Kerala
-
ഒരു വിജയ് സിനിമ ഇത്രയും വൈകുന്നത് ഇത് ആദ്യം : ജനനായകന് വീണ്ടും തിരിച്ചടി : റിലീസ് ഇനിയും വൈകും: ആരാധകർ കടുത്ത നിരാശയിൽ
ചെന്നൈ: ജനനായകന്റെ കോടതി കയറിയിറങ്ങൽ അവസാനിക്കുന്നില്ല. ദൈർഘ്യമേറിയ ഒരു സിനിമ പോലെ ജനനായകന്റെ കോടതിയും കേസും നീണ്ടുപോകുന്നു. ഒരു വിജയ് സിനിമ റിലീസിനായി ഇത്രയും നീളുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം. ചിത്രം ഇപ്പോൾ റിലീസാകും എന്ന പ്രതീക്ഷിച്ച കാത്തിരുന്ന ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് ജനനായകന്റെ റിലീസ് വീണ്ടും വൈകുമെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോടതിയിൽ നിന്ന് ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി. സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ…
Read More » -
ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട; സമയമാകുമ്പോള്‍ പാര്‍ട്ടി പറയും; മുന്നറിയിപ്പുമായി പിണറായി വിജയന്‍; ‘ചിലപ്പോള്‍ സ്ഥാനാര്‍ഥിയാകും, ചിലപ്പോള്‍ മാറേണ്ടിവരും’
തിരുവനന്തപുരം: ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും, ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടര്‍ഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നല്‍കി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്. കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങള്‍ തുടരും എന്ന മട്ടില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമര്‍ശം നടത്തിയിരുന്നു. ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമര്‍ശം, അതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.
Read More » -
കോൺഗ്രസ് കാത്തിരിക്കുന്നു: തരൂർ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ : കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ നോക്കിയിരിക്കുകയാണ് – ഇന്നത്തെ കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ ശശി തരൂർ എംപി പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ. തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് നിർണായക പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ തരൂർ വിട്ടുനിൽക്കുന്നത്. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നായർ രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. ഈ കത്തിലെ നിർദ്ദേശം തരൂർ അനുസരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ ശശി തരൂർ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ചയിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് ശശി തരൂർ തന്റെ പരിപാടികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദുബായിയിൽ നിന്ന് ഇന്ന് ഡൽഹിയിൽ തരൂർ തിരിച്ചെത്തും. അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ…
Read More » -
റീലോ ജയിലോ: ഷിംജിത ജയിലിന് പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പുറത്തിറങ്ങിയാൽ കൂടുതൽ ആത്മഹത്യകൾ ഇനിയും ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ
കോഴിക്കോട് : താൻ എടുത്ത ഒരു വീഡിയോ ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ ഇന്ന് കോടതി മുറിയിൽ എത്തുന്ന ഷിംജിതയ്ക്ക് റീലോ ജയിലോ കിട്ടുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും…
Read More » -
അമ്പാനെ ശ്രദ്ധിക്കണം നമ്മുടെ ഘടകകക്ഷികളാണ് : ജയിപ്പിക്കാൻ കൂടെ നിൽക്കണം : ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി
പത്തനംതിട്ട : അങ്ങനെ പാർട്ടി സ്ഥാനാർത്ഥികൾ മാത്രം ജയിച്ചാൽ തുടർഭരണം കിട്ടില്ല എന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, വീണ്ടുമൊരു ഭരണത്തുടർച്ച കിട്ടണമെങ്കിൽ കൂടെ നിൽക്കുന്നവരും വിജയിക്കണം. എൽഡിഎഫിലെ വല്യേട്ടൻ എന്ന് സിപിഎമ്മിനെ പറയാറുണ്ടെങ്കിലും വല്യേട്ടൻ കൂടപ്പിറപ്പുകളെ കൂടി ശ്രദ്ധയോടെ നോക്കുന്ന കാര്യഗൗരവമുള്ള വല്യേട്ടനാണ്. അതുകൊണ്ടാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കാരോട് ഘടകകക്ഷികളുടെ കാര്യം കൂടി ഗൗരവത്തോടും ശ്രദ്ധയോടും കാണണമെന്ന് വല്യേട്ടൻ കൽപ്പിച്ചിരിക്കുന്നത്. പലപ്പോഴും ഘടകകക്ഷികളുടെ പരാതികളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും പ്രധാന കക്ഷിക്കാർ ശ്രദ്ധിച്ചില്ല എന്നത്. എന്നാൽ ഇത്തവണ സിപിഎം എല്ലാ ഘടകകക്ഷികളെയും തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ട് ഒരേതരത്തിലുള്ള പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്. ഏതു വിധേനയും തുടർഭരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണത്തിൽ തുടങ്ങി സർവ്വ മേഖലകളിലും യോജിപ്പോടെ ഒരേപോലെ എല്ലാവരെയും കൊണ്ടുപോകാനാണ് പാർട്ടി തീരുമാനം. ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഭാഗമാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…
Read More » -
സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്; പവന് കൂടിയത് 1800 രൂപ; രാജ്യാന്തര വിപണിയിലും കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയതും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമായത്. ഇന്നത്തെ വിപണി വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലി സാധാരണയായി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ്. സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ…
Read More » -
ഗേ ഗ്രൂപ്പില്‍ അംഗം; ഇഷ്ടം ആണുങ്ങളോട്; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം; അഞ്ചുവര്‍ഷം അവഗണിച്ചിട്ടും ഗ്രീമ ബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചില്ലെന്നും വെളിപ്പെടുത്തല്‍
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എസ്.എല്‍.സജിത (54), മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതിന്റെയും തെളിവുകള്‍ ഗ്രീമയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വര്‍ഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിന് പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയാറായിരുന്നു.…
Read More » -
കേരളത്തിന് അഭിമാന നിമിഷം, വി.എസ്. അച്യുതാനന്ദനും മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും പത്മവിഭൂഷൺ!! മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൻ!! ടകുടുംബത്തിന് വലിയ സന്തോഷം, അച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്, രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്- വിഎസിന്റെ മകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനിമിഷം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. പത്മവിഭൂഷൺ ലഭിച്ച 5 പേരിൽ 3 പേരും മലയാളികളെന്നത് അഭിമാനം ഇരട്ടിയാക്കുന്നു. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കാണ് പത്മശ്രീ. നടൻ ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. കൂടാതെ അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു. അതേസമയം…
Read More » -
‘രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… ജീവൻ നഷ്ടപ്പെടും മുൻപ് മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുകയറാൻ കൊതിച്ച് ബിസ്മീർ, ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷം, ബോധം പോയി, മൂക്കിൽ നിന്നു പതവരുന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു’- ബിസ്മീറിന്റെ ഭാര്യ,
തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്ത്. ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ ഏറെനേരം പുറത്ത് കാത്തുനിർത്തിയ ശേഷമാണ് ഡോക്ടറും നഴ്സുമെത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്വിഗി ജീവനക്കാരായ ബിസ്‌മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നതോടെ ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്‌മീറും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നത്. ആദ്യം അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. പിന്നാലെ എന്നാൽ രോഗിയെ അകത്തെത്തിച്ചെങ്കിലും ഡോക്ടർമാരോ നഴ്‌സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ബിസ്മീറിന്റെ ഭാര്യ പറയുന്നത്. കഴിഞ്ഞദിവസമാണ് ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലംകൊണം സ്വദേശിയായ ബിസ്‌മീർ(37) മരിച്ചത്. ‘മരിക്കുന്നതിനു തൊട്ടുമുൻപും രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… എന്ന് ബിസ്മീർ നിലവിളിച്ചുകൊണ്ടിരുന്നു, ഈ സമയം ഡോക്ടറും, നഴ്സും സോഡിയം കുറഞ്ഞതാണോ, അയൺ കുറഞ്ഞതോണോയെന്ന് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ആവി കൊടുക്കുമോയെന്നു ചോദിച്ചപ്പോൾ വെറുതെ സ്വിച്ചിട്ട് മാസ്ക് കയ്യിൽ തന്നു. അതുപോലെ ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷമെന്നും യുവതി…
Read More »
