Kerala

    • വിഴിഞ്ഞത്തുനിന്നു കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍! തിരികെയെത്തിക്കാന്‍ പൊലീസ്

      തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.  

      Read More »
    • സര്‍ക്കാരുമായി ‘പോട്ടി’, യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി; നിധിന്‍ അഗര്‍വാളിന് ചുമതല; ‘മെസേജ്’ ഫെയിം എ.ഐ.ജിക്കും സ്ഥാനചലനം

      തിരുവനന്തപുരം: സര്‍ക്കാരിന് അനഭിമതനായ ഡിജിപി യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേയാണ് അഗ്‌നിരക്ഷാസേനയില്‍നിന്നു മാറ്റിയത്. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ നിമയനം. നിലവിലെ റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിനെ അഗ്‌നിരക്ഷാവിഭാഗം ഡയറക്ടര്‍ ജനറലുമാക്കി. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങളയച്ചുവെന്നതിന് പോലീസ് ഇന്റേണല്‍ കമ്മിറ്റിയുടെ അന്വേഷണം നേരിടുന്ന എസ്പി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാന വിഭാഗത്തിലെ എഐജി സ്ഥാനത്തുനിന്നു മാറ്റി. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പിയായിട്ടാണ് വിനോദ് കുമാറിന്റെ നിയമനം. ആ സ്ഥാനത്തുണ്ടായിരുന്ന എസ്.സുജിത് ദാസിനെ എഐജി പ്രൊക്യുര്‍മെന്റിന്റെ ഒഴിവിലേക്കു നിയമിച്ചു. എക്‌സൈസ് ഭരണവിഭാഗം അഡീഷണല്‍ കമ്മിഷണറായിരുന്ന കെ.എസ്.ഗോപകുമാറാണ് ക്രമസമാധാനവിഭാഗത്തിലെ പുതിയ എഐജി. വിജിലന്‍സ് എസ്‌ഐയു ഒന്ന് എസ്പി കെ.എല്‍.ജോണ്‍കുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയാക്കി. തിരുവനനന്തപുരം ഡിസിപി-2 നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു.      

      Read More »
    • എയിംസ് തലവേദനയാകുന്നു; സംസ്ഥാന അധ്യക്ഷനും ഏക എം.പിയും രണ്ടു വഴിക്ക്; അഭിപ്രായഭിന്നത പരിഹരിക്കാന്‍ ബിജെപി; നദ്ദ നേതാക്കളുമായി ചര്‍ച്ച നടത്തും; ആലപ്പുഴ അല്ലെങ്കില്‍ തൃശൂര്‍ എന്നതിലുറച്ച് സുരേഷ് ഗോപി

      തിരുവനന്തപുരം: എയിംസിനെ ചൊല്ലിയുള്ള ബിജെപി നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ശ്രമം. നാളെ കേരളത്തിലെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എയിംസ് ആലപ്പുഴയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ അല്ലെങ്കില്‍ തന്റെ മണ്ഡലമായ തൃശ്ശൂര്‍ എന്നതാണ് സുരേഷ് ഗോപി എയിംസ് വരണമെന്ന് നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍. ഇക്കാര്യം അദ്ദേഹം പലകുറി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനിടെ സുരേഷ് ഗോപി ഇന്ന് വീണ്ടും തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എയിംസില്‍ തനിക്ക് ഒറ്റ നിലപാടെ ഉള്ളൂവെന്നും പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 2016 ല്‍ പറഞ്ഞ അതേ നിലപാടാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ…

      Read More »
    • ‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്; അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’… താമസിച്ചെത്തിയ മഴ അവധി; തലസ്ഥാനത്ത് കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം, പേജില്‍ ‘ട്രോള്‍ മഴ’

      തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ രക്ഷിതാക്കള്‍ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം…

      Read More »
    • സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം ; കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും; പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്

      ന്യൂഡല്‍ഹി: പ്രായപരിധി പരിഗണിക്കാതെ സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. കേരളത്തില്‍ നിന്നും കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെട്ടത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ബിനോയ് വിശ്വം സ്വയം ഒഴിഞ്ഞു. സെന്‍ട്രല്‍ ക്വാട്ടയിലാണ് കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും. ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പിപി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, ചിറ്റയം ഗോപകുമാര്‍, ടി ജെ ആഞ്ചലോസ്, പി വസന്തം,…

      Read More »
    • ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യും ; അവര്‍ തന്നെ ശബരിമല ഭക്തരായി നടിക്കുകയും ചെയ്യും ; സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

      കോഴിക്കോട്: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റുകളുടെ ഭക്തി വലിയ ചര്‍ച്ചയായി മാറിയിരിക്കെ പരോക്ഷ വിമര്‍ശനം നടത്തി ഗവര്‍ണര്‍. ചിലര്‍ അയ്യഭക്തരായി നടിക്കുകയാണെന്നും ശരിയായ ഭക്തി മനസ്സില്‍ ഉണ്ടെങ്കില്‍ തുറന്നുപറയാന്‍ എന്തിന് മടി കാട്ടുന്നെന്നും ഗവര്‍ണര്‍ ചോദിച്ചു. കോഴിക്കോട് നവരാത്രി സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ തന്നെ ശബരിമല ഭക്തരായി നടിക്കുകയാണ്. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ച ഗവര്‍ണര്‍ എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമാണെന്നും പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഭക്തിയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായിട്ടും ശബരിമലയെ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുകയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനം. സ്ത്രീകളെ വേഷം കെട്ടിച്ച് ശബരിമലയില്‍ കയറ്റിയ സര്‍ക്കാര്‍ നട അടയ്ക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തതിന് തന്ത്രിയെ അനാവശ്യം പറയുകയും ചെയ്തവരാണെന്ന്…

      Read More »
    • സാധാരണ പൊട്ടിക്കുന്നത് പോലെ പൊട്ടിച്ചെന്നേയുള്ളൂ ; സുരേഷ്‌ഗോപിയുടെ പതിവ് ഉടായിപ്പ് പരിപാടിയെന്ന് സിപിഎം നേതാവ് ; എയിംസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം

      ആലപ്പുഴ: എയിംസ് വിവാദത്തില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോള്‍ സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചതാണെന്നും കേന്ദ്രത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സുരേഷ് ഗോപിയുടെ ഉടായിപ്പ് പണിയാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അത്തരമൊരു തീരുമാനം ഉണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് കേന്ദ്രം ആദ്യം അറിയിക്കുക. എന്നാല്‍ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തില്‍ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. എയിംസ് കേരളത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ 10 വര്‍ഷമായി കേന്ദ്രം തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ സുരേഷ്‌ഗോപി പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും പറഞ്ഞു. കേരളത്തില്‍ എവിടെ എയിംസ് വന്നാലും സ്വാഗതാര്‍ഹമാണ്. എവിടെ വേണമെങ്കിലും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ആലപ്പുഴയിലോ തൃശൂരോ എവിടെ വന്നാലും ഏറ്റെടുക്കുമെന്നും പറഞ്ഞു. നേരത്തെ കോഴിക്കോട് സ്ഥലം ഏറ്റെടുത്തു. നേരത്തേ എയിംസ് ആലപ്പുഴയില്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെങ്കില്‍ തമിഴ്‌നാടിന്…

      Read More »
    • അരുന്ധതി റോയിയുടെ പുകവലി ചിത്രമുള്ള കവര്‍പേജ് ; പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ എടുത്തു പൊരിഞ്ഞ് ഹൈക്കോടതി

      കൊച്ചി: പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ എടുത്തു പൊരിച്ച് ഹൈക്കോടതി. അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജ് ചോദ്യം ചെയ്തുളള ഹര്‍ജിയിലായിരുന്നു രൂക്ഷ വിമര്‍ശനം. ഇത് എന്തുതരം പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പൊതുതാല്‍പര്യ ഹര്‍ജിക്ക് പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അരുന്ധതി റോയ് പുകവലിക്കുന്നതുമായി ബന്ധപ്പെട്ട കവര്‍പേജിലാണ് വിവാദം. അരുന്ധതി റോയിയുടെ പുസ്തകത്തിലെ കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമവിരുദ്ധം ആണെന്ന് കാട്ടി അഭിഭാഷകനായ എ രാജസിംഹ നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്. ഹര്‍ജിയില്‍ നേരത്തെ കോടതി അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിനോടും വിശദീകരണം തേടിയിരുന്നു.എന്തിനാണ് ഈ ഹര്‍ജിയെന്നായിരുന്നു ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്. മുന്നറിയിപ്പ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു വെന്ന കാര്യം ഹര്‍ജിയില്‍…

      Read More »
    • ഇരട്ട ചക്രവാതച്ചുഴി: കാലവര്‍ഷം സജീവം, അഞ്ചുദിവസം ‘മഴയോടുമഴ’; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

      തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമായി. ഇതിന് പുറമേ പസഫിക് ചുഴലിക്കാറ്റുകളും മഴയെ സ്വാധീനിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട്: 25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം 26/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ 27/09/2025: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍…

      Read More »
    • പാര്‍ട്ടി വരുത്തി വച്ച കടം പാര്‍ട്ടി തന്നെ തീര്‍ത്തു; കോണ്‍ഗ്രസ് വാക്കുപാലിച്ചു; അപ്പച്ചന്റെ രാജി കര്‍മഫലമെന്ന് വിജയന്റെ കുടുംബം

      കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കോണ്‍ഗ്രസ് കൈമാറി. വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അര്‍ബന്‍ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷം രൂപ ഇന്നലെ അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നാണ് ആധാരം അധികൃതര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയത്. എഗ്രിമെന്റ് പ്രകാരമുള്ള വാക്ക് കോണ്‍ഗ്രസ് പാലിച്ചെന്ന് മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് മുന്‍പായി ബാധ്യത അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേര്‍ത്തുപിടിച്ചപ്പോഴും അതിന് കൂടെ നിന്നവരാണ് തങ്ങളെന്ന് മകള്‍ പത്മജ പറഞ്ഞു. അന്‍പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്. എന്നിട്ടും അവര്‍ വീട്ടില്‍ വന്നപ്പോള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. നിരന്തരമായി അവഗണനയും ആക്ഷേപവുമാണ് തങ്ങള്‍ക്ക് കിട്ടിയിരുന്നത്. കാല്‍…

      Read More »
    Back to top button
    error: