Kerala
-
70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ആലുവ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഐ.ബി
ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപ ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്. പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒമ്പതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഐ.ബി. ഡയറക്ടറുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടിയെടുക്കുന്നത്. റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലെത്.
Read More » -
യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചിട്ടില്ല!! അടിയുറച്ച കമ്യൂണിസ്റ്റ്, പാർട്ടിവിടാൻ ഒരു പദ്ധതിയുമില്ല…. എന്റെ പ്രവർത്തന പാരമ്പര്യം അറിയാത്ത ചിലരാണ് എനിക്കെതിരെ രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്, അവരോട് സഹതാപം മാത്രം… താൻ ഏത് ഘടകത്തിലാണെന്ന് നേതൃത്വം അറിയിച്ചിട്ടില്ല, ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവൻ നടക്കാൻ കഴിയില്ല- പികെ ശശി
പാലക്കാട്: താൻ അടിയുറച്ച കമ്യൂണിസ്റ്റാണെന്നും പാർട്ടിവിടാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് മുൻ എംഎൽഎയും സിപിഎം അംഗവുമായ പികെ ശശി. അടിയുറച്ച കമ്യൂണിസ്റ്റാണ് താൻ. പാർട്ടി വിടില്ല. തനിക്ക് കോൺഗ്രസിൽ നിന്നും ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനുമായും മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീനുമായും ഉള്ളത് സൗഹൃദം മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ച് പോകുന്ന സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ അവർ തന്നെ തിരിച്ചെടുക്കും. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ പ്രവർത്തനപാരമ്പര്യം അറിയാത്ത ചിലരാണ് തനിക്ക് എതിരെയുള്ള രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്. അവരോട് സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും പികെ ശശി പറഞ്ഞു. അതേമയം നേരത്തെ പാർട്ടിയിൽ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പികെ ശശി പറഞ്ഞിരുന്നു. ‘ശശി വിഭാഗം’ എന്നതിനെ തള്ളുന്നു. അതിൽ അൽപ്പംപോലും യാഥാർത്ഥ്യത്തിന്റെ…
Read More » -
മകനൊപ്പം പോകുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ അഭിഭാഷക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, പ്രതി ജാമ്യത്തിലിറങ്ങിയത് 20 ദിവസം മുൻപ്, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന്മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. തുടർന്നു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 11-നാണ് അമ്പലപ്പുഴ പോലീസിൽ വിവരം ലഭിക്കുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പുലർച്ചെ മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റു സംശയങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.
Read More » -
ദീപക്കിന്റെ ആത്മഹത്യക്കേസ്: ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണത്തിൽ ഉറച്ചു തന്നെ; ഷിംജിതയുടെ ജാമ്യാപേക്ഷ വിധി ഇന്ന് വിധി
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിൻ്റെ(41) മരണവുമായി ബന്ധപ്പെട്ട മഞ്ചേരി വനിത സബ്ബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ദീപക്കിൻ്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ദീപക്കിനെ…
Read More » -
‘ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല, സ്പായുടെ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍’; മേയറുടെ ഇടപെടലിനു പിന്നാലെ സൂചനകള്‍ നല്‍കി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ അനധികൃത സ്പാ മേയര്‍ വി.വി. രാജേഷ് പൂട്ടിയതിനു പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയുമായി ബിജെപി നേതാവുകൂടിയായ മേയര്‍ രംഗത്തുവന്നത്. സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി രാജേഷ്…
Read More » -
ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി. രാജേഷ്; ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ; യുവതിക്കെതിരേ മോശമായി പെരുമാറി
തിരുവനന്തപുരം: പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരത്തെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി.രാജേഷ്. ബിജെപി നേതാവിന്റെ സ്പായാണ് പൂട്ടിച്ചത്. സ്ഥാപനത്തിന്റെ ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷൈന്‍ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസന്‍സുള്ളത്. സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി…
Read More » -
സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; മറ്റു സാഹിത്യോത്സവങ്ങള്‍ നടക്കുന്നതുപോലെ പണം സ്വയം കണ്ടെത്താന്‍ പറഞ്ഞു; സച്ചിദാനന്ദന്റെ വാക്കുകളിലൂടെ പുറത്തു വന്നത് വര്‍ഷങ്ങളായി പുകയുന്ന അതൃപ്തി; ‘സുഖഭരണം’ മുടങ്ങിയതില്‍ അമര്‍ഷം
തൃശൂര്‍: സാംസ്‌കാരിക രംഗത്തേക്കുള്ള ഫണ്ടില്‍ വെട്ടിക്കുറവു വരുത്തിയതാണ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അടക്കമുള്ളവരുടെ അതൃപ്തിക്കു കാരണമെന്നു സൂചന. സച്ചിദാനന്ദന്‍ പ്രസിഡന്റായതിനുശേഷം ആരംഭിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടക്കം ചെലവു ചുരുക്കിയാണ് നടത്തിയത്. സ്വതന്ത്ര അക്കാദമികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നെന്നാണു വിവരം. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി അടക്കമുള്ളവയ്ക്കും സ്വന്തം നിലയ്ക്കു പണം കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ സംഗീത നാടക അക്കാദമി നടത്തിയ നാടകോത്സവവും അവസാന നിമിഷംവരെ സര്‍ക്കാര്‍ ഫണ്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, തരക്കേടില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് അടക്കം കണ്ടെത്തി നടത്താന്‍ നാടക അക്കാദമിക്കു കഴിഞ്ഞു. ഇതിന്റെ നാലിലൊന്നു ചെലവുപോലും വരാത്ത സാഹിത്യ അക്കാദമി പരിപാടികള്‍ നടത്താന്‍ സ്വന്തം നിലയ്ക്കു കഴിയണമെന്ന നിലപാടാണ് അക്കാദമിയുടെ തലപ്പത്തിരിക്കുന്ന സച്ചിദാനന്ദനെ ചൊടിപ്പിച്ചതെന്നാണു അനൗദ്യോഗിക വിവരം. സാഹിത്യ അക്കാദമികളുടെ ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ആനുകൂല്യം നേടുകയും സുഖകരമായി മുന്നോട്ടു പോകുകയുമായിരുന്നു ഇതുവരെ ചെയ്തത്. എല്ലാ…
Read More »


