India

  • ഇനി പണം നഷ്ടമാകാകില്ല, വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

    കൊച്ചി: വിസ നിരസിക്കപ്പെട്ടാല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കല്‍ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്. വിസ നിരസിക്കപ്പെട്ടാല്‍ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളില്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയര്‍ട്രിപ്പ് ചീഫ് ബിസിനസ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതില്‍ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവര്‍ക്കാണ് സേവനം പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുക. ദി ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോടനുബന്ധിച്ച് ഫ്‌ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 999 രൂപ…

    Read More »
  • പ്രധാനമന്ത്രിയുടെ പിറന്നാളിനോടന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; ‘പരിശോധിച്ച്’ വരികയാണെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). എന്നാല്‍, സംഘടനയുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണ്. അവരുടെ പ്രസ്താവനയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതുപോലെ 2026 മാര്‍ച്ചോടെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ മാവോയിസ്റ്റ് വക്താവ് അഭയ്‌യുടെ പേരില്‍ പുറത്തുവന്ന കത്ത് ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങള്‍ നിരുപാധികം ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ തീരുമാനിച്ചതായി ഓഗസ്റ്റ് 15ന് ഛത്തീസ്ഗഡിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായാണ് ഇതെന്ന് പ്രസ്താവനയില്‍ പറയുന്നു. മല്ലജോള വേണുഗോപാല്‍ എന്ന അഭയയുടെ ഫോട്ടോ പതിപ്പിച്ചുള്ള പത്രക്കുറിപ്പില്‍ മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ”താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ പൊതു പ്രധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ഇടപഴകുന്നതും…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകനായി ഉണ്ണി മുകുന്ദൻ, “മാ വന്ദേ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര…

    Read More »
  • മോദിക്ക് ഇന്ന് 75 ാം പിറന്നാള്‍, വിപുലമായി ആഘോഷിക്കാന്‍ ബി.ജെ.പിയും സര്‍ക്കാരും; ഹൈഡ്രജന്‍ ബോംബിടുമോ രാഹുല്‍?

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാള്‍. ബിജെപി നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം. പ്രധാന മന്ത്രിക്കെതിരായ വോട്ട് ചോരി ബോംബ് , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പൊട്ടിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പിറന്നാളാഘോഷം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ പിറന്നാള്‍ ആണെങ്കിലും ഇത്തവണ രാഷ്ട്രീയ പ്രാധാന്യമേറെയാണ്. 75 എന്ന സംഖ്യയില്‍ കുരുങ്ങിയാണ് ഒരിക്കലും കൂടാത്ത മാര്‍ഗ്ഗ നിര്‍ദേശ് മണ്ഡലില്‍ മുതിര്‍ന്ന നേതാക്കള്‍ ഒതുങ്ങിയത് . 2025 സെപ്തംബര്‍ 17 ശേഷം മോദിയുടെ പിന്‍ഗാമി അമിത് ഷാ ആകുമെന്നും യോഗി ആദിത്യ നാഥിന് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്നും ആദ്യം പ്രചരിപ്പിച്ചത് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ്. ഡല്‍ഹിയിലെ അധികാര നഷ്ടവും ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ തോല്‍വിയും കെജ്രിവാളിനെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. വോട്ട് തട്ടിപ്പിന്റെ തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയതോടെയാണ് ഹാട്രിക് മോദി വിജയത്തിന്റെ…

    Read More »
  • ‘അമേരിക്കയ്ക്കു താവളമൊരുക്കും; ജൂതരെ തീര്‍ക്കാന്‍ 40 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ഹമാസിനു നല്‍കും; ജിസിസി രാജ്യങ്ങള്‍ ഖത്തറിനും അല്‍-ജസീറയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയത് തട്ടിപ്പ് തിരിച്ചറിഞ്ഞ്; ഇസ്രയേല്‍ കണ്ണടച്ചാല്‍ ആ രാജ്യം ഭൂമുഖത്തുനിന്ന് ഇല്ലാതാകും’; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

    കൊച്ചി: ഖത്തറിലെ തീവ്രവാദ ഭരണകൂടം സ്വന്തം ചെലവില്‍ ആഗോള ഇസ്ലാമിക ഭീകരവാദികള്‍ക്കു നിര്‍മിച്ചു നല്‍കിയ മാരകായുധമാണ് അല്‍- ജസീറയെന്നും ബിബിസിയുടെ മറുപുറമാണിതെന്നും ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സ്വന്തം മണ്ണില്‍ സൈനിക താവളം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിച്ച ഖത്തര്‍ പ്രതിവര്‍ഷം 40 ദശലക്ഷം ഡോളര്‍ ജൂതരെ തീര്‍ക്കാന്‍ ഹമാസിനു നല്‍കുന്നു. ഖത്തര്‍ ഏതാണ്ടെല്ലാ ഇസ്ലാമിക തീവ്രവാദികളുടെയും ഒളിത്താവളമാണ്. ഇതു തരിച്ചറിഞ്ഞാണ് 2017ല്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സംയുക്തമായി ദോഹയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ ജസീറയുടെ സംപ്രേഷണം ഇസ്ലാമിക രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇയും നിരോധിച്ചത്, ചാനലിന്റെ ഭീകരതയോടുള്ള അപകടകരമായ ആഭിമുഖ്യവും ഐക്യപ്പെടലും കണ്ടറിഞ്ഞതിന് ശേഷമാണെന്നും സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   ബിബിസിയും അല്‍ – ജസീറയും ബ്രിട്ടീഷ് ജനാധിപത്യം ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ് ബിബിസി. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന, ബ്രിട്ടീഷ്…

    Read More »
  • ഗാസയില്‍ കരയുദ്ധം; ഹൂതികള്‍ക്കെതിരേ വ്യോമാക്രമണം: നാലു ദിക്കിലും ശക്തമായ സൈനിക നീക്കം ആരംഭിച്ച് ഇസ്രയേല്‍; ആയുധ കൈമാറ്റം നടക്കുന്ന തുറമുഖം വീണ്ടും തകര്‍ത്തു; ഇറാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഉപരോധവുമായി അമേരിക്ക; പശ്ചിമേഷ്യയില്‍ ചോരക്കളി

    സനാ: ഗാസയില്‍ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹുദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഐഡിഎഫ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയില്‍ നിന്ന് മാറണമെന്ന് നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ ഹുദൈദ നഗരം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടക്കുകയായിരുന്നു. ‘ഹൂതി ഭീകര സംഘടനയ്ക്കെതിരായ സമുദ്ര, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കാന്‍ യെമനിലെ ഹുദൈദ തുറമുഖം വ്യോമസേന ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നു. ഹൂതി ഭീകര സംഘടന തുടര്‍ന്നും പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും വേദനാജനകമായ മറുപടി നല്‍കും’- ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, ഐഡിഎഫ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ ടെല്‍ അവീവിലെ കിരിയ സൈനിക ആസ്ഥാനത്ത് സൈനിക നടപടിക്ക മേല്‍നോട്ടം വഹിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. BREAKING:…

    Read More »
  • ‘ഇതൊരു നിന്ദ്യമായ മനോനില; മോദി പ്രധാനമന്ത്രി ആയിരിക്കേ ഇതു തുടരും; രാഹുല്‍ ഗാന്ധി പോസിറ്റീവായ മനുഷ്യന്‍’; ഹസ്തദാന വിവാദത്തില്‍ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീദി; രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള മറയാക്കി ബിജെപി ഐടി സെല്‍

    ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ പാക്കിസ്താന്‍ ഹസ്തദാന വിവാദത്തില്‍ മോദിയെ വിമര്‍ശിച്ചു മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. പാകിസ്താന്‍ കളിക്കാരുമായി കൈകൊടുക്കുന്നതില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് മോദിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്തുവന്നത്. ‘ഈ സര്‍ക്കാര്‍ മത കാര്‍ഡാണ് കളിക്കുന്നത്. അധികാരത്തിലെത്താനും ഇവര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് ഇറക്കി. ഇതൊരു വൃത്തികെട്ട മനോനിലയാണ്. അദ്ദേഹം (മോദി) തലവനായിരിക്കേ ഇതു തുടരും. രാഹുല്‍ ഗാന്ധി പോസിറ്റീവായ ചിന്താഗതിയുള്ള മനുഷ്യനാണ്. മുന്നോട്ടു പോകാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലായിടത്തും സഞ്ചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്ന’തെന്നും അഫ്രീദി പറഞ്ഞു. എന്നാല്‍, അഫ്രീദിയുടെ പരാമര്‍ശം മുതലെടുത്ത് രാഹുലിനെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി ഐടി സെല്‍. ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ, രാഹുല്‍ ഗാന്ധിയെ…

    Read More »
  • കൊടും ഭീകരന്‍ മസൂദ് അസറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ നാമാവശേഷമായി; ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസിന്റെ വെളിപ്പെടുത്തല്‍ പുറത്ത്; തീവ്രവാദികള്‍ സഹായിക്കുന്നില്ലെന്ന പാകിസ്താന്‍ വാദവും പൊളിയുന്നു

    ഇസ്ലാമാബാദ്: കൊടുംഭീകരന്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇല്ലാതായതായി ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാറിലൊരാളായ മസൂദ് ഇല്യാസ് കശ്മീരി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ബഹവല്‍പൂരിലെ ഇന്ത്യയുടെ ആക്രമണങ്ങളെക്കുറിച്ച് ഇയാള്‍ വിവരിക്കുന്നുണ്ട്. പാകിസ്താന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി എക്കാലവും തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി, കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെല്ലാം തങ്ങള്‍ ഇന്ത്യയുമായി പോരാടിയതായും ഇയാള്‍ പറയുന്നു. തങ്ങളുടെ എല്ലാം ഈ ആക്രമണങ്ങള്‍ക്കായി നല്‍കിയെന്നും എന്നാല്‍ മെയ് ഏഴിനുണ്ടായ ബഹല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബം തന്നെ നാമാവശേഷമായെന്നും വിഡിയോയില്‍ പറയുന്നു. ഉറുദുവിലാണ് പ്രസംഗം. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചത്. 26 സാധാരണക്കാരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സായുധ സേന ഓപ്പറേഷനില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയുടെ അടിസ്ഥാന…

    Read More »
  • ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ കരസേന ആക്രമണം തുടങ്ങി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ ബോംബിംഗും വെടിവയ്പും; ഗാസയില്‍ കൂട്ടപ്പലായനം

    ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ കരസേനയുടെ ആക്രമണം ആരംഭിച്ചു. നഗരം കനത്ത ബോംബാക്രമണത്തിന് വിധേയമാക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്.) ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, കരസേന ഗാസ നഗരത്തിൻ്റെ ഉൾഭാഗത്തേക്ക് നീങ്ങുകയാണ്. ഏകദേശം 3,000 ഹമാസ് പോരാളികൾ ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് ഐ.ഡി.എഫ്. കരുതുന്നത്. ഇവരെ നേരിടാൻ വരും ദിവസങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും ഐ.ഡി.എഫ്. അറിയിച്ചു. also read: ‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്   കനത്ത ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പലസ്തീനികൾ കാൽനടയായും വാഹനങ്ങളിലും കഴുത വണ്ടികളിലുമായി തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. കെട്ടിട സമുച്ചയങ്ങളും പള്ളികളും സ്കൂളുകളും…

    Read More »
  • അസമില്‍ എസിഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്: 92 ലക്ഷം രൂപയും 2 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു ; റെയ്ഡ് അനധികൃത ഭൂമി രജിസ്‌ട്രേഷന്‍ ആരോപണത്തില്‍

    ഗുവാഹട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ നടത്തിയ റെയ്ഡില്‍ 92 ലക്ഷം രൂപയും ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ നൂപുര്‍ ബോറക്കെതിരെ അന്വേഷണം. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്ലാണ് അവരുടെ വീട്ടില്‍ അന്വേഷണം നടത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. അനധികൃതമായി കുടിയേറിയവരെന്ന് സംശയിക്കുന്നവര്‍ക്ക് അനധികൃതമായി സര്‍ക്കാര്‍ ഭൂമിയും സത്രാ ഭൂമിയും രജിസ്റ്റര്‍ ചെയ്യാന്‍ നൂപുര്‍ ബോറ സൗകര്യമൊരുക്കിയെന്നാണ് ആരോപണം. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഈ വിഭാഗക്കാരെ ‘മിയ’ എന്നാണ് വിശേഷിപ്പിക്കാറ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ബിജെപി പലപ്പോഴും വിശേഷിപ്പിക്കുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലീം വിഭാഗമാണ് ‘മിയ’. ഞായറാഴ്ച രാത്രി റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, നൂപുര്‍ ബോറ ഒരു ഗസ്റ്റ് ഹൗസില്‍ ആയിരുന്നതിനാല്‍ വൈകി. തിങ്കളാഴ്ച രാവിലെയാണ് ഓപ്പറേഷന്‍ പുനരാരംഭിച്ചത്. ഗുവാഹത്തിയിലെ വീട്ടില്‍ തുടങ്ങിയ റെയ്ഡ്, അവര്‍ക്ക് ബന്ധമുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു.…

    Read More »
Back to top button
error: