Kerala
-
വെള്ളപ്പൊക്കത്തിൽ കുറച്ചുപണം നഷ്ടമായിട്ടുണ്ടെന്ന് തന്ത്രി, അന്വേഷിച്ചിറങ്ങിയപ്പോൾ അറിഞ്ഞത് തിരുവല്ലയിലെ പൊട്ടിയ ബാങ്കിലിട്ട് തന്ത്രിക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല രണ്ടരക്കോടി… കോടികൾ നഷ്ടമായിട്ടും കണ്ഠര് രാജീവര് ഒരിടത്തും പരാതി നൽകാത്തതിൽ ദുരൂഹത, വേരടക്കം മാന്തി പുറത്തിടാനൊരുങ്ങി എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച ഒന്നും രണ്ടും രൂപയല്ല, രണ്ടര കോടി രൂപയാണ് തന്ത്രിക്ക് നഷ്ടമായത്. കോടികൾ തന്ത്രി യാതൊരു പരാതിയും നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്ഐടിക്ക് നിർണായക വിവരം ലഭിച്ചത്. മാത്രമല്ല ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്. അതേസമയം തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉണ്ണി കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ്…
Read More » -
പുലർച്ചെ നാലുമണിക്ക് തട്ടുകട തുറക്കാനെത്തിയ കടയുടമ കേട്ടത് ഒരു കുരുന്നിന്റെ അലറിക്കരച്ചിൽ, കൊടും തണുപ്പിൽ നിന്ന് രക്ഷനേടാനാകാതെ ജനിച്ചു ദിവസങ്ങൾ പോലുമാകാതെ ആ കുരുന്ന് തണുത്തുവിറയ്ക്കുകയായിരുന്നെന്ന് ജയരാജൻ…തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടത് രണ്ടു കുട്ടികൾ
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ- മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കടഉടമ ജയരാജൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു രാവിലെ കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കൊടുംതണുപ്പിൽ തണുത്തുവിറച്ച കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിൻറെ കരച്ചിൽ കേട്ടാണ് നോക്കിയതെന്ന് ജയരാജൻ പറഞ്ഞു. ഉടൻ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറയുകയായിരുന്നുവെന്നും അവൻ വന്ന് നോക്കുകയായിരുന്നു. പിന്നാലെ പോലീസിൽ വിവരമറിയിച്ചു. തട്ടുകടയുടെ വാതിൽക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടൻ തന്നെ തുണികൊണ്ട് പുതപ്പിക്കുകയായിരുന്നുവെന്നും ജയരാജൻറെ ഭാര്യ ഇന്ദു പറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ…
Read More » -
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.
Read More » -
ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചായിരുന്നു സിപിഎം പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം നേതാവിന്റെ ഭീഷണി ഇങ്ങനെ- എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട് മാത്രം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല. സിപിഎം ജനങ്ങളുടെ പാർട്ടിയാണ്. ഈ പാർട്ടി…
Read More » -
ട്രെയിനിൽ രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു, രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ, സംസ്ഥാന വ്യാപക തെരച്ചിൽ!! കുട്ടി മലയാളിയാണോയെന്ന് വ്യക്തതയില്ലെന്ന് പോലീസ്
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ച് പോലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പോലീസ് കേസെടുത്തു. അതേസമയം കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read More » -
ശ്വാസ തടസവുമായി സർക്കാർ ആശുപത്രിയിലെത്തിച്ച യുവാവിന് ജീവനക്കാർ ഗേറ്റ് തുറന്നു കൊടുത്തില്ല, അടിയന്തിര സിപിആറും ഓക്സിജനും നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയച്ചു, സ്വിഗി ജീവനക്കാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു- ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവിന് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടർന്ന് വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ (37) ആണ് മരിച്ചത്.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. ശ്വാസതടസത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ തയ്യാറായില്ല. സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഉടൻ ഡിഎംഒക്ക് പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് രമ പറഞ്ഞു. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Read More » -
വിഴിഞ്ഞം വിസ്മയമായി മാറി, 2028- ഓടെ വിഴിഞ്ഞം പൂർണ സജ്ജമാകും- മുഖ്യമന്ത്രി!! രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം
vizhinjam-port-phase-2തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ഇന്നു വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. ഒരുപാട് പ്രയാസങ്ങളും പ്രതിബന്ധങ്ങളും പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ടതായി മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വിഴിഞ്ഞം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028-ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. 2028-ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും. 2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിച്ചത്. 2023 ഒക്ടോബർ 15- വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ, ചൈനീസ് ചരക്കുകപ്പൽ ‘ഷെൻ…
Read More » -
മഞ്ഞക്കുറ്റികൾ വീണ്ടും ഉയർത്തെഴുന്നേൽക്കുമോ : അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ: പാth യാഥാർത്ഥ്യമായാൽ തിരുവനന്തപുരം – കണ്ണൂർ യാത്രയ്ക്ക് വെറും 3.15 മണിക്കൂര്‍; പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് മെട്രോമാൻ
L പാലക്കാട്: കേരളത്തിലെത്ര പുതിയ ചരിത്രമെഴുതാൻ അതിവേഗ റെയിൽപാത പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു.പല എതിർപ്പുകൾ മൂലം മാറ്റിവയ്ക്കപ്പെട്ട അതിവേഗ റെയിൽ പദ്ധതി വീണ്ടും വരാൻ പോകുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം മെട്രോമാൻ ഇ. ശ്രീധരൻ നടത്തിക്കഴിഞ്ഞു. അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും. പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ. പതിനാല് സ്റ്റേഷന് എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരൻ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന് പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍,…
Read More » -
പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ റെഡിയായി ജി.സുധാകരൻ : മത്സരിക്കണമെന്ന് വലിയ നിർബന്ധമൊന്നുമില്ലെന്നും വെളിപ്പെടുത്തൽ : മന്ത്രിയായി ചെയ്യാവുന്നതെല്ലാം ജനങ്ങൾക്ക് ചെയ്തു കാണിച്ചു കൊടുത്തു കഴിഞ്ഞു
ആലപ്പുഴ: പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയുടെ തെറ്റുകളെയും നേതാക്കളുടെ വഴിവിട്ട നടപടികളെയും രൂക്ഷമായി വിമർശിക്കുന്ന സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെടുന്നതിനിടയിലാണ് പാർട്ടി പറഞ്ഞാൽ താൻ കളത്തിലിറങ്ങും എന്ന് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തനിക്ക് മത്സരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും സുധാകരൻ വ്യക്തമാക്കുന്നു. അതിനുള്ള കാരണമായി സുധാകരൻ പറയുന്നത് ഇതാണ് – എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. സുധാകരനെ ഇക്കുറി നിയമസഭയിലേക്ക് അയക്കാൻ പാർട്ടി മുതിരുമോ എന്നതാണ് ഇനി അറിയാനുള്ളത്.നേതൃത്വവുമായി വലിയ സുഖത്തിലല്ലാത്ത…
Read More »
