Kerala
-
പാത്രം കഴുകിയതിന് പരിഹസിക്കുന്നവർക്ക് സുഖം കിട്ടിയെങ്കിൽ സന്തോഷമെന്ന് എം എ ബേബി: കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താൻ കാത്തുസൂക്ഷിച്ചത്: സമൂഹമാധ്യമങ്ങളിൽ ആളാവാൻ വേണ്ടി ചെയ്തതല്ല
ന്യൂഡല്‍ഹി: പാത്രം കഴുകിയതിനെ പരിഹസിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർക്ക് അന്തസ്സുള്ള മറുപടിയുമായി എം എ ബേബി. താൻ പാത്രം കഴുകിയതിനെ പരിഹസിക്കുന്നതുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താന്‍ കാത്തുസൂക്ഷിച്ചതെന്നും തന്റെ മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങളാണ് അതൊക്കെയെന്നും എം എ ബേബി പറഞ്ഞു. കാണാപ്പണികള്‍ സ്ത്രീകള്‍ ചെയ്യണമെന്ന കാഴ്ച്ചപ്പാട് ശരിയല്ലെന്നും ബേബി ഓർമിപ്പിച്ചു സമൂഹമാധ്യമങ്ങളില്‍ ആളാവാന്‍ വേണ്ടി ചെയ്തതല്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ജോലിത്തിരക്കുകള്‍ക്ക് ഇടയില്‍ പാത്രം കഴുകുന്ന ആളാണ് സുനില്‍ പി ഇളയിടം. നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണത്. സ്ത്രീകള്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല അത്. എല്ലാവരും ഒരുപോലെ ജോലികള്‍ ചെയ്യണം. കുറച്ചുദിവസങ്ങളായി നന്നായി പരിഹസിക്കുന്നുണ്ട്. അങ്ങനെ മനസുഖം കിട്ടി ചിലര്‍ക്ക്. കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ സന്തോഷം’: എം എ ബേബി പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം…
Read More » -
പഴയ മുഖങ്ങൾക്ക് പകരം കോൺഗ്രസിൽ പുതുമുഖങ്ങൾ എത്തും : എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് നയ രൂപീകരണ സമിതി : അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പുതുമുഖങ്ങൾക്ക് സാധ്യതയേറി. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം വന്നതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്ന സ്ഥിതി വന്നത്.. എം പി കുപ്പായം അഴിച്ചുവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിലേക്ക് വണ്ടി കയറാൻ ഒരുങ്ങിയ ചിലർക്ക് കോൺഗ്രസിന്റെ ഈ തീരുമാനം തിരിച്ചടിയാണ്. എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനം നയരൂപീകരണ സമിതിയുടേതാണ്.. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക. തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്. അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ്…
Read More » -
ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടാൻ എസ്ഐടി? ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം നൽകാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്ന് വിലയിരുത്തി. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കേസിൽ തന്നെ പോലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എല്ലാത്തരത്തിലും പൂട്ടാനാണ് എസ്ഐടി നീക്കം. ദ്വാരപാലക പാളികൾ പോറ്റിക്ക് കൊടുത്തുവിടാൻ അനുമതി നൽകിയെന്നത് ശാസ്ത്രീയമായി തെളിയിക്കാൻ തന്ത്രിയുടെ കൈപ്പട പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇതിനായി കൊല്ലം വിജിലൻസ് കോടതിയിൽ എസ്‌ഐടി അപേക്ഷ നൽകി. തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നൽകിയത്. ഇതു തെളിയിക്കാനായി ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാനാണ് നീക്കം. അനുമതി ലഭിച്ചാലുടൻ സാമ്പിൾ ശേഖരിക്കും.സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന്…
Read More » -
‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ’- വി ഡി സതീശൻ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് വിഡി സതീശൻ. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമലക്കേസിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗത്തിന് എതിരെയായിരുന്നു വിഡി സതീശന്റെ പരിഹാസം. ‘ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. നാവിൽ വരുന്നത് എല്ലാം പറയാൻ ആകുന്നില്ല, സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാണ്. ഏത് മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിന് വേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കും’- വിഡി സതീശൻ പറഞ്ഞു. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വി…
Read More » -
കോടതി പിരിയുംവരെ തടവ്, 1000 രൂപ പിഴ!! ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധ ത്തിൽഎടുത്ത കേസിലാണ് കോടതി വിധി.1000 രൂപ പിഴയും കോടതി പിരിയുംവരെ തടവിനുമാണ് ഷാഫിയെ ശിക്ഷിച്ചിരിക്കുന്നത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് കോടതി കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Read More » -
വികെ നിഷാദ് പരോൾ പെരുമാറ്റച്ചട്ടം ലംഘിച്ചു!! പരോളിലിറങ്ങിയത് പിതാവിനെ ശുശ്രൂഷിക്കാനെന്ന പേരിൽ, സിപിഎം പ്രതിഷേധ പ്രകടനത്തിൽ ആഞ്ഞു മുദ്രാവാക്യം മുഴക്കുന്ന സിപിഎം കൗൺസിലർ കൂടിയായ നിഷാദിന്റ ദൃശ്യങ്ങൾ പുറത്ത്!! ജയിലിൽ തിരിച്ചുകയറിയത് പ്രകടനത്തിൽ പങ്കെടുത്ത ശേഷം
കണ്ണൂർ: പോലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിലിറങ്ങിയ സിപിഎം കൗൺസിലർ കൂടിയായ പ്രതി വികെ നിഷാദ് സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്. പിതാവിനു അസുഖമാണെന്നു കാണിച്ചാണ് വികെ നിഷാദ് അടിയന്തര പരോളിൽ ജയിലിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതേ കാരണത്താൽ പരോൾ നീട്ടുകയും ചെയ്തിരുന്നു, പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സിപിഎം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു. ഇന്നലെ പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചു കയറിയത്. നിഷാദ് സിപിഎം പ്രകടനത്തിൽ പങ്കെടുക്കുന്നതിൻറെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആയിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ…
Read More » -
പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല
കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലിൽ തുടരും. ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അതുപോലെ പ്രതിക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പ്രതി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങളില്ലായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും. മറ്റ് വ്‌ളോഗർമാരും ഇത്തരം പ്രവർത്തികൾ വീണ്ടും ചെയ്യുകയും അതുവഴി കൂടുതൽ ആത്മഹത്യകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര…
Read More » -
ഒരു വിജയ് സിനിമ ഇത്രയും വൈകുന്നത് ഇത് ആദ്യം : ജനനായകന് വീണ്ടും തിരിച്ചടി : റിലീസ് ഇനിയും വൈകും: ആരാധകർ കടുത്ത നിരാശയിൽ
ചെന്നൈ: ജനനായകന്റെ കോടതി കയറിയിറങ്ങൽ അവസാനിക്കുന്നില്ല. ദൈർഘ്യമേറിയ ഒരു സിനിമ പോലെ ജനനായകന്റെ കോടതിയും കേസും നീണ്ടുപോകുന്നു. ഒരു വിജയ് സിനിമ റിലീസിനായി ഇത്രയും നീളുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം. ചിത്രം ഇപ്പോൾ റിലീസാകും എന്ന പ്രതീക്ഷിച്ച കാത്തിരുന്ന ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് ജനനായകന്റെ റിലീസ് വീണ്ടും വൈകുമെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോടതിയിൽ നിന്ന് ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി. സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ…
Read More » -
ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട; സമയമാകുമ്പോള്‍ പാര്‍ട്ടി പറയും; മുന്നറിയിപ്പുമായി പിണറായി വിജയന്‍; ‘ചിലപ്പോള്‍ സ്ഥാനാര്‍ഥിയാകും, ചിലപ്പോള്‍ മാറേണ്ടിവരും’
തിരുവനന്തപുരം: ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും, ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടര്‍ഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നല്‍കി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്. കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങള്‍ തുടരും എന്ന മട്ടില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമര്‍ശം നടത്തിയിരുന്നു. ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമര്‍ശം, അതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.
Read More »
