Kerala

    • രാഹുലിനെ നേരത്തെ തന്നെ സസ്‌പെന്റു ചെയ്തതല്ലേയെന്ന് സണ്ണി ജോസഫ്; കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പമെന്ന് കെ.മുരളീധരന്‍

      തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്ററു ചെയ്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെതിരെ പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചര്‍ച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനനുസരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നല്‍കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്ന് മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത…

      Read More »
    • ഈ വര്‍ഷം ഇന്നുവരെ റോഡപകടങ്ങളില്‍ മരിച്ചത് 800ലധികം പേര്‍; സീബ്ര ലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി പിഴ ഈടാക്കും; മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികളിലേക്ക് ; കാല്‍നടയാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാനാകില്ലെന്ന് ഹൈക്കോടതി

      തിരുവനന്തപുരം: ഈ വര്‍ഷം ഇന്നുവരെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് എണ്ണൂറിലേറെ പേരെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. കേരളത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളിലേക്ക മോട്ടോര്‍ വാഹനവകുപ്പ് കടക്കുകയാണ്. ഇനിമുതല്‍ സീബ്രലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ആ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും രണ്ടായിരം രൂപ പിഴയീടാക്കാനും തീരുമാനിച്ചു. സീബ്ര ലൈനില്‍ വാഹനം പാര്‍ക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം റോഡില്‍ മരിച്ച കാല്‍നടയാത്രക്കാരില്‍ 50ശതമാനം പേരും മുതിര്‍ന്ന പൗരന്മാരാണെന്നും ഗതാഗതവകുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇവരില്‍ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കര്‍ശനമാക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു. സീബ്ര ക്രോസ്സിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റര്‍ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. സീബ്ര ക്രോസിങ്ങില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത…

      Read More »
    • കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്; അതിജീവിതയ്ക്ക് മന്ത്രിയുടെ ഫുള്‍ സപ്പോര്‍ട്ട്

        തിരുവനന്തപുരം: ഹു കെയേഴ്്‌സ് എന്നല്ല വി കെയര്‍ എന്ന് പറഞ്ഞ് അതിജീവിതയ്ക്ക് മുന്നേതന്നെ ധൈര്യം നല്‍കിയ മന്ത്രി വീണ ജോര്‍ജ് അതിജീവിത പരാതി കൊടുത്തതിനു തൊട്ടുപിന്നാലെ എഫ്ബിയില്‍ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും കൊടുത്തുകൊണ്ടുള്ള കുറിപ്പിട്ടു. കേരളം നിനക്കൊപ്പമുണ്ടെന്നും പ്രിയപ്പെട്ട സഹോദരി തളരരുതെന്നുമായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റ്. പീഡന പരാതിയില്‍ ഇരയ്‌ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാല്‍ നല്‍കുമെന്ന് വീണ ജോര്‍ജ് മുന്‍പും പറഞ്ഞിരുന്നു.

      Read More »
    • രാഹുലിന് പിന്തുണയുമായി അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ള കള്ളക്കേസുകള്‍ പലതുമുണ്ടാകുമെന്ന് അടൂര്‍ പ്രകാശിന്റെ ന്യായീകരണം; എനിക്കെതിരെയും വന്നിട്ടില്ലേയെന്നും അടൂര്‍ പ്രകാശിന്റെ ചോദ്യം

        തിരുവനന്തപുരം : ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്ഥിരം കള്ളക്കേസുകളല്ലേ – രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് അതിജീവിത പരാതി കൊടുത്തതിനെക്കുറിച്ച് അടൂര്‍ പ്രകാശ് എംഎല്‍എയുടെ പ്രതികരണം അതായിരുന്നു. തനിക്കെതിരെയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടയെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോള്‍ പരാതി വരാന്‍ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

      Read More »
    • ഒരാഴ്ച മുമ്പ് മോദിജിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ അംഗത്വമെടുത്തു ; ഷാളിട്ട് സ്വാഗതം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ് ; എന്നാല്‍ പിറ്റേ ആഴ്ച മലക്കം മറിഞ്ഞു, മാപ്പുപറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

      പത്തനംതിട്ട: മോദിജിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായി ബിജെപിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് നാടകീയത സൃഷ്ടിച്ച് കടന്നുപോയ കോണ്‍ഗ്രസ് നേതാവ് പിറ്റേ ആഴ്ച നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഖില്‍ ഓമനക്കുട്ടനാണ് രാഷ്ട്രീയ മലക്കംമറിച്ചില്‍ നടത്തിയത്. ചതിപ്രയോഗത്തിലൂടെ തന്നെ ബിജെപിക്കാരനാക്കി എന്നും താന്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു. ചിലര്‍ ബിജെപിയുടെ ഷാള്‍ തന്റെ കഴുത്തില്‍ ഇട്ടശേഷം ഫോട്ടോ എടുത്തതാണെന്നും തമാശയായി മാത്രമേ താന്‍ ഇതിനെ അന്ന് കണ്ടുള്ളു എന്നുമാണ് അഖിലിന്റെ ഇപ്പോഴത്തെ നിലപാട്. നേരത്തേ പന്തളം കുന്നന്താനത്ത് വെച്ച് നടന്ന ബിജെപി യോഗത്തില്‍ അഖിലിനെ ബിജെപിക്കാര്‍ സ്വാഗതം ചെയ്യുന്നതും അഖില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുന്നതായി പ്രഖ്യാപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഇയാള്‍ അന്ന് പറഞ്ഞിരുന്ന ന്യായീകരണം. കഴിഞ്ഞ 19 ാം തീയതിയായിരുന്നു പന്തളത്ത്…

      Read More »
    • അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് സിപിഎമ്മുകാരോ ബിജെപിക്കാരോ അല്ല; അത് പറയാന്‍ മുരളി ഒരാളേയുണ്ടായുള്ളു; പരാതി നല്‍കാതെ ശബ്ദരേഖ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയതും മുരളി; പാര്‍ട്ടിക്ക് രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിലും പരാതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയതും കരുണാകരപുത്രന്‍

      തൃശൂര്‍: ലൈംഗീക പീഡന ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നപ്പോള്‍ അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞതും ആവശ്യപ്പെട്ടതും സിപിഎമ്മോ ബിജെപിയോ ആയിരുന്നില്ല. എ്ല്ലാവരും രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിജീവിത പരാതികൊടുക്കട്ടെയെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യനായിരുന്ന കോണ്‍ഗ്രസിലെ ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുരളി രാഹുല്‍ വിഷയത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നത് അതിജീവിത പരാതി കൊടുക്കട്ടെയെന്നു മാത്രമാണ്. പരാതിയില്ലാതെ ശബ്ദരേഖ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്ന് മുരളി ഏറെക്കുറെ വ്യക്തമായി പറയുകയും ചെയ്തിരുന്നു. യുവതി പരാതി നല്‍കിയാല്‍ മാത്രമേ സര്‍ക്കാരിനും പോലീസിനും രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാനാകൂവെന്നും മുരളി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ സര്‍ക്കാരോ പോലീസോ നടപടിക്കിറങ്ങിയാലേ കോണ്‍ഗ്രസിനും നടപടികളിലേക്ക് കടക്കാനാകൂവെന്നും മുരളി ചൂണ്ടിക്കാട്ടിയിരുന്നു. എന്തിനാണ് മുരളി ഇത്തരത്തില്‍ പ്രസ്താവനയിറക്കിയതെന്ന് കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ എതിര്‍ചോദ്യമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളി കടുത്ത നിലപാടു തന്നെയാണ് കൈക്കൊണ്ടിരുന്നത്. ശബ്ദരേഖ വിവാദം ഇപ്പോള്‍ ആളിക്കത്തിയപ്പോള്‍ മുരളി കൃത്യമായി രാഹുലിനെതിരെ ഉറച്ചുനിന്നു. കെ.സുധാകരനടക്കമുള്ളവര്‍ രാഹുലിനെ…

      Read More »
    • നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി

      വടകര: നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി കൊടുത്ത സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് രാഹുലിന്റെ ഉറ്റ സുഹൃത്തായ ഷാഫി പറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ നിയമപരമായി നടക്കട്ടെ എന്നു മാത്രമായിരുന്നു ഷാഫിയുടെ മറുപടി.

      Read More »
    • പ്രായത്തേക്കാള്‍ പക്വത കാട്ടി 21 കാരി അജന്യ എസ് അജി, ഇടതുപക്ഷം കാത്തിരുന്നു സ്ഥാനാര്‍ത്ഥിയാക്കി ; ഒരുപക്ഷേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ : 21 വയസ് തികഞ്ഞത് നവംബര്‍ 6 ന്

      മലയിന്‍കീഴ്: സംഘാടകശേഷിയ്ക്കും സാമൂഹ്യബന്ധത്തിനും പുറമേ കഴിവും കാഴ്ചയും വരെ പ്രധാനമായി കരുതുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിരുന്നു നെട്ടോട്ടം. പലയിടത്തും യുവസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള പാര്‍ട്ടികളുടെ ശ്രമം എത്തിനിന്നത് യൗവ്വനാരംഭത്തില്‍ എത്തി നില്‍ക്കുന്നവരില്‍. ഇവരുടെ പട്ടികയില്‍ ഏറ്റവും ബേബിയായി കരുതുന്നത് മലയിന്‍കീഴ് പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ത്ഥി അജന്യ എസ് അജി. തച്ചോട്ടുകാവ് ഒന്നാം വാര്‍ഡില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അജന്യയ്ക്ക് 21 തികയാന്‍ കാത്തു നില്‍ക്കുകയായിരുന്നു ഇടതു മുന്നണി. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് 21 ാം പിറന്നാള്‍ ആഘോഷിച്ചത്. 2004 നവംബര്‍ 6 നായിരുന്നു അജന്യ എസ് അജിയുടെ ജനനം. മലയിന്‍കീഴ് മാധവ കവി സ്മാരക ഗവണ്‍മെന്റ് ആര്‍ട്സ്് ആന്റ് സയന്‍സ് കോജേിലെ ഗണിത വിദ്യാര്‍ത്ഥിനിയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബത്തില്‍ നിന്നും വരുന്ന അജന്യ എസ്എഫ്ഐ യിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ മികവാണ് അജന്യയ്ക്ക് സീറ്റ്…

      Read More »
    • ഉച്ചയ്ക്ക് യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടവും മുങ്ങി ; പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന നേതാവ് ഉച്ചയ്ക്ക് ശേഷം

      പാലക്കാട് : ഇരയായ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മുങ്ങി. ഇന്ന് ഉച്ചവരെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികളില്‍ ഉണ്ടായിരുന്ന രാഹുലിന്റെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഉച്ചവരെ ഉണ്ടായിരുന്ന എംഎല്‍എ അതിന് ശേഷമാണ് കാണാതായത്. ഉച്ചയോടെയാണ് സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തി യുവതി പരാതി നല്‍കിയത്. വൈകുന്നേരം പ്രചാരണത്തിന്റെ ഭാഗമായി എത്തുമെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ രാഹുല്‍ എ്ത്തിയിരുന്നില്ല. അതേസമയം യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങള്‍ക്കിടെ ഇന്നാണ് വാട്ട്‌സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന്…

      Read More »
    • കൈമലര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി തീരുമാനിക്കും ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല

      തിരവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കെപിസിസിക്ക് അന്നും ഇന്നും ഒരേ സ്റ്റാന്‍ഡ് ആണെന്നും യുവതി നല്‍കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പറഞ്ഞു. പുറത്താക്കിയ അന്നുമുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ആള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കണമെങ്കില്‍ തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് എടുക്കുമ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ്. പാര്‍ട്ടിയില്‍ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ലെന്നും സാഹചര്യം അനുസരിച്ച് പ്രതികരിക്കുമെന്നും പറഞ്ഞു. നേരത്തേ ഇരയായ യുവതി രാഹുല്‍മാങ്കൂട്ടത്തിലിനെതിരേ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുമായാണ് യുവതി എത്തിയത്. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം…

      Read More »
    Back to top button
    error: