India
-
ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം! മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ 12 ലക്ഷത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമവ്യവസായ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ പങ്കെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോര്‍ട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയില്‍ നടന്ന ചടങ്ങിനിടെ മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, വാച്ചുകള്‍, പഴ്സ് എന്നിവയുള്‍പ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല. അതേസമയം, അടുത്തിഴട ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. പരിപാടിക്കായി മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്.
Read More » -
സൂക്ഷിക്കുക: ഉടുപ്പിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവായിരിക്കുന്നു. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസുകാരി ആദിത്യശ്രീ മരിച്ചത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആദിത്യശ്രീ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ച് ദുരന്തം സംഭവിച്ചത്. കോഴിക്കോട് മുക്കത്ത് സർവീസിനായി എത്തിച്ച മൊബെെൽ ഫോൺ ഷോപ്പിൽ വച്ച് പൊട്ടിത്തെറിച്ച് തീ പടർന്നത് അടുത്ത കാലത്താണ്. തൃശൂർ ചാവക്കാട് ഉറങ്ങി കിടന്ന യുവാവിന്റെ ഫോൺ പൊട്ടിത്തെറിച്ച് ബഡ്ഡിൽ തീ പടർന്നത് ഈ ഫെബ്രുവരിയിലാണ്. തലനാരിഴയ്ക്കാണ് അന്ന് അപകടം വഴി മാറി പോയത്. കഴിഞ്ഞ ദിവസം ഉടുപ്പിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം സംഭവിച്ചു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ അർജുനി മോർഗാവ് താലൂക്കിലെ ജില്ലാ പരിഷത്ത് സ്കൂളിലെ ഹെഡ്മാസ്റ്ററായ സുരേഷ് സംഗ്രാം (54) ആണ് മരിച്ചത്. സുരേഷും അദ്ദേഹത്തിന്റെ ബന്ധു നത്തു ഗൈക്വാദും…
Read More » -
ആഭ്യന്തര വകുപ്പ് ആര്‍ക്ക്? മഹായുതിയില്‍ തര്‍ക്കം തുടരുന്നു; വഴങ്ങാതെ ഷിന്‍ഡെയും ഫഡ്നാവിസും
മുംബൈ: സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആഭ്യന്തരവകുപ്പിനായി സമ്മര്‍ദം ശക്തമാക്കിയതും പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാന്‍ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും തയാറുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഷിന്‍ഡെ വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തര വകുപ്പ് നല്കിയതുപോലെ, ഇപ്പോള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം. 43 മന്ത്രിമാരെയാണ് സംസ്ഥാനത്ത് നിയോഗിക്കാവുന്നത്. ഇതില്‍ പകുതിയിലധികവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയില്‍ നിന്നാകും. ശിവസേനയ്ക്ക് 12, എന്‍സിപിക്ക് 9 എന്നിങ്ങനെയാണ് തത്വത്തില്‍ ധാരണയായിട്ടുള്ളത്.
Read More » -
കോടീശ്വരന്മാര്ക്ക് ബഹുത് അച്ഛാദിന്‍! മോദി ഭരണത്തില്‍ ഇന്ത്യയില്‍ ശതകോടീശ്വരന്മാര് ഇരട്ടിയായി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വര്‍ഷ ഭരണകാലത്ത് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോര്‍ട്ട്. ഏഷ്യ-പസഫിക് മേഖലയില്‍ സമ്പദ്രംഗത്ത് ‘ഏറെ തിളക്കമുള്ള രാജ്യമായ’ ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തില്‍ മൂന്നിരട്ടിയോളം (+263%) ഉയര്‍ന്ന് 905.6 ബില്യണ്‍ ഡോളറില്‍ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയാക്കിയെന്നും അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യം നേടിയതെന്നും യുബിഎസ് പറയുന്നു. യുഎസ്, ചൈന എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്. ആസ്തിയിലും ഇവയ്ക്ക് പിന്നിലായി മൂന്നാമതാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാര്. 2023ലെ 153ല്‍ നിന്ന് 2024ല്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വര്‍ധിച്ചു. ഇവരില്‍ 55.7% പേര് സ്വയാര്‍ജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേല്‍ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാര്. 40…
Read More » -
തൊഴില്‍ സമരങ്ങളില്‍ കേരളം ഗുജറാത്തിനേക്കാള്‍ പിന്നില്‍; രാജ്യത്ത് മൂന്നാം സ്ഥാനത്ത്
ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്. രാജ്യത്താകമാനം നടന്ന1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരംമൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്. സമരങ്ങള്‍മൂലം ആകെ ഉല്പാദനത്തിന്റെ 1.68 ശതമാനം കേരളത്തിന് നഷ്ടമായി.
Read More » -
എത്രയും വേഗം സിറിയ വിടുക, അവിടേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അറിയിക്കുന്നുണ്ട്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍, ലഭ്യമായ വിമാനസര്‍വീസുകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി നേരത്തെ സിറിയ വിടാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു. അതിന് സാധിക്കാത്തവര്‍ സുരക്ഷയുടെ കാര്യത്തില്‍ കഴിയുന്നത്ര മുന്‍കരുതല്‍ സ്വീകരിക്കാനും പുറത്തുള്ള യാത്രകള്‍ ചുരുക്കാനും നിര്‍ദേശത്തിലുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മെയില്‍ വിലാസവും വിദേശകാര്യമന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരും സായുധ സംഘങ്ങളും പോരാട്ടത്തിനിറങ്ങിയതോടെയാണ് സിറിയയില്‍ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം കടുത്തത്. അസദ് ഭരണകൂടത്തെ താഴെയിറക്കലാണ് വിമതരുടെ ലക്ഷ്യം.
Read More » -
ആയുസൊടുക്കി ആരാധന! പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു
ഹൈദാരാബാദ്: അല്ലു അര്ജുന് നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദില്‍സുഖ് നഗറിലെ രേവതിയാണ്(39) മരിച്ചത്. ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം. തിയറ്ററില്‍ പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാനാണ് വലിയ ഉന്തും തള്ളുമുണ്ടായത്. റിലീസിന് മുന്നോടിയായി തിയറ്ററിന് മുന്നില്‍ പൊലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശി. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു. പൊലീസും അടുത്തുണ്ടായിരുന്നവരും ഉടന്‍ തന്നെ യുവതിക്കും മകനും സിപിആര്‍ നല്‍കുകയും തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. മകനെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രേവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. അല്ലു അര്ജുന് വേദിയില്‍ എത്തിയെന്ന…
Read More » -
ദുരന്തബാധിതരെ പാര്‍ട്ടി ഓഫീസിലെത്തിച്ച് സഹായം; വിജയ്ക്ക് പരിഹാസം, വിമര്‍ശനം
ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. ചെന്നൈയിലെ ദുരന്തബാധിതരെ പാര്‍ട്ടി ഓഫീസിലെത്തിച്ച് സഹായം നല്കിയ സംഭവത്തിലാണ് ഡിഎംകെ, ബിജെപി സൈബര്‍ ഹാന്‍ഡിലുകള്‍ വിജയ്ക്ക് എതിരെ വിമര്‍ശനം ശക്തമായിരിക്കുന്നത്. വിജയിയെ പരിഹസിച്ച് വ്യാപകമായി പോസ്റ്ററുകള്‍ പുറത്തിറക്കിയാണ് വിമര്‍ശനം. കോള്‍ഷീറ്റ് രാഷ്ട്രീയം, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് പരിഹാസം. എന്നാല്‍, ആളുകളുടെ സൗകര്യം പരിഗണിച്ചാണ് പാര്‍ട്ടി ഓഫീസില്‍ പരിപാടി നടത്തിയതെന്ന് ടിവികെ അറിയിച്ചു. 300 കുടുംബങ്ങള്‍ക്കാണ് വിജയ് കിറ്റ് നല്‍കിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ദുരന്തബാധിതര്‍ക്ക് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സര്‍ക്കാര്‍ ജാഗ്രത കുറയ്ക്കരുതെന്ന് വിജയ് ട്വീറ്റും ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കണമെന്നും വിജയ് നിര്‍ദേശിക്കുകയും ചെയ്തു. ടിവികെ പ്രവര്‍ത്തകര്‍ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സഹായിച്ചിരുന്നു.
Read More » -
ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയി, കാര്‍ കനാലില്‍ വീണു; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ അപകടം
ലക്നൗ: കാര്‍ കനാലില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയതാണ് അപകടത്തിന് കാരണമായത്. ബറേലിയില്‍ നിന്ന് പിലിഭിത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാലാപൂര്‍ ഗ്രാമത്തിന് സമീപമെത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത ഷോര്‍ട്ട് കട്ടിലൂടെ പോകുകയായിരുന്നു സംഘം.അല്പം ദൂരമെത്തിയപ്പോള്‍ തന്നെ കാര്‍ കനാലില്‍ പതിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ മൂന്ന് പേരെയും രക്ഷിക്കാന്‍ സാധിച്ചു. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ‘ഹരിയാന രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയതായിരുന്നു അവര്‍. ഗൂഗില്‍ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ പോയെങ്കിലും കാര്‍ കനാലില്‍ പതിക്കുകയായിരുന്നു. ഒരു ട്രാക്ടറിന്റെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്.’- സിറ്റി പൊലീസ് സുപ്രണ്ട് മനുഷ് പരീക്ക് വ്യക്തമാക്കി. അതേസമയം,പത്ത് ദിവസത്തിനിടയില്‍ ജില്ലയില്‍ നടക്കുന്ന സമാനരീതിയിലുള്ള രണ്ടാമത്തെ അപകടമാണിത്. നവംബര്‍ ഇരുപത്തിനാലിന് പണി തീരാത്ത പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍…
Read More » -
രാഹുലും പ്രിയങ്കയും സംഭലിലേക്ക്; തടയാനുറച്ച് യുപി പൊലീസ്, കനത്ത സുരക്ഷ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശിലെ സംഭലില്‍ സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷ കര്‍ശനമാക്കി യുപി പൊലീസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് 10.15നു പുറപ്പെട്ട നേതാക്കള്‍ 1 മണിയോടെ സംഭലില്‍ എത്തിച്ചേരുമെന്നാണ് വിവരം. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരുമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും സംഘത്തിലുണ്ട്. ഇരുവരെയും തടയാനായി ഒട്ടേറെ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡല്ഹിസംഭല് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം തടയുന്നുമുണ്ട്. പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ പൊലീസുകാരെയാണ് ഗാസിപുര്‍ യുപി ഗേറ്റില്‍ വിന്യസിച്ചത്. നേതാക്കള്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതര്‍ അയല്‍ ജില്ലകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹര്‍, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് ഇരുവരെയും അതിര്‍ത്തിയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംഭല്‍ ജില്ലാ മജിസ്ട്രേറ്റ് കത്തെഴുതി. യാത്രയിലെ…
Read More »