Kerala

    • കോട്ടയം മുന്‍ മുനിസിപ്പല്‍ ചെയര്‍മാനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

      കോട്ടയം: നഗരത്തില്‍ ഏഴുപേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ജെ. വര്‍ഗീസ് അടക്കമുള്ളവര്‍ക്ക് കടിയേറ്റിരുന്നു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു മണിവരെയുള്ള സമയത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേല്‍പ്പിച്ചത്. പിടികൂടി എബിസി സെന്ററിലേക്ക് മാറ്റിയ നായ പിന്നീട് ചത്തിരുന്നു.

      Read More »
    • ഹൂ കെയേഴ്‌സ്? ആദ്യം വീണത് ചാക്കോ; മന്ത്രിമാര്‍ മുതല്‍… കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച പീഡന വിവാദങ്ങള്‍

      കേരള രാഷ്ട്രീയത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സദാചാര, പീഡന ആരോപണങ്ങളില്‍ വിധേയരായ രാഷ്ട്രീയ നേതാക്കളുടെ എണ്ണം കുറവല്ല. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ നിരവധി ആരോപണങ്ങള്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കുറച്ചു നാളുകളായി കേരളത്തിലെ ഒരു യുവ എം എല്‍ എയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ വ്യക്തതയില്ലാതെ ഉയര്‍ന്നിരുന്നു. ആരും ഇക്കാര്യത്തില്‍ പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും സൂചനകളുടെ അടിസ്ഥാനത്തില്‍ ഹൂ കെയേഴ്‌സ് എന്ന മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനോട് പ്രതികരിച്ചു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞു, മാധ്യമ പ്രവര്‍ത്തകയായിരുന്ന നടി ഹൂ കെയേഴ്‌സ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് തന്നോട് യുവനേതാവ് സ്വീകരിച്ച മോശം സമീപനത്തെ കുറിച്ച് ആദ്യം സോഷ്യല്‍ മീഡിയയിലൂടെയും പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും വെളിപ്പെടുത്തി. അതിന് ശേഷം പ്രവാസി മലയാളിയും സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍മാങ്കൂട്ടത്തിന്റെ പേര് വെളിപ്പെടുത്തി മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണം ഉന്നയിച്ചു. കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആരോപണം ഉയര്‍ന്നത്,…

      Read More »
    • ‘ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ രാജി ആവശ്യപ്പെട്ടിട്ടല്ല, ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍’; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

      തിരുവനന്തപുരം: ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായും ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാര്‍മികതയുടെ പേരിലാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ജവത്തോട് കൂടി ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കും. അതില്‍ താനും പങ്കാളിയാകും. സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് താന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; കടുത്ത നടപടി എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്ത്

      തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാക്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതി വാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കാന്‍ഡ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതില്‍ സംഘടനയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരുടെ അടക്കം ഉള്‍പ്പെടുന്നതായാണ് വിവരം. ഇപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഹൈക്കമാന്‍ഡ് നടപടികള്‍ കടുപ്പിച്ചത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ്…

      Read More »
    • അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല, യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയണം; ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം

      തിരുവനന്തപുരം: യുവ നടിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചേക്കുമെന്ന് വിവരം. രാജി വയ്ക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങള്‍ വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെയാണ് രാഹുലിനോട് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കമാന്റിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്‌ക്കൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്. അഭിമുഖത്തിലായിരുന്നു യുവനടി യുവനേതാവില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ചര്‍ച്ച നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നായിരുന്നു ചര്‍ച്ചയിലെ…

      Read More »
    • ‘സ്വന്തം മകളാണ് പറയുന്നതെങ്കില്‍ പിതാവ് എന്ത് ചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്’; രാഹുലിനെതിരെ മുഖം നോക്കാതെ നടപടിയെന്ന് വി.ഡി സതീശന്‍

      തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരത്തില്‍ ഗൗരവമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്തുള്ള ഒരു നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരായാലും നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ താന്‍ തന്നെ മുന്‍കൈയെടുക്കും. ഇന്നലെയാണ് ആരോപണം ഉയര്‍ന്നത്. ഇതിന് മുന്‍പ് വരെ തനിക്കും പാര്‍ട്ടിക്കും രേഖാമൂലമുള്ള പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. മെസേജ് തെറ്റായി അയച്ചു എന്ന് ഒരു പെണ്‍കുട്ടി വന്നു പറഞ്ഞാല്‍ പിതാവ് എന്തു ചെയ്യും?. അത് താന്‍ ചെയ്തിട്ടുണ്ട്. വി.ഡി സതീശന്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ഗൗരവമായി പരിശോധിക്കും. നടപടി സ്വീകരിക്കും.…

      Read More »
    • വെളിപ്പെടുത്തലിന് പിന്നാലെ നിരവധി സ്ത്രീകള്‍ വിളിച്ചു, യുവനേതാവ് ക്രിമിനല്‍ ആണ് എന്ന് പറഞ്ഞു; സൈബര്‍ ആക്രമണങ്ങളില്‍ മപടിച്ച് പിന്നോട്ടില്ല, നിയമപടിക്കുമില്ല

      തിരുവനന്തപുരം: യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവനടി റിനി ആന്‍ ജോര്‍ജ്. ഈ ക്രിമിനലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം ഇന്നലെ രാത്രി മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും നടി പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ താന്‍ പേടിക്കില്ല. കൂടുതല്‍ ആക്രമിച്ചാല്‍ അയാള്‍ക്ക് തന്നെയാണ് ദോഷമെന്നും നടി മുന്നറിയിപ്പ് നല്‍കി. നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ച് യുവനേതാവ് ക്രിമിനലാണെന്നും പറഞ്ഞു. ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും യുവനടി ആരോപിച്ചു. വിഷയത്തില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറഞ്ഞു. ‘എനിക്ക് വ്യക്തിപരമായി ഇതൊരു വിഷയമല്ല. ഇപ്പോള്‍ ഞാന്‍ നിയമ നടപടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. അറിയില്ല എന്താണ് എന്നുള്ളത്. ഇതൊരു പേഴ്സണ്‍ വിഷയമല്ല. സോഷ്യല്‍മീഡിയയിലൊക്കെ പറയുന്നത് ആ രീതിയിലാണ്. എന്റെ വ്യക്തിപരമായ കാര്യം ഞാന്‍…

      Read More »
    • വനിതാ കോൺഗ്രസ്  നേതാക്കൾക്കു നേരെയും അതിക്രമം, പരാതി പ്രവാഹം: രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കും

         പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ലൈംഗിക വിളയാട്ടങ്ങൾക്കു തിരിച്ചടി. സമൂഹമാധ്യമങ്ങളിലെ  വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച് ധാരണയിലെത്തി.   ഇതിൽ അന്തിമ തീരുമാനം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് സ്വീകരിക്കേണ്ടത്. യുവ നടിയും അവതാരകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ആരോപണം നേരിടുന്ന വ്യക്തിയുടെ ഭാഗത്തു നിന്ന് വൻ തോതിൽ സൈബർ ആക്രമണം നേരിടുന്നു എന്നും അതു  കാരണം താൻ പിന്മാറില്ലെന്നും റിനി പറയുന്നു. “പല പെൺകുട്ടികളും വിളിച്ച് ഇതേ പ്രശ്നങ്ങൾ പറയുന്നു. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും പലരും  പറയുന്നു. തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. ”  റിനി ആൻ ജോർജ് വെളിപ്പെടുത്തി. രാഹുലിൽ മോശം…

      Read More »
    • തുക പിന്‍വലിക്കാനാവില്ല: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണം, ഇല്ലെങ്കില്‍ ബാങ്കിങ് സേവനം തടസപ്പെടും; മുന്നറിയിപ്പുമായി എസ്എല്‍ബിസി

      തിരുവനന്തപുരം: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി). 57 ലക്ഷം അക്കൗണ്ടുകള്‍ കെവൈസി കാലാവധി കഴിഞ്ഞവയായി കേരളത്തിലുള്ളതായാണ് കണക്ക്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരും ഇത്. കെവൈസി പുതുക്കാത്തവരുടെ ബാങ്കിങ് സേവനങ്ങള്‍ മുടങ്ങിയിട്ടുണ്ടാവുമെന്ന് എസ്എല്‍ബിസി കണ്‍വീനര്‍ കെ.എസ് പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2014-15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നില്‍. 57 ലക്ഷം അക്കൗണ്ടുകളില്‍ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാവില്ല. ചെക്കുകള്‍ മടങ്ങുന്നതിനും ഇത് ഇടയാകുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി. ബാങ്കില്‍ എത്തി ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കേണ്ടത്. അക്കൗണ്ട് ഉടമകളെ ബോധവല്‍കരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബാങ്ക്…

      Read More »
    • ഇസ്രയേലില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി ഹോംനഴ്‌സിന് ദാരുണാന്ത്യം; ഒരു വീട്ടില്‍ നിന്നും രോഗിയുമായി പോയ കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു

      പാലാ: ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്‌സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമില്‍ മരിച്ചത്. 2 വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന രൂപ 8 മാസം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്. ഇസ്രയേലിലെ ഒരു വീട്ടില്‍ നിന്നും രോഗിയുമായി പോയ കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളാണു കാര്‍ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന രൂപയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ചക്കാമ്പുഴ മഞ്ഞപ്പിള്ളില്‍ രാമന്‍-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് രാജേഷ് കെട്ടിടനിര്‍മാണത്തൊഴിലാളിയാണ്. മക്കള്‍: പാര്‍വതി (ജര്‍മനി), ധനുഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി).

      Read More »
    Back to top button
    error: