Breaking NewsKeralaLife Style

ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

പാലക്കാട്: കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് മൂകനും ബധിരനും കൂലിപ്പണിക്കാരനുമായ വ്യക്തിക്ക്. അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിക്കാണ് തുക അടിച്ചത്.

മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നിരുന്നു. ഇതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ നാല് ടിക്കറ്റുകളില്‍ എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. പതിവായി ലോട്ടറിയെടുക്കുമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Signature-ad

ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്. ഇതിനിടെ യാ ണ് സമ്മാനവിവരം അറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍ പ്പിച്ചു.

Back to top button
error: