊവീനോയ്ക്കും പ്രത്യേക പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഭ്രമയുഗം സിനിമയ്ക്കായിരുന്നു മമ്മൂട്ടിയ്ക്ക് പുരസ്‌ക്കാരം കിട്ടിയത്. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലാണ് പുരസ്‌ക്കാരം വന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ലെവല്‍ക്രോസ്, കിഷ്‌കിന്ദാകാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയും എആര്‍എമ്മിലെ പ്രകടനത്തിന് ടൊവീനോയും പ്രത്യേകജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയ്‌സ് പുരസ്‌ക്കാരം വാരിക്കൂട്ടി. മികച്ച സിനിമ, മികച്ച സംവിധായകന്‍, കലാസംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങളാണ് വാരിക്കൂട്ടിയത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന്‍ ഗാനരചയിതാവായി മാറി.

Signature-ad

മികച്ച സംഗീതസംവിധായകനുള്ള പുരസ്‌ക്കാരം സുഷീന്‍ ശ്യാം നേടി. വന്‍ വിജയം നേടിയ പ്രേമലുവാണ് ജനപ്രിയചിത്രം. ഗായകന്‍ എആര്‍എമ്മിലെ പാട്ടിന് ജയശങ്കര്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. നടി സേബാടോമിയാണ് മികച്ച ഗായിക. സൗബീന്‍ നിര്‍മ്മിച്ച മഞ്ഞുമ്മല്‍ബോയ്‌സ് സംവിധാനം ചെയ്ത ചിദംബരമാണ് മികച്ച സംവിധായകന്‍. ഫെമിനിച്ചി ഫാത്തിമയിലൂടെ ഫാസില്‍ മുഹമ്മദ് മികച്ച നവാഗത സംവിധായകനായി മാറി. മികച്ച കലാസംവിധായകനും മഞ്ഞുമ്മല്‍ ബോയ്‌സിലെ അജയ് ചാലിശ്ശേരിയായിരുന്നു. മമ്മൂട്ടി ഏഴാം തവണയാണ് മികച്ച നടനുളള പുരസ്‌ക്കാരം നേടുന്നത്.

മികച്ച സ്വഭാവ നടനായി സൗബീന്‍ഷാഹിറും, സിദ്ധാര്‍ത്ഥ് ഭരതനും പുരസ്‌ക്കാരം പങ്കുവെച്ചു. ഭ്രമയുഗത്തിലെ പ്രകടനമായിരുന്നു സിദ്ധാര്‍ത്ഥിലേക്ക് പുരസ്‌ക്കാരം എത്തിച്ചത്. നടന്ന സംഭവത്തിലെ പ്രകടനത്തിലൂടെ ലിജോമോള്‍ സ്വഭാവനടിയായി മാറി. പാരഡൈസ് എന്ന സിനിമ ജൂറി അവാര്‍ഡ് ചിത്രമായി മാറി. മികച്ച വിഷ്വല്‍ എഫക്ട് എ ആര്‍ എമ്മില്‍ ജിതിന്‍, അനിരുദ്ധ മുഖര്‍ജി നേടി.

സയനോരയാണ് മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് സിനിമയിലെ പ്രകടനമാണ് സയനോരയ്ക്ക് പുരസ്‌ക്കാരം നേടിക്കൊടുത്തതത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: