Kerala

    • സുരേഷ്‌ഗോപി സ്വന്തമായി പരിപാടികള്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു ; കേന്ദ്രമന്ത്രിയുടെ നീക്കത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; പ്രശ്‌ന പരിഹാരത്തിന് അദ്ധ്യക്ഷന്‍ എത്തും

      തിരുവനന്തപുരം: എയിംസ് വലിയ ചര്‍ച്ചയായി മാറിയതോടെ സുരേഷ്‌ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. ആലപ്പുഴയില്‍ തന്നെ എയിംസ് വേണമെന്ന് സുരേഷ്‌ഗോപി കടുംപിടുത്തം നടത്തുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി ആരോഗ്യമന്ത്രി ജെപി നദ്ദ ഉടന്‍ കേരളത്തിലെത്തും. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് നിലപാട് സുരേഷ്‌ഗോപി നടത്തിയത്. പല കാര്യങ്ങളിലും സുരേഷ്‌ഗോപി തനിയെ തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കലുങ്ക് ചര്‍ച്ച നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അതിനിടയിലാണ് താരം എയിംസ് ആലപ്പുഴയില്‍ വേണമെന്നും പറഞ്ഞിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് തൃശൂരോ പാറശ്ശാലയിലോ എയിംസ് കൊണ്ടുവരണമെന്നാണ് താല്‍പ്പര്യം. ആലപ്പുഴയില്‍ തന്നെ വേണമെന്നത് സുരേഷ് ഗോപിയുടെ മാത്രം അഭിപ്രായ പ്രകടനമാണെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്ക…

      Read More »
    • ‘റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള വാക്കുണ്ടോ?’ ഷാജഹാന്റെ അറസ്റ്റില്‍ ചോദ്യങ്ങളുമായി കോടതി; വ്യവസ്ഥകളോടെ ജാമ്യം; പോലീസിന് തിരിച്ചടി

      തിരുവനന്തപുരം:  സി.പി.എം. നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് കാട്ടി തരാമോ എന്ന് കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപിഎം നേതാവിനോടുള്ള ചോദ്യങ്ങളല്ലേ ഉള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സമാനകുറ്റകൃത്യം ആവര്‍ത്തികരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുളള വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിലുമാണ് അനുവദിച്ച് നല്‍കിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഷാജഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത കോടതി, അറസ്റ്റിന് ചെങ്ങമനാട് സി.ഐക്ക് അധികാരം നല്‍കിയത് ആരാണെന്നും ആരാഞ്ഞു. കേസിന് ആസ്പദമായ വീഡിയോയില്‍ സിപി എം നേതാവിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, ഷാജഹാന്‍…

      Read More »
    • പിടിച്ചെടുത്ത ലാന്‍ഡ്റോവര്‍ തിരികെ നല്‍കണം; വാഹനം വാങ്ങിയത് നിയമവിധേയമായി; കസ്റ്റംസ് നടപടി ചോദ്യം ചെയയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സംശയം

      കൊച്ചി: ഓപ്പറേഷന്‍ ‘നുംഖോറി’ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും, നിയമപരമായി കൈവശം വെക്കുന്ന വാഹനം തിരികെ ലഭിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ‘ഓപ്പറേഷന്‍ നുംഖോറി’ന്റെ അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരെണ്ണം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും സ്വകാര്യ സ്ഥാപനങ്ങളിലും കസ്റ്റംസ് പരിശോധന നടന്നിരുന്നു. ദുല്‍ഖറിന്റെ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷനില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കസ്റ്റംസ് സംശയിക്കുന്നു. ദുല്‍ഖറിന്റെ കൈവശമുള്ള 28 വര്‍ഷം പഴക്കമുള്ള ഒരു വാഹനമാണ് പ്രധാനമായും അന്വേഷണത്തിലുള്ളത്. ഈ വാഹനം മറ്റൊരാളുടെ…

      Read More »
    • ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ ? നടന്‍ അമിത് ചക്കാലക്കലിന്റെ വടക്കുകിഴക്കന്‍ യാത്രകളും സംശയത്തിന്റെ നിഴലില്‍

      കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലയ്ക്കല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളിലും അന്വേഷണം. ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ ഇടനിലക്കാരനായി നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന വ്യക്തത വരുത്തുകയാണ് ലക്ഷ്യം. നടന്റെ വിദേശയാത്രകളും സാമ്പത്തീക ഇടപാടുകളിലും അന്വേഷണം തുടരാനാണ് തീരുമാനം. അമിത് പലതവണയായി വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അമിത് ചക്കാലക്കലിനു ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഈ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഘങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ കഴിഞ്ഞവര്‍ഷം കസ്റ്റംസ് പിടികൂടിയിരുന്നു. പിന്നാലെ അമിത്തിന്റെ ഗാരേജിലടക്കം പരിശോധന നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ ഗാരേജില്‍ നിന്നും നേരത്തേ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും ബാക്കിയുള്ളവ തന്റെ ഗാരേജില്‍…

      Read More »
    • മതേതര നിലപാടിന് എന്തും സഹിക്കും ; ഐഎന്‍എല്ലിനെ കക്ഷത്ത് വെച്ചുകൊണ്ട് യുഡിഎഫിനെ മതേതരത്വം പഠിപ്പിക്കുന്നു ; എംവി ഗോവിന്ദന്‍ അതിന് വേറെ ആളെ നോക്കണമെന്ന് വി.ഡി. സതീശന്‍

      കണ്ണൂര്‍: തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ കക്ഷത്ത് വെച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തു വന്നാലും വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും മതേതര നിലപാടിനെ നിലനിര്‍ത്തുമെന്നും അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്നും പറഞ്ഞു. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. എംവി ഗോവിന്ദനില്‍ നിന്നും മതേതരത്വം പഠിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടു ടേമില്‍ ഭരണം നടത്തിയിട്ടും ഒമ്പത് വര്‍ഷവും ഇല്ലാതിരുന്ന ഈ അയ്യപ്പഭക്തി എവിടെ നിന്നുമാണ് പൊട്ടി വന്നതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍. സര്‍ക്കാരിനോട് തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ? നാമജപ ഘോഷയാത്രയ്ക്കെതിരേയുള്ള കേസ് പിന്‍വലിക്കുമോ? യോഗി…

      Read More »
    • പരാതി നല്‍കുന്നത് ഷാഫി വീഴണമെന്ന് ആഗ്രഹിക്കുന്നവര്‍, അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രത്യാഘാതം അനുഭവിക്കും: ഇ.എന്‍ സുരേഷ് ബാബു

      പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താത്പര്യമില്ല. നേതാക്കളുടെ പെട്ടിയും തൂക്കി അവര്‍ പറയുന്നതും കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങള്‍. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങള്‍ പറയണമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. സതീശന്റെ പാര്‍ട്ടിയല്ലല്ലോ സിപിഎം. സതീശന്‍ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങള്‍ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുല്‍ കയറി. അപ്പോള്‍ സതീശന്‍ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ സതീശന്‍ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു…

      Read More »
    • ‘ഐഎൻഎല്ലിനെ എടുത്തു കക്ഷത്ത് വച്ചിട്ടാണ് എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്, വേറെ പണി നോക്കിയാൽ മതി!! എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം, യുഡിഎഫിന് ഒറ്റത്തീരുമാനമേയുള്ളു’- വിഡി സതീശൻ

      തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തിൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഞങ്ങളുടേത് രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങൾ സർക്കാരിനോട് 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ സർക്കാർ തയ്യാറാകുമോ എന്നതായിരുന്നു ആദ്യ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഭരണത്തിന്റെ 10ാം വർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതായിരുന്നു അടുത്തതെന്നും സതീശൻ. സിപിഎം എന്ന കപട ഭക്തി പരിവേഷക്കരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം ലീഗ് യുഡിഎഫിനെ നയിക്കുന്നുവെന്ന പ്രസ്താവനയെ സതീശൻ പരിഹസിച്ച് തള്ളി. സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നുവെന്ന് സതീശൻ ചോദിച്ചു. എൽഡിഎഫിലേക്ക് വരാനായി ലീഗ് മതേതര പാർട്ടി ആണെന്ന് എത്ര തവണ സിപിഎം പറഞ്ഞു. ലീഗിന്റെ…

      Read More »
    • പെപ്പർ അവാർഡ്‌സ് 2025: എൻട്രികൾ ക്ഷണിച്ചു, അവസാന തിയതി ഒക്ടോബർ 30!! 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട്

      കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ വർഷത്തെ അവാർഡ്സ് ദക്ഷിണേന്ത്യൻ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ അവസരമാണ്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. വിപണന വാർത്താ പ്ലാറ്റ്ഫോമായ ‘മാനിഫെസ്റ്റ്’ (Manifest) ന്റെ പങ്കാളിത്തമാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ‘മാനിഫെസ്റ്റുമായുള്ള സഹകരണം, ദക്ഷിണേന്ത്യൻ സർഗ്ഗ സൃഷ്ടികളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ഈ വർഷം ദേശീയ അവാർഡുകൾക്ക് സമാനമായി പുതിയ കാറ്റഗറികൾ ചേർത്തിട്ടുണ്ട്. കൂടാതെ, ‘ഏജൻസി ഓഫ് ദി ഇയർ’, ‘അഡ്വർടൈസർ ഓഫ് ദി ഇയർ’ അവാർഡുകൾക്കൊപ്പം മികച്ച സൃഷ്ടികൾക്ക് പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ…

      Read More »
    • നാളെയാണ്.. നാളെ; ഒന്നാം സമ്മാനം 25 കോടി, തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ; ഒരുകോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം

      തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും ലഭിക്കും. 5000 രൂപ മുതല്‍ 500 രൂപ വരെ സമ്മാനങ്ങളുണ്ട്. ഈ വര്‍ഷം തിരുവോണം ബംബറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്. നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാവുന്നതാണ്.…

      Read More »
    • വിഴിഞ്ഞത്തുനിന്നു കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍! തിരികെയെത്തിക്കാന്‍ പൊലീസ്

      തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.  

      Read More »
    Back to top button
    error: